ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്ര ക്ലബ്

ലാബ് @ ഹോം പ്രവർത്തി പരിചയ മേള വാർഡ് മെമ്പർ അസീസ്  മന്നലാംകുന്ന് ഉദ്ഘാടനം ചെയ്യുന്നു
  • സ്കൂളിലെ ശാസ്ത്ര സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. ധാരാളം പഠനോപകരണങ്ങൾ ഉള്ള വിശാലമായ സയൻസ് ലാബ് നിലവിലുണ്ട്. ശാസ്ത്ര മേള, ലാബ് @ ഹോം, ശാസ്ത്ര പരീക്ഷണങ്ങൾ, യാത്രകൾ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.

സാമൂഹ്യ ശാസ്ത്ര ക്ലബ്

സാമൂഹ്യ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരണം
  • സ്കൂളിലെ സാമൂഹ്യ ശാസ്ത്ര സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. സാമൂഹ്യ ശാസ്ത്ര മേള,  ദിനാചരണങ്ങൾ, പരിസ്ഥിതി ശുദ്ധീകരണം,  , വിനോദ യാത്രകൾ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.

ഹരിത ക്ലബ്

  • സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ്
    സ്കൂളിലെ പരിസര ക്ലീനിംഗ്, പച്ചക്കറി തോട്ടം, പൂന്തോട്ട പരിപാലനം തുടങ്ങിയ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. സ്വന്തമായൊരു പച്ചക്കറിത്തോട്ടം, വിശാലമായ ജൈവവൈവിധ്യ പാർക്ക് എന്നിവ ഹരിതക്ലബിനു കീഴിൽ സ്കൂളിൽ നടന്നു വരുന്നു.
    ഗണിത ക്ലബ് നടത്തിയ പരിപാടിയിൽ നിന്നും

ഗണിത ക്ലബ്

  • സ്കൂളിലെ ഗണിത സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. ഗണിതപഠനം എളുപ്പമാക്കുന്നതിനു സഹായിക്കുന്ന ഗണിത ലാബ് നിലവിലുണ്ട്. ഗണിതപഠനത്തിന് സഹായകരമാകുന്ന വിവിധ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.
    2021 അറബിക് ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ് നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽനിന്നും

അറബിക് ക്ലബ്

  • സ്കൂളിലെ അറബി ഭാഷാ പഠന സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. അറബിക് കലാമേള, ഭാഷാ സംബന്ധിയായ പരിപാടികൾ, അറബിക് ദിനാചരണം  തുടങ്ങി ഭാഷാ പഠനസഹായകമായ വിവിധ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

  • ഇംഗ്ലീഷ് ക്ലബിന് കീഴിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് നാടകത്തിൽ നിന്നും ..
    സ്കൂളിലെ ഇംഗ്ലീഷ് ഭാഷാ പഠന സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു.  ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂളിൽ ആവിഷ്കരിച്ച SCERT യുടെ അംഗീകാരം നേടിയ ബീച്ച് ( Build English Efficiency Among children) പദ്ധതി അടിസ്ഥാനമാക്കി വിവിധ പ്രോഗ്രാമുകൾ, ഭാഷാ സംബന്ധിയായ പരിപാടികൾ, നാടകം, വിദേശികളുമായുള്ള ഇന്റർവ്യൂകൾ തുടങ്ങി ഭാഷാ പഠനസഹായകമായ വിവിധ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.

ഹിന്ദി ക്ലബ് 

  • "സുരീലീ ഹിന്ദി"യുടെ ഭാഗമായി നടത്തിയ പരിപാടിയിൽ നിന്നും....
    സ്കൂളിലെ ഹിന്ദി ഭാഷാ പഠന സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു.  ഹിന്ദി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വിവിധ പ്രോഗ്രാമുകൾ, കുട്ടികളിൽ ഹിന്ദി ഭാഷാപഠനം കൂടുതൽ എളുപ്പമാക്കുക , ഹിന്ദി ഭാഷയിൽ കൂടുതൽ താത്പര്യം ഉണർത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച സുരീലി ഹിന്ദി തുടങ്ങി ഹിന്ദി ഭാഷാ പഠനസഹായകമായ പരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.

Blue Army ക്ലബ്

  • സ്കൂളിലെ ജലസംരക്ഷണയജ്ഞ നിർവഹണത്തിന് നേതൃത്വം നൽകുന്നു. 'ജലം അമൂല്യമാണ്. അത് പാഴാക്കരുത്' എന്ന സന്ദേശമുൾകൊണ്ട്  ശുദ്ധജല സംരക്ഷണം, കിണർ ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കൽ, ജലബോധവത്കരണം, മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.