സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ തലശ്ശേരി

തലശ്ശേരി നഗരത്തിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 2010 ൽ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു റവ. സി ഹർഷിണി പ്രഥമ പ്രിൻസിപ്പലായി നിയമിതയായി . കൊമേഴ്സ് ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി ആയി 100 വിദ്യാർഥിനികളുമായി സമാരംഭിച്ച   ഈ വിദ്യാലയത്തിൽ ആരംഭകാലത്ത് 9 താൽക്കാലിക അധ്യാപകരാണ് ഉണ്ടായിരുന്നത് 2012 ജനുവരിയിൽ 10 സ്ഥിരം അധ്യാപകർ നിയമിതരായി .തുടർന്നുള്ള വർഷങ്ങളിൽ അധ്യാപകരുടെയും പ്രിൻസിപ്പലിനെയും അക്ഷീണ പരിശ്രമത്തിൽ  പ്രാരംഭ അരിഷ്ടതകളെ അതിജീവിച്ച് ഉന്നതവിജയം നേടിയെടുക്കുവാൻ കഴിഞ്ഞു 2021 പ്രഥമ പ്രിൻസിപ്പൽ വിരമിച്ചതിനുശേഷം റവ സി. ആൽഫിൻ എസി ദ്വിതീയ പ്രിൻസിപ്പലായി നിയമിതയായി വലറീന ജോസഫ് ,രഹന നാരായണൻ, റെജീന പി മാത്യു ,സിന്ധു പി എം എയ്ഞ്ചൽ സോണിയ ,മഞ്ജു ജോർജ് ,സിൽവി ജോസഫ് ,ഫെമിന ദാസ് ,ജസ്മ കെ ,ഫിലോമിന ,റാൻസി ആൻ്റണി എന്നീ അധ്യാപികമാർ ഇന്ന് സ്കൂളിൽ സേവനമനുഷ്ഠിച്ചു വരുന്നു .

അസാപ് ,കരിയർ ഗൈഡൻസ് ക്ലബ് ,ടൂറിസം ക്ലബ് ,സൗഹൃദ ക്ലബ് ,എൻഎസ്എസ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ വിദ്യാർത്ഥികളിൽ ഉന്നതമൂല്യങ്ങളും ഉയർന്ന ജീവിത വീക്ഷണങ്ങളും ലക്ഷ്യബോധവും ഉണർത്താൻ സഹായിക്കുന്നു തലശ്ശേരിയിൽ തലയുയർത്തിനിൽക്കുന്ന ഈ വിദ്യാലയം പെൺകുട്ടികളുടെ ആത്മീയവും സാമൂഹികവും വിദ്യാഭ്യാസപരവുമായ സമഗ്രപുരോഗതിയെ ലക്ഷ്യംവച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു