ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ ആത്‌മവിശ്വാസം

Schoolwiki സംരംഭത്തിൽ നിന്ന്
ആത്‌മവിശ്വാസം
        നമ്മുടെ നാടിന് പിടിപെട്ടിരിക്കുന്ന മഹാമാരിയായ കൊറോണയെ നേരിടാൻ ഒത്തൊരുമയും ആത്‌മവിശ്വാസവും ആണ് വേണ്ടത്.ഒരിക്കലും ഭയക്കാതെ നമ്മൾ ഈ കൊറോണയെ ചെറുത്ത്നിൽക്കും. ഒരിക്കലും തകർന്നു പോകാതെ കൈകൾ ചേർത്തുപിടിച്ച് നമ്മുടെ നാട്ടിൽ നിന്നും ഈ വിപത്തിനെ അകറ്റിടും നമ്മൾ.
         ഇടക്കിടയ്ക്ക് സോപ്പുപയോഗിച്ചു കൈകൾ കഴുകിയും, തുമ്മുന്നനേരത്തും ചുമയ്ക്കുന്ന നേരത്തും കൈകൾ കൊണ്ടോ തൂവാലകൾ കൊണ്ടോ മുഖം മറയ്ക്കുകയും വേണം. പൊതുസ്ഥലത്തു കൂട്ടമായി ഒത്തുകൂടാതിരിക്കാൻ ശ്രദ്ധിക്കണം. രോഗവ്യാപനമുള്ള രാജ്യങ്ങളിൽ നമ്മൾ പോയാലോ രോഗിയുള്ള ദേശത്തു പോയാലോ അവിടെ തങ്ങിയാലോ ഒരിക്കലും നാം ആ കാര്യം ആരിൽനിന്നും മറച്ചുവെക്കരുത്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ തന്നെ ദിശയിൽ നാം വിളിക്കണം. ചികിത്സയല്ല പ്രധാനം ഭയപ്പെടാതിരിക്കുകയാണ് വേണ്ടത്. ഈ ഭീതിയിൽ നിന്നും നാം കരകയറുക തന്നെ ചെയ്യും. ദിശയിൽ നമ്മൾ വിളിക്കുന്ന സമയം തന്നെ ഹെൽത്തിൽനിന്നും നമ്മുടെ വീട്ടിൽ ആരോഗ്യപ്രവർത്തകർ എത്തുകയും നമുക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്തുതരികയും ചെയ്യും.  
   പൊതുഗതാഗത യാത്രകൾ ഒഴിവാക്കിയും ഈ കൊറോണയെ നമുക്ക് ചെറുത്തിടാം. കോവിഡെന്ന ദുഷിച്ചു്ചീർത്ത അണുക്കളെ ഒരിക്കലും നമ്മിൽ നിന്നും മറ്റൊരാളിലേക്ക് എത്തിക്കാതിരിക്കുക. സുനാമിയെയും ഓഖിയെയും പ്രളയത്തെയും ധീരമായി പോരാടി ജയിച്ച നമ്മൾ ചരിത്രപുസ്തകത്തിൽ കുറിച്ചിടും  കൊറോണയെ തുരത്തിവിട്ട് നാടിനെ കാത്ത നന്മയുള്ള മനുഷ്യരാണ് നാം !!!....
നിഷ ജെ എസ്
9 ബി വാവോട് എച്ച് എസ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം