സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ലോക മഹാമാരി
ലോക മഹാമാരി
മനുഷ്യരും പക്ഷികളും ഉൾപ്പെടെഉള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ഇവ സാദാരണ ജലദോഷം പനി എന്നിവ വരെ ഉണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെഉള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, നിമോണിയ, siveare aquate respiratory sindrom(SARS)ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. സാദാരണ ജലദോഷത്തിനു 15 മുതൽ 30% വരെ കാരണം ഈ വൈറസുകളാണ്. ഇത്തരം വൈറസുകൾ മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുകയും ചെയ്യും. ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. രോഗം ഗുരുദരം ആയാൽ നിമോണിയ, വൃക്ക സ്തംഭനം എന്നിവ ഉണ്ടാകും. മരണം വരെ സംഭവിക്കാം. വുഹാനിൽ നിന്നാണ് പടർന്നതാണ് ഈ വൈറസ്. മറ്റു രാജ്യങ്ങളിലേക്കും ഈ വൈറസ് വ്യാപിക്കുകയും ചെയ്തു. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി, തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും. പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതു വഴി ഇവരിൽ നിമോണിയ, ബ്രോൻഗെയ്റ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. ചൈനയിലായിരുന്നു ആദ്യം ഏറ്റവും കൂടുതലായി ബാധിച്ചിരുന്നത്. പിന്നെ പിന്നെ മറ്റു രാജ്യങ്ങൾക്കും ബാധിച്ചു. ഒരു ദിവസം തന്നെ ഇറ്റലിയിൽ 6000 മരണം വരെ. ഓരോ ദിവസം കഴിയും തോറും മരണം കൂടി കൂടിയാണ് വരുന്നത്. ഇതു ഇപ്പോൾ കേരളത്തെയും ബാധിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നും വന്നവരിൽ നിന്നാണ് മറ്റുള്ളവർക്ക് ബാധിച്ചത്. അതു പിന്നെ ഒരാളിൽ നിന്ന് പറ്റൊരാളിലേക്ക് പകർന്നു കൊണ്ടിരുന്നു. അങ്ങനെ 14 ജില്ലകളിലും വ്യാപിച്ചു. ആരോഗ്യ പ്രവർത്തകരും, കൊറോണ വൈറസ് രോഗമുള്ളവരെ പരിചരിക്കുന്നവരും മാത്രമേ മാസ്ക് ഉപയോഗിക്കേണ്ടതായിട്ടുള്ളു. കൊറോണ വൈറസ് ഒരു പരുധി വരെ ചെറുക്കാൻ സിർജിക്കൽ മാസ്ക് സഹായിക്കുന്നു. ഈ വൈറസ് വ്യാപിക്കാതെ ഇരിക്കണമെങ്കിൽ ഗവണ്മെന്റ് ഇന്റെ നിർദേശം paalikkanam. അത് പോലെ തന്നെ വീട്ടിൽ തന്നെ ഇരിക്കണം. കേരളത്തിൽ ആദ്യമേ എല്ലാ മുൻ കരുതലുകൾ എടുത്തതുകൊണ്ടാണ് ഇപ്പോൾ അദിഗമായി വ്യാപിക്കാത്തത്. അത് പോലെ തന്നെ ആരോഗ്യ വകുപ്പും മുഖ്യമന്ത്രിയുമെല്ലാം നല്ല രീതിയിലുള്ള ചികിത്സ ആണ് നൽകുന്നത്. കൂട്ടം കൂടി നിൽക്കൽ എന്നിവയെല്ലാം തടയണം. കൈകൾ ഹാൻഡ് വാഷ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. എപ്പോഴും ശുദ്ദിയായി ഇരിക്കേണ്ടതാണ്. തന്നിഷ്ടം കാണിച്ചാൽ മറ്റുള്ളവർക്കും കൂടി വിനയാവുകയും ചെയ്യും. നാം നമ്മെ തന്നെ സംരക്ഷിക്കേണ്ടതാണ്. അത് പോലെ തന്നെ നമ്മെ രക്ഷിക്കാൻ വേണ്ടിയാണു ഡോക്ടറും നേഴ്സുമാരും പോലീസും സ്വന്തമായി ഒരു ജീവൻ ഉണ്ടെന്നു പോലും കരുതാതെ ജോലി ചെയ്യുന്നു. തന്റെ വീടുകളിൽ പോകാതെയും കുട്ടികളെ കാണാതെയും രാപ്പകൽ ഇല്ലാതെ ജോലി ചെയ്യുന്നു. ഭയം അല്ല വേണ്ടത് ജാഗ്രതയാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം