ലഹരിക്കെതിരെ കൈ  കോർത്ത്

 

SH UPS ഉളളനാടും ലയൺസ് ക്ലബ് പ്രവിത്താനവും നവോദയം വായനശാല ഉള്ളനാടും സംയുക്തമായി ലഹരി വിരുദ്ധ ദിനാചരണം നടത്തി . സംസ്ഥാന സർക്കാറിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ  പോസ്റ്റർ നിർമ്മാണം ,റാലി ,മനുഷ്യചങ്ങല ,ഫ്ലാഷ് മോബ്,ഗാനം ,പ്രതിജ്ഞ  എന്നിവയിൽ രക്ഷിതാക്കളും ജനപ്രതിനിധികളും പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു .