സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നദിയുടെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
നദിയുടെ വിലാപം      

എന്തേ ?അവൻ എന്നെ അറിഞ്ഞില്ല.
എന്തേ ?കണ്ടില്ല എന്റെ ദുഃഖം
ഒരിക്കൽ എന്റെ മടിത്തട്ടിൽ നിന്നും
തുടങ്ങി അവന്റെ സംസ്കാരം !
എന്റെ തീരങ്ങളിൽ അവൻ കളിച്ചു വളർന്നു….
എന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങി രാത്രികളിൽ !
എന്തേ ?അവൻ എന്നെ അറിഞ്ഞില്ല
എന്തേ ?കണ്ടില്ല എന്റെ ദുഃഖം
നാൾക്കുനാൾ അവൻ നേടി പലതും -
പടുത്തുയർത്തി പുത്തൻ മാളികകൾ
എന്റെ മാറ് പിളർന്നവൻ
കോരിയെടുത്തു എന്റെ സമ്പത്ത്
ഞാൻ അവന്റെ ദാഹം ശമിപ്പിച്ചു
എന്റെ കുടിനീരിനെ അവന്റെ
അവശിഷ്ട്ടങ്ങൾ നശിപ്പിച്ചു
 എന്തേ ?അവൻ എന്നെ അറിഞ്ഞില്ല.
എന്തേ ?കണ്ടില്ല എന്റെ ദുഃഖം.

RISHI V.M
8 W സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത