സർവോദയം യു പി എസ് പോരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സർവോദയം യു.പി.സ്കൂൾ പിന്നിട്ട വഴിയിലൂടെ....

യനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ മുതിരേരി പ്രദേശത്ത് 1956ൽ ഗവൺമെൻറ് എൽ.പി സ്കൂൾ സ്ഥാപിതമായി. എൽ.പി പഠനശേഷം ഈ പ്രദേശത്തെ വിദ്യാർഥികൾക്ക് വളരെ അകലെ സ്ഥിതിചെയ്യുന്ന യു.പി സ്കൂളിൽ എത്താൻ കഴിയുമായിരുന്നില്ല. ഈ പ്രയാസം മനസ്സിലാക്കി പ്രദേശവാസിയായ മുടപ്പിനാൽ രാമൻ നമ്പ്യാർ ഒരു യു പി സ്കൂൾ ആരംഭിച്ചു. അന്ന് ഓലമേഞ്ഞ ഷെഡ്‌ മാത്രമായിരുന്നു ഈ വിദ്യാലയം. ആദ്യത്തെ പ്രധാനാധ്യാപകനായി ഷൊർണൂരിലെ ശ്രീധരൻ മേനോൻ ചുമതലയേറ്റു. ശ്രീധര കുറുപ്പ്, ബാലൻ മാസ്റ്റർ, കേളു മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. 24 ആൺകുട്ടികളും 7 പെൺകുട്ടികളുമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത് പിന്നീട് 1989 ഈ സ്ഥാപനത്തിൻറെ മാനേജ്മെൻറ് സുൽത്താൻബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസി ഏറ്റെടുത്തു. മുതിരേരി യിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസം നേടാനുള്ള ഏക ആശ്രയമാണ് ഇന്ന് ഈ വിദ്യാലയം..

സർവോദയം ഇന്ന്.....

രണ്ട് അധ്യാപകരിലും 31 വിദ്യാർഥികളിലും ഒതുങ്ങിനിന്ന ഓല കെട്ടിടത്തിൽ നിന്നും ഇന്ന് കാണുന്ന ഭൗതിക ഞങ്ങൾ ഓടുകൂടി സൗകര്യങ്ങളോടുകൂടി 364 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പ്രധാന അധ്യാപികയെ കൂടാതെ 14 അധ്യാപകരും ഒരു അനധ്യാപികയും ഇവിടെ സേവനം ചെയ്യുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ലാസ്മുറികളും സയൻസ് ലാബും കമ്പ്യൂട്ടർ ലാബും പ്രാർഥനാ മുറിയും അടുക്കളയോട് ചേർന്നുള്ള ഭക്ഷണശാലയും വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള സ്കൂൾ ബസ്സും ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ എടുത്തുപറയത്തക്കതാണ്. ഇവിടെ പഠനം നടത്തുന്ന വിദ്യാർഥികൾ വിവിധ വിദ്യാലയങ്ങളിൽ നിന്നും എൽപി പഠനം പൂർത്തിയാക്കി എത്തുന്നവരാണ് തികച്ചും നിർധന കുടുംബത്തിൽ നിന്ന് എത്തുന്നവരാണ് .ഇവിടെ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളും. പിന്നാക്കവിഭാഗത്തിൽപ്പെട്ട ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം തവിഞ്ഞാൽ പഞ്ചായത്തിലെ മികവുറ്റതാക്കാൻ സഹായിക്കുന്നത് നല്ലവരായ പ്രദേശവാസികളും രക്ഷിതാക്കളും ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരുമാണ് .പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളെ ധാർമിക മൂല്യമുള്ളവരും ജനസേവകരും ജീവകാരുണ്യ പ്രവർത്തകരും പരിസ്ഥിതി സ്നേഹികളും ആക്കി തീർക്കാനുള്ള പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു. അക്ഷരത്തിലൂടെ അറിവു നേടുക മാത്രമല്ല ഒരു പ്രദേശത്തിന്റെ മുഴുവൻ ജീവിതരീതികളെയും മാറ്റിമറിക്കാൻ ഒരു സമൂഹത്തിന് കഴിയും എന്നതിന്റെ തെളിവാണ് സർവോദയം യു.പിസ്കൂൾ. പാർശ്വവൽക്കരിക്കപ്പെട്ടവരും ശയ്യാവലംബരായവരും ഭിന്നശേഷിയുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ നന്മ പ്രവർത്തികളിലൂടെ മുന്നേറുവാൻ ഞങ്ങൾക്ക് സാധിക്കുന്നു. ഞങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും അക്കാദമിക മികവിന് മാറ്റ് കൂട്ടുന്നവയാണ് എന്നത് അഭിമാനത്തോടെ ഓർക്കുന്നു.