സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മനോഹരമായ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
മനോഹരമായ ഭൂമി      
                       പണ്ട് ദൈവം മനോഹരമായ ഭൂമി സൃഷ്ടിച്ചു. ചെടികളെയും ,മരങ്ങളെയും ,നദികളെയും ,സമുദ്രങ്ങളെയും സൃഷ്ടിച്ചു .ഇതല്ലാം സംരക്ഷിക്കുന്നതിനായി   മനുഷ്യരെയും ,മൃഗങ്ങളെയും ,പക്ഷികളെയും സൃഷ്ടിച്ചു .അവരവരുടെ  ജീവിതത്തിനായി ഉപയോഗിച്ചു .പ്രകൃതിയെ മലിനമാക്കാതെ നശിപ്പിക്കാതെ അത്യാഗ്രഹം കാണിക്കാതെയാണ് മനുഷ്യരൊഴികെ അവരെല്ലാം അതു ഉയോഗിച്ചത് .മനുഷ്യൻ മാലിന്യം വലിച്ചെറിയുകയും മരങ്ങൾ വെട്ടുകയും വയലുകളും പുഴകളും നികത്തുകയും മലകളും കുന്നുകളും ഇ ടിക്കുകയും വഴി പരിസ്ഥിതി നശിപ്പിക്കുയും വൃത്തിഹീനമാക്കുകയും ചെയ്തു. സ്വന്തം കാര്യമല്ലാതെ മറ്റൊന്നും അവൻ ചിന്തിക്കാറില്ലായിരുന്നു. ഭൂമി അവൻ്റ മാത്രം സ്വത്തായി മാറി .ഒന്നിനും അവനെ തോൽപ്പിക്കാൻ കഴിയില്ല എന്ന ചിന്തയായി .
                       ഓരോ തവണയും മനുഷ്യൻ്റെ അഹങ്കാരം അതിരു കടക്കുമ്പോൾ ദൈവം അവന് ചെറിയ തിരിച്ചടികൾ നൽകുന്നുണ്ട് കൊടുംങ്കാറ്റായും പേമാരിയായും പ്രളയമായും ഭൂചലനമായും എന്നിട്ടും അഹങ്കാരം കുറയാത്ത മനുഷ്യന് ദൈവം കൊടുത്ത വലിയ തിരിച്ചടിയാണ് ഇന്ന് നാം നേരിടുന്നത് .കണ്ണു കൊണ്ട് പോലു കാണാൻ സാധിക്കാത്ത ഒരു ചെറിയ വൈറസ് ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്നു .അതിനാൽ അഹങ്കാരം കുറച്ച് പരിസ്ഥിതിയെ സംരക്ഷിച്ചും പ്രകൃതിയെ സ്നേഹിച്ചും ഭൂമിയെ മലിനമുക്തമാക്കി നമുക്ക് ജീവിക്കാം .


ഐശ്വര്യ .എസ്
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം