ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/HS

Schoolwiki സംരംഭത്തിൽ നിന്ന്

ഉത്തരകേരളത്തിലെ കുടിയേറ്റ കേന്ദ്രമായ രാജപുരം കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ കള്ളാർ പഞ്ചായത്തിലാണു സ്ഥിതി ചെയ്യുന്നത്. ഏച്ചിക്കോൽ എന്നപേരിൽ അറിയപ്പെട്ടു വന്നിരുന്ന ഈ പ്രദേശം, ക്നാനായകുടിയേറ്റക്കാരുടെ വരവിനുശേഷമാണ്‌ രാജപുരം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. 1943 -ൽ എത്തിച്ചേർന്ന കുടിയേറ്റ കർഷകർ താമസിക്കാൻ വേണ്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡ് പിന്നീട് പള്ളിക്കൂടമായി ഉപയോഗിച്ചു തുടങ്ങി. 1944 - ൽ സ്ഥാപിതമായ ഹോളി ഫാമിലി എൽ പി സ്കൂൾ 1956 -ൽ യു പി സ്കൂളായും, 1960 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ റൂം , , സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. . പൂർവ്വ വിദ്യാർത്ഥി സംഘടനയായ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, വിദ്യാരംഗം, സോഷ്യൽ സർവ്വീസ് ക്ലബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട് ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.



പ്രധാന താളിലേയ്ക്ക്