പച്ചപ്പട്ടു വിരിച്ച പുൽമെത്തയിൽ
നോക്കിയിരുന്നപ്പോൾ കണ്ടു ഞാൻ
നിന്നിലൊരായിരം വർണങ്ങൾ
എന്നരികിലൂടെ നീ കടന്നു പോയപ്പോൾ
കണ്ടു ഒരായിരം ചിത്രങ്ങൾ എൻ മനസ്സിൽ .
അരുതേ നീ പോകരുതേ എന്ന് എൻ
മനം വേദനയോടെ പറഞ്ഞു കൊണ്ടിരുന്നു.
തെളിമയോടെ കണ്ട നിൻ വർണങ്ങൾ
മങ്ങി മങ്ങിയില്ലാതായി അതു കണ്ട് എൻ മനം .
വേദന കൊണ്ടു നിറഞ്ഞു ഒരായിരം
ചോദ്യങ്ങൾ എൽ മനസ്സിൽ തുടികൊട്ടി
വേദനിപ്പിക്കാനായി എന്തിനു വന്നു കൺമുന്നിൽ
നിൻ വർണങ്ങൾ വിട്ടു പോകാൻ വേണ്ടി മാത്രമോ ??