ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
24256, ഓൺലൈൻ യാത്രയയപ്പ്‌ സമ്മേളനം , 2020-21
സ്കൂൾ കലോത്സവത്തിൽ നിന്നും
  • സ്കൂൾ പ്രവേശനോത്സവങ്ങൾ
  • വാർഷികാഘോഷങ്ങൾ
  • ശാസ്ത്ര മേളകൾ
  • സാമൂഹ്യ ശാസ്ത്ര മേളകൾ
  • കായികമേളകൾ
  • ഗണിതമേളകൾ
  • അസംബ്ലികൾ
  • ദിനാചരണങ്ങൾ
  • ബോധവത്കരണ ക്ലാസ്സുകൾ
  • മോട്ടിവേഷൻ ക്ലാസുകൾ
  • രക്ഷാകർത്തൃ  സംഗമങ്ങൾ
  • പരിസര ശുദ്ധീകരണ യജ്ഞങ്ങൾ
  • വിനോദ യാത്രകൾ
  • പഠന യാത്രകൾ
ഉപജില്ലാ കായികമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാർത്ഥികൾ
സ്കൂൾ കലോത്സവവിജയികൾ  ട്രോഫികളുമായി
വൈക്കം മുഹമ്മദ് ബഷീർ ദിനാചരണതോടനുബന്ധിച്ച് പാത്തുമ്മയും ആടും സ്കൂളിൽ..
ബീച്ച് പദ്ധതിയോടനുബന്ധിച്ച്  വിദേശികളുമായി സ്കൂൾ വിദ്യാർത്ഥികൾ അഭിമുഖം നടത്തിയപ്പോൾ


സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന സദസിൽ നിന്നും

പാഠ്യേതര പ്രവർത്തനങ്ങൾ

മാധ്യമം 'വെളിച്ചം' പദ്ധതി ഉദ്‌ഘാടനം ചെയ്തു

17-01-2022 തിങ്കളാഴ്ച: മന്ദലാംകുന്ന് ജി എഫ് യു പി  സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി തൃശൂർ ജില്ലാ പഞ്ചായത് മെമ്പർ റഹീം വീട്ടിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. മാധ്യമം റിപ്പോർട്ടർ ഖാസിം സൈദ് അധ്യക്ഷത വഹിച്ചു. അകലാട് ഖലീഫ ട്രസ്റ്റ് കൺവീനർ ടി കെ ഉസ്മാൻ, രക്ഷാധികാരി എം കെ കുഞ്ഞുമുഹമ്മദ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയർ പങ്കെടുത്തു. പ്രധാന അധ്യാപിക ശാന്ത ടീച്ചർ സ്വാഗതവും സാദിഖ് പാവറട്ടി നന്ദിയും പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

27-01-2017 രാവിലെ കൃത്യം 10 ന് ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുക്കണ്ടതിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടികൾ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെമീര കാദർ, പുന്നയൂർ പഞ്ചായത്തംഗം പി വി ശിവാനന്ദൻ ശ്രീ. എ എം അലാവുദ്ദീൻ, പ്രധാന അദ്ധ്യാപിക പി എസ് മോളി, പി റ്റി എ എസ് എം സി അംഗങ്ങൾ, പൂർവ്വവിദ്യാർഥികൾ, ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചേർന്ന് വിദ്യാലയ പരിസരത്തു നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.

തുടർന്ന് 11 മണിക്ക് ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംഷികളും ചേർന്ന് പരസ്പരം കൈ കോർത്ത് സ്കൂളിന് സംരക്ഷണവലയം തീർത്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുണ്ടക്കയത്ത് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്കൂൾ ബാൻഡ് ടീം
പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

ഹരിത സേന പ്രവർത്തനോദ്ഘാടനം നടത്തി

05-03-2022 ശനിയാഴ്ച: മന്ദലാംകുന്ന് ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂളിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ദേശീയ ഹരിത സേന യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടത്തി. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ഷമീർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശാന്ത ടീച്ചർ ഹരിത സേനയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.

PTA കമ്മിറ്റി അംഗങ്ങളായ റാഫി മാലിക്കുളം, കാദർ, യൂസുഫ് മന്ദലാംകുന്ന്, സന്തോഷ് പങ്കെടുത്തു. ഹരിത സേന അസി.കോഡിനേറ്റർ Dr.അനീസ് മാഷ് സ്വാഗതവും കോഡിനേറ്റർ ഷിബു മാഷ് നന്ദിയും പറഞ്ഞു.

പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി മന്ദലാംകുന്ന് ബീച്ചിലെ പ്രധാന സന്ദർശന മേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത സേനാംഗങ്ങളുടെ നേതൃത്വത്തിൽ ശേഖരിച്ചു.

ആസാദി കാ അമൃത് മഹോത്സവ് ( സ്വാതന്ത്ര്യത്തിൻറെ 75 വർഷങ്ങൾ ) ആഘോഷിച്ചു

15-08-2022 തിങ്കൾ:മന്ദലാംകുന്ന് ഗവൺമെന്റ് സ്കൂളിൽ ഭാരതത്തിന്റെ 75ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ പ്രധാനാധ്യാപിക ശ്രീമതി സുനിത മേപ്പുറത്ത് പതാക ഉയർത്തി. പുന്നയൂർ ഗ്രാമപഞ്ചായത്ത് 1-ആം  വാർഡ് മെമ്പർ ശ്രീ അസീസ് മന്ദലാംകുന്ന് , PTA പ്രസിഡന്റ് ശ്രീ സെമീർ V, മുൻ പ്രധാനാധ്യാപിക ശ്രീമതി ശാന്ത P T, SMC ചെയർമാൻ TK ഖാദർ, OSA പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു.

സ്വാതന്ത്ര ദി നാചരണത്തിന്റെ  ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പതിപ്പ് പ്രകാശനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ 75 വിദ്യാർത്ഥികൾ അണി നിരന്ന് മാസ്സ് ഡ്രിൽ അവതരിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സംഭവങ്ങൾ വിവരിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു. തുടർന്നു നടന്ന റാലിയിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്തു.

ഹരിത സേന സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനത്തിന്റെ ഭാഗമായി മന്നലാംകുന്ന് ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നു

SAY NO TO DRUGS

മാധ്യമം 'വെളിച്ചം' പദ്ധതിയെ കുറിച്ച് മാധ്യമം റിപ്പോർട്ടർ ഖാസിം സൈദ് സംസാരിക്കുന്നു
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉമ്മർ മുക്കണ്ടത്ത് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉൽഘാടനം ചെയ്യുന്നു.
ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംഷികളും ചേർന്ന് പരസ്പരം കൈ കോർത്ത് സ്കൂളിന് സംരക്ഷണവലയം തീർക്കുന്നു.

ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമായി

ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് മന്ദലാംകുന്ന് GFUP സ്കൂളിൽ തുടക്കമായി. PTA പ്രസിഡണ്ട് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ സൈനുദ്ദീൻ ഫലാഹി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ശേഷം മുഖ്യമന്ത്രിയുടെ സംസ്ഥാനതല ലഹരി വിരുദ്ധ ഉദ്ഘാടന ഭാഷണം സംപ്രേഷണം ചെയ്തു. ലഹരിയുടെ ഭവിഷ്യത്തുകൾ വിവരിക്കുന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. പരിപാടിയിൽ രക്ഷിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

നല്ല പാഠം വിദ്യാർത്ഥികൾ 'ലഹരി വിരുദ്ധ കൂട്ടയോട്ടം' നടത്തി

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ജീവിതമാണ് ലഹരി' എന്ന സന്ദേശമുയർത്തി മന്ദലാംകുന്ന് ഗവൺമെന്റ് യു.പി സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീ. അസീസ് മന്ദലാംകുന്ന് ഫ്ളാഗ് ഓഫ് ചെയ്ത് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. HM ശ്രീമതി സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു. PTA പ്രസിഡണ്ട് റാഫി മാലിക്കുളം, MPTA പ്രതിനിധി ശ്രീമതി ഐഷ , SMC മെമ്പർ ശ്രീ യൂസഫ് , സീനിയർ അധ്യാപകൻ EPഷിബു മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. ലഹരിക്കെതിരെയുള്ള പോസ്റ്ററുകളും പ്ലക്കാർഡുകളും കയ്യിലേന്തി നല്ലപാഠം വിദ്യാർത്ഥികളും അധ്യാപകരും കൂട്ടയോട്ടത്തിൽ പങ്കെടുത്തു. നല്ലപാഠം സ്കൂൾ കോർഡിനേറ്റർമാരായ ശ്രീമതി ജിജി ടീച്ചർ , ശ്രീ അനീസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

ലഹരി ബോധവൽക്കരണ പരിപാടിയുടെ സമാപനസമ്മേളനവും ഫ്ലാഷ് മോബും

മന്നലാംകുന്ന് GFUP സകൂളിൽ ലഹരി ബോധവൽക്കരണ പരിപാടിയുടെ സമാപനസമ്മേളനം അസീസ് മന്നലാംകുന്ന് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതം ആശംസിച്ചു. SMC ചെയർമാൻ T.K. ഖാദർ, വൈജ്ഞാനിക പാർക്ക് ചെയർമാൻ വി. സമീർ, പുന്നയൂർ സഹകരണബാങ്ക് ഡയറക്ടർ P.K ഹസ്സൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ശേഷം വാർഡ് മെമ്പർ അസീസ് മന്നലാംകുന്ന് ചെയർമാനായി പാഠ്യപദ്ധതി പരിഷ്കരണ സംഘാടക കമ്മിറ്റി രൂപീകരിച്ചു . തുടർന്ന് ലഹരി വിരുദ്ധ മനുഷ്യ ചങ്ങല നിർമ്മിച്ചു. കുട്ടികൾ , അധ്യാപകർ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, ഡ്രൈവർമാർ നാട്ടുകാർ തുടങ്ങി എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകൾ പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീ അസീസ് മന്ദലാംകുന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു. ലഹരിവിരുദ്ധ ചങ്ങലയുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏവർക്കും ദൃശ്യ വിരുന്നേകി. കുട്ടികളുടെ ലഹരി വിരുദ്ധ സന്ദേശ ചുവടുകൾ പ്രത്യേക ശ്രദ്ധയാകർഷിച്ചു. ലഹരി വിരുദ്ധ മനുഷ്യ ശ്യംഖലയ്ക്ക് അധ്യാപകരും പിടി എ , SMC അംഗങ്ങളും , രക്ഷിതാക്കളും നാട്ടുകാരും നേതൃത്വം നൽകി. E P ഷിബു മാഷ് നന്ദിയും പറഞ്ഞു.

Say NO To Drugs ലഹരി വിരുദ്ധ പരിപാടികളിൽ നിന്ന്...



യോഗാദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ നിന്നും
സ്കൂൾ ലീഡർ ഇലക്ഷനിൽ നിന്നും