സർവോദയം യു പി എസ് പോരൂർ/ പരിസ്ഥിതി ക്ലബ്ബ്
ശുചിത്വം എനിക്ക് നമുക്ക് സമൂഹത്തിന്- എന്ന ആപ്തവാക്യത്തിലൂന്നി നടത്തുന്ന പരിസ്ഥിതി ക്ലബ് പ്രവർത്തനം വളരെ സജീവമാണ്.
- സ്കൂൾ ഔഷധത്തോട്ട നിർമ്മാണം, വിദ്യാലയ ഉദ്യാനം, പച്ചക്കറിത്തോട്ട നിർമ്മാണ പ്രവർത്തനത്തിലും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.
- വിദ്യാലയത്തിൽ പ്ലാസ്റ്റിക് വിരുദ്ധമേഖലയാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ പിറന്നാൾ ദിനത്തിൽ മിഠായി വിതരണത്തിന് പകരം എന്റെ മരം എന്ന പേരിൽ ഒരു വൃക്ഷത്തൈ നടുകയും അതിന്റെ പരിപാലനം ആ കുട്ടി തന്നെ നിർവഹിക്കുകയും ചെയ്യുന്നു.
- മുതിരേരിലെ പ്രശസ്തമായ മുതിരേരി ശിവക്ഷേത്രം (മുതിരേരി കാവ്) സന്ദർശിച്ച് പരിസ്ഥിതി വൈവിധ്യങ്ങൾ മനസ്സിലാക്കുകയും കാവിനോടു ചേർന്നുള്ള അമ്പലക്കുളം ശുചിയാക്കുകയും ചെയ്തു.
- വിദ്യാലയത്തോടു ചേർന്നുള്ള തോട്ടിൽ പ്രളയത്തോടനുബന്ധിച്ച് തോടിന്റെ തീരത്തും തോട്ടിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും ഈ ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കി.