ഉള്ളടക്കത്തിലേക്ക് പോവുക

സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2026

2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം സ്കൂൾ അങ്കണത്തിൽ രാവിലെ 10 മണിക്ക് നടന്നു ചടങ്ങിൽ ഉദ്ഘാടനം ശ്രീ നാസർ കെ പി രാമനാട്ടുകര മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിർവഹിക്കുകയും മുഖ്യാതിഥിയായി ആയിഷ സമീഹ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഗായികയുമായ ആയിഷ സമീഹ മുഖ്യഭാഷണം അവതരിപ്പിച്ചു. ചടങ്ങിന്റെ അധ്യക്ഷൻ പിടിഎ പ്രസിഡൻറ് സുനിൽകുമാർ അവർകൾ നിർവഹിച്ചു. ചടങ്ങിൽ ആശംസ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി റമീന അവതരിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്കൂൾ ഡിജിറ്റൽ മാഗസിൻ എക്കോ നോവയുടെ പ്രകാശനം പ്രസ്തുത ചടങ്ങിൽ ഉദ്ഘാടകൻ രാമനാട്ടുകര മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെപി നാസർ അവറുകൾ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ജിനൻ ഡി ആർ ഇഷാൻ മുഹമ്മദ് തുടങ്ങിയ കുട്ടികളെ അനുമോദിച്ചു . ഇക്കഴിഞ്ഞ എൻ എം എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചുശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി സർവ്വം  എ ഐ മയം സ്കൂളിൽ വെച്ച് നടന്നു ചടങ്ങിൽ 250 ഓളം രക്ഷകർത്താക്കൾ പരിപാടിയിൽ പങ്കെടുത്തു. പുതിയ അധ്യായന വർഷത്തിൽ കുട്ടികളെ വരവേൽക്കുന്നതിനായി ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികളെ സഹായിക്കുന്നതിനായി ഡിജിറ്റൽ കിയോസ്ക്ക് സൗകര്യം ഏർപ്പെടുത്തിയിരുന്നു. അതുപോലെതന്നെ ക്ലബ്ബിൻറെ നേതൃത്വത്തിൽ മെമ്പർമാർ തയ്യാറാക്കിയ സെൽഫി കോർണർ വളരെയേറെ ആകർഷകമായി സ്കൂൾ അങ്കണത്തിൽ നടന്ന പ്രവേശനോത്സവം പരിപാടി ഏറെ ഗംഭീരമായി തന്നെ അവസാനിച്ചു.