സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെൻറ് . ജോസഫ് പ്രസ്സിന് പടിഞ്ഞാറ് വശത്തുണ്ടായിരുന്ന ഹാളിലായിരുന്നു സ്കൂളിൻറ തുടക്കം ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും ആലുങ്കൽ സാറായിരുന്നു . കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ പുതിയ കെട്ടിടം പണികഴിപ്പിച്ചു. മുന്നിൽ ഔസേപ്പിതാവിൻറ രൂപവും പ്രതിഷ്ഠിക്കപ്പെട്ടു . മത്തായി സാറിനു പുറമെ ജോൺ ചൂരകളത്ത് , നീലകണ്ഠപിള്ള, നാരായണപിള്ള എന്നിവരും നിയമിതരായി . കെട്ടിടനിമാണത്തിനും കുട്ടികളുടെ വളർച്ചക്കുംവേണ്ടി അഹോരാത്രം പണിയെടുത്ത ആണ്ടുമാലിൽ തോമാച്ചന്റെ സേവനം സ്കൂൾ ചരിത്രത്തിലെ ഒരു നാഴിക കല്ലാണെന്നുപറയാം .അത് പോലെത്തന്നെ 1893 ൽ അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് ശ്രീ ഗ്രേയിഗ് ,ദിവാൻ പേഷ്കാർ ശ്രീ രാജരാമ നായർ എന്നിവർ ഇ വിദ്യാലം സംരക്ഷിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായി സ്കൂൾ രേഖകളിൽ കാണുന്നു .

1932 ൽ ആശ്രമാധിപൻ ഫാ എവുജിൻ പള്ളിയുടെ മുൻവശത്തായി പുതിയൊരു കെട്ടിടം പണിയുകയും രണ്ട്,മുന്ന് ,നാല്,ക്ലാസുകൾ അങ്ങോട്ടു മാറ്റുകയും ചെയ്തു. 1953 -ൽ നാല് മുറികൾക്കുള്ള പുതിയൊരു കെട്ടിടം പണികഴിപ്പിച്ചു യോഗം ചേരുന്നതിനും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും ഉതകുന്ന രീതിയിൽ ഒരു സ്റ്റേജും നിർമ്മിക്കുകയുണ്ടായി . ഒരു നൂറ്റാണ്ടു കാലത്തോളം വിദ്യയുടെ വിളനിലമായ ഈ സ്കൂളിന്റെ ശതാബ്‌ദി 1992 -93 ൽ സ്കൂൾ മാനേജർ ഫാ .ജോൺ മേനോൻകറിയുടെ കാലത്ത് ഒരു ഉത്സവമായി കൊണ്ടാടി . കാലാനുഗതമായ പുരോഗതിയെ വിളിച്ചറിയിച്ചുകൊണ്ടു ശതാബ്‌ദി സ്മാരകമായി പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടനം ബഹു .കേരള ഗവർണർ ശ്രീ .ബി രാച്ചയ്യ 11 -3 -1993 -ൽ നിർവഹിച്ചു .തുടർന്നു 1998 -ൽ സെൻറ് എഫ്രേംസ് എച്ച്.എസ് -ൽ ഹയർ സെക്കൻഡറി അനുവദിച്ചതിന്റെ ഭാഗമായി അവിടെയുണ്ടായിരുന്ന യു.പി .വിഭാഗം ഗവൺമെൻറ് ഓർഡർ പ്രകാരം ഈ സ്കൂളിനോട് ചേർക്കപ്പെടുകയും അങ്ങനെ ഈ സ്കൂൾ 1998 ജൂൺ 1 മുതൽ സെൻറ് ജോസഫ് യു പി സ്കൂൾ ആയി മാനേജ്മെൻറ് ഉയർത്തുകയും ചെയ്തു . ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് ഒന്ന് മുതലുള്ള ക്ലാസ്സുകളിൽ 2003 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് ഡിവിഷനുകൾ വിജയകരമായി പ്രവർത്തിക്കുന്നു .2005 ഫെബ്രുവരി 11 -ാം തീയതി പുതിയ സ്കൂൾ കെട്ടിടം ആശീർവദിക്കപ്പെട്ടു. 2005 -06 ,2007 -08 ,2008 -09 ,2009 -10 ,2011 -12 ,2012 -13 ,2013 -14 ,2014 -15 ,2015 -2016 വർഷത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മികച്ച എയ്ഡഡ് യു പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. 2007 ഫെബ്രുവരിയിൽ ആധുനിക സജ്ജികരണകളോടെ പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനങ്ങൾ മാറ്റാൻ സാധിച്ചു. 2011 -12 വർഷത്തിൽ സ്കൂളിനോട് ചേർന്ന് പുതിയ ഓഡിറ്റോറിയം പണികഴിപ്പിച്ചു.2016 -17വർഷത്തിൽ കോട്ടയം റോട്ടറി ക്ലബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ ശുചിമുറികൾ നവീകരിക്കപ്പെട്ടു. ജാതിമതഭേദമന്യേ ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് അച്ചടക്കവും ,വിശാലവീക്ഷണവും സേവന തത്പരതയും സാമൂഹ്യപ്രതിബദ്ധതയും സർവ്വോപരി ആദർശ ധീരതയുമുള്ള

നന്മനിറഞ്ഞ തലമുറകളെ വാർത്തെടുക്കുവാൻ പ്രതിജ്ഞാബദ്ധമായി ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു .വി .ഔസേപ്പിതാവിന്റെയും വി .ചവറ കുരിയാക്കോസ് ഏലിയാസച്ചന്റെ അനുഗ്രഹത്താലും തലമുറകൾക്കു വിജ്ഞാനദീപം തെളിച്ചുകൊടുക്കുവാൻ സാധിക്കുന്നു .