ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ് . വിദ്യാലയ പ്രവർത്തന ആരംഭത്തിൽ തന്നെ വായനദിനാചരണവും, വായനാവാരവും, ആചരിച്ചു. വായന മത്സരം,നല്ല വായനക്കാരെ തിരഞ്ഞെടുക്കൽ, വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രബന്ധ മത്സരം , പ്രഭാഷണങ്ങൾ,പുസ്തകവിതരണം കാര്യക്ഷമമാക്കൽ തുടങ്ങിയവയാണ് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ.  ജൂൺ മാസത്തിൽ നടന്ന ഉപജില്ലാതല വാർത്തവായനാ മത്സരത്തിൽ നിബ  നൗറിൻ  രണ്ടാം സ്ഥാനവും, ജൂലൈ മാസത്തിൽ നടന്ന സാഹിത്യ സെമിനാറിൽ ഉപജില്ലാതലത്തിൽ കുമാരനാശാനും മലയാള സാഹിത്യവും എന്ന വിഷയത്തിൽ സേതുലക്ഷ്മി പി എസ് രണ്ടാം സ്ഥാനവും, വിദ്യാരംഗം ഉപജില്ലാതല സർഗോത്സവത്തിൽ കവിതാരചനയിൽ അമൃതലക്ഷ്മി ടി എസ് രണ്ടാം സ്ഥാനവും, പുസ്തകാസ്വാദനത്തിൽ സേതുലക്ഷ്മി പി എസ് രണ്ടാം സ്ഥാനവും, കാവ്യാലാപനത്തിന് നന്ദിത ഹരിദാസൻപിള്ള രണ്ടാം സ്ഥാനവും നേടി, വാങ്മയം  അക്ഷരപ്രതിഭ പുരസ്കാരത്തിൽ  ഉപജില്ലാതലത്തിൽ സേതുലക്ഷ്മി പി എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബി ആർ സി തലത്തിൽ നടന്ന വായനാമത്സരത്തിൽ അമൃതലക്ഷ്മി ടി എസ് രണ്ടാം സ്ഥാനം നേടി, വാങ്മയം ഭാഷാ പ്രതിഭാ മത്സരത്തിൽ ഉപജില്ലാതലത്തിൽ സേതുലക്ഷ്മി പി എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.