സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2025-26
2025-2026 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ജൂൺ 2 ഈ വർഷത്തെ പ്രവേശനോത്സവം യോഗം പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. പുതിയ കുട്ടികളെ ചന്ദനം തൊടീച്ച് ഹോളിലേക്ക് ആനയിച്ചു. സിസ്റ്റർ വിജയ എല്ലാവരെയും സ്വാഗതം ചെയ്തു. ലോക്കൽ മാനേജർ Rev സിസ്റ്റർ ആനി ജോ അധ്യക്ഷപദം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി റോസി പോൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ ഡെന്നി ജോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്ലിൻ എന്നിവർ എല്ലാവർക്കും ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കരോളിൽ എല്ലാവർക്കും സ്കൂളിൻറെ പൊതുനിർദ്ദേശങ്ങളും ലഹരിക്ക് അടിമപ്പെടാതിരിക്കാൻ വേണ്ടിയുള്ള നിർദ്ദേശങ്ങളും നൽകി.https://www.youtube.com/shorts/du0sUo15nZM
ലോകപരിസ്ഥിതി ദിനം
5/06/25ന് ഒമ്പതരയ്ക്ക് പ്രാർത്ഥനാ ഗാനത്തോടെ പരിസ്ഥിതി ദിനാഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കാരോളീൻ അഞ്ചാം ക്ലാസിലെ അലൻ വർഗീസിനെ വൃക്ഷത്തൈ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നാടൻപാട്ട്, നൃത്തം തുടങ്ങിയ കലാപരിപാടികൾ ഗൈഡ്സ് അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം ജുവൽ മാർട്ടിൻ നൽകി. തുടർന്ന് ഗൈഡ്സ് റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്ലക്കാടുകൾ പോസ്റ്ററുകൾ എന്നിവയുമായി കുട്ടികളുടെ റാലിയും സംഘടിപ്പിച്ചു. റാലിക്ക് ശേഷം ഹെഡ്മിസ്ട്രസും കുട്ടികളും ചേർന്ന് സ്കൂൾ മുറ്റത്ത് ചന്ദ്രക്കാരൻ മാവിൻ തൈ നട്ടു. പരിസ്ഥിതി ദിന ക്വിസ് നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.https://www.youtube.com/watch?v=Rcecps5Gpqs
വായനാദിനം
നമ്മുടെ വിദ്യാലയത്തിലെ വായനാദിനാവാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 വ്യാഴാഴ്ച സ്കൂൾ ഹാളിൽ വെച്ച് നടത്തുകയുണ്ടായി. റവ സി . കീർത്ത്ന സി.എം.സി സ്വാഗത പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് റവ സി. കരോളിൻ സി.എം.സി അദ്യക്ഷപദം അലങ്കരിച്ചു. കറുകുറ്റി ദേശീയ ഗ്രാമീണ വായനശാല പ്രസിഡന്റ് ശ്രീ കെ.കെ ഗോപിമാഷ് പരിപാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വായനയുടെ ആവശ്യകതയെക്കുറിച്ചു ഈവായനയുടെ സാധ്യതകളെക്കുറിച്ചും ഗോപി മാഷ് കുട്ടികളുമായി പങ്കുവെച്ചു. https://www.youtube.com/watch?v=W01OLABxsmI
ലഹരി വിരുദ്ധ ദിനാഘോഷം
ലഹരി വിരുദ്ധ ദിനാഘോഷം റിപ്പോർട്ട് 26/6/2025 പത്തുമണിക്ക് സെൻറ് ജോസഫ് ഹൈസ്കൂളിലെ ലഹരി വിരുദ്ധ ആഘോഷങ്ങൾ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കരോളിൻ സിഎംസി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശ്രീ സാബു അരക്കുഴ മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ ലീഡർ കുമാരി എൽസ റോസ് ജോണി ലഹരിവിരുദ്ധ സന്ദേശം നൽകി. ഷിൻസി ടീച്ചർ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന skit ഗൈഡ്സ് അവതരിപ്പിച്ചു. യോഗത്തിനുശേഷം പ്ലക്കാടുകളും ഏന്തി ഗൈഡ് സ് ലഹരിവിരുദ്ധ റാലിയിൽ പങ്കെടുത്തു

വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം
കറുകുറ്റി സെൻറ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ 26 /6 /2025 വിദ്യാരംഗം സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം വളരെ ആഘോഷപൂർവ്വം കൊണ്ടാടി.പ്രശസ്ത കലാകാരനും ബഹുമുഖ പ്രതിഭയും കലാധ്യാപകനും ആയ സാബു ആരക്കുഴയാണ് വിശിഷ്ടാതിഥിയായി എത്തിച്ചേർന്നത്.ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് സി. കരോളിൻ അധ്യക്ഷത വഹിച്ചു.പലവിധ കലാപ്രകടനങ്ങളോടെ സാബുസാർ കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സി. കരോളിൻ,സ്കൂൾ ലീഡേഴ്സ്, ക്ലബ് ലീഡേഴ്സ് ഇവരുടെ സാന്നിധ്യം ഈ കലാസാഹിത്യവേദിക്ക് കൂടുതൽ ഉണർവ് നൽകി. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങൾ ഈ പരിപാടി കൂടുതൽ നിറമുള്ളതാക്കി.ഇതിനോട് അനുബന്ധിച്ച് ഗൈഡ്സും റെഡ് ക്രോസും ചേർന്ന് ഒരുക്കിയ ആൻറി ഡ്രഗ് ഡേ യും സമുചിതമായി കൊണ്ടാടി.കുട്ടികൾ ലഹരിക്കെതിരെ പോരാടാൻ പറ്റിയ പ്രതിജ്ഞയുംകലാപരിപാടിയും ഈ ദിനത്തിന് മാറ്റുകൂട്ടി.മ്യൂസിക് -യോഗ ഡേ വളരെ മനോഹരമായി ചേർന്നൊരുക്കി.കുട്ടികളിൽ സംഗീതത്തിന്റെ നൈപുണി വളർത്താൻ തക്കവിധം ഉള്ള പ്രവർത്തനങ്ങളും ആരോഗ്യകരമായ ജീവിതത്തിന് യോഗയുടെ ആവശ്യകതയും മനസ്സിലാക്കുന്ന തരത്തിൽ ആയിരുന്നു ഓരോ കലാപരിപാടികളും.ഈ മൂന്നു ദിനങ്ങളുടെ ആചരണം കുട്ടികളിൽ സർവ്വതോൽമുഖമായ വളർച്ചയ്ക്ക് സഹായിച്ചു.

ബഷീർ ദിനം
മലയാള സാഹിത്യത്തിലെ പ്രധാന കഥാകൃത്തും ബഹുമുഖ പ്രതിഭയുമായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിക്കാനും അദ്ദേഹത്തിൻറെ കൃതികളെ പരിചയപ്പെടുത്താനുമായി ബഷീർ ദിനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഈ ദിനത്തിലെ പരിപാടികൾക്ക് അസിസ്റ്റൻറ് എച്ച്.എം സി.ജെസ് ലിൻ അധ്യക്ഷത വഹിച്ചു. രമ്യ ടീച്ചർ വൈക്കം മുഹമ്മദ് ബഷീറിൻറെ ഭാഷയെക്കുറിച്ചും ശൈലിയെക്കുറിച്ചും കഥകളെക്കുറിച്ചും കുട്ടികൾക്ക് വ്യക്തമാക്കി.മിനി ടീച്ചറും നീതു ടീച്ചറും സി. കീർത്തനയും ചേർന്ന് ഒരുക്കിയ വൈക്കം മുഹമ്മദ് ബഷീറിൻറെ കഥയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളുടെ അവതരണവും പ്രച്ഛന്നവേഷവും ഈ ദിനത്തിന് കൂടുതൽ ആസ്വാദ്യത ഏകി.വൈക്കം മുഹമ്മദ് ബഷീറിൻറെ കൃതികളിലെ കഥാപാത്രങ്ങളെ കാണികളായ കുട്ടികൾക്ക് എത്രമാത്രം മനസ്സിലായി എന്ന് ഗ്രഹിക്കുവാൻ തക്കവിധം ബഷീർ ദിന ക്വിസും സി.കീർത്തന സംഘടിപ്പിച്ചു. ക്വിസ്സിൽ പങ്കെടുത്ത കുട്ടികൾക്കും കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികൾക്കും സി. ജെസ് ലിൻ സമ്മാനങ്ങൾ നൽകി. സി. നമിതാ റോസ് പരിപാടികൾക്ക് നന്ദി പ്രകാശിപ്പിച്ചുhttps://www.youtube.com/shorts/crV2TdZQol4
അധ്യാപക രക്ഷാകർതൃ സമ്മേളനം 2025-2026
https://www.youtube.com/watch?v=Bq5i6QyscdQ
ചന്ദ്രദിനം
"ഒരു ചന്ദ്രൻ, ഒരു ദർശനം, ഒരു ഭാവി" എന്ന പേരിൽ 2025 ജൂലൈ 20 ന് അന്താരാഷ്ട്ര ചന്ദ്രദിനം ആഘോഷിക്കും. 1969-ൽ അപ്പോളോ 11 ദൗത്യം വഴി മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിന്റെ വാർഷികമാണ് ഐക്യരാഷ്ട്രസഭ ഈ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത്

ഹിരോഷിമ നാഗസാക്കിദിനം
ഹിരോഷിമ നാഗസാക്കി സംയുക്ത ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ആഗസ്റ്റ് 8 വെള്ളിയാഴ്ച വിവിധ മത്സരപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി സാമൂഹ്യ അദ്ധ്യാപികമാരായി Sr. Gifty Sr.Shiby, Nirmala Teacher, Ammu Teacher എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. യുദ്ധവിരുദ്ധ ലോകം എന്ന പ്രമേയത്തെ മുൻനിർത്തി കൊണ്ടായിരുന്നു എല്ലാ മത്സരങ്ങളും സംഘടിപ്പിച്ചത്.UP HS സെക്ഷനുകളെ തിരിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിൽ യുപി സെക്ഷനിൽ നിന്നും മത്സരിച്ച തീർത്ഥ എം ആർ ഫസ്റ്റും അൽഫോൻസാ ബിജു സെക്കൻഡ് പ്രൈസും കരസ്ഥമാക്കി. HS സെക്ഷനിൽ നിന്നും Ann Mariya Binoy ഫസ്റ്റും ആൻഡ്രിയ ജോബി സെക്കൻഡ് സമ്മാനങ്ങൾക്ക് അർഹരായി. യുദ്ധവിരുദ്ധ സന്ദേശങ്ങളെ ആസ്പദമാക്കിയായിരുന്നു ഓരോ പോസ്റ്ററുകളും. ഹിരോഷിമ നാഗസാക്കി സംയുക്ത ദിനാചരണത്തിന്റെ ഭാഗമായി അന്നേ ദിനം ഉച്ചതിരിഞ്ഞ് നടത്തിയ ക്വിസ് കോമ്പറ്റീഷനിൽ നിരവധി കുട്ടികൾ പങ്കെടുത്തു
സ്വാതന്ത്ര്യ ദിനം
രാജ്യം 79-ാം മത് സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 വെള്ളിയാഴ്ച ആഘോഷിക്കുന്നതിന്റെ ഭാഗമായി നമ്മുടെ സ്കൂളും സ്വാതന്ത്ര്യ ദിനം ഏറ്റവും വർണ്ണാഭമായി ആഘോഷിച്ചു. ആഗസ്റ്റ് 13-ാം തിയതി ബുധനാഴ്ചയായിരുന്നു. സ്വാതന്ത്ര്യദിനം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. നവഭാരതം എന്നതായിരുന്നു. ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം 11.30 ന് കാൽവരി ഹാളിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ബഹുമാന്യയായ ഹെഡ്മിസ്ട്രസ്സ് Sr.Carolin അദ്ധ്യക്ഷത വഹിച്ചു. ശേഷം നിറഞ്ഞിരുന്ന സദസ്സിനു മുന്നിലേക്ക് Sr. ഇത്തവണത്തെ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികളെല്ലാവരും തന്നെ ഉത്സാഹഭരിതരായിരുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി

സ്പോർട്സ് ഡേ
പഠനത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ആരോഗ്യവും ,കുട്ടികളുടെ പഠന മികവുകൾക്കൊപ്പം പ്രോത്സാഹിക്കപ്പെടേണ്ടതാണ് കായിക മികവുകളും .കായികരംഗത്തു മിടുക്കരായവരെ തിരഞ്ഞെടുക്കാനായി ഇത്തവണത്തെ മത്സരങ്ങൾ ഉപകരിച്ചു .മാർച്ച് പാസ്റ്റോടുകൂടി മത്സരങ്ങൾ ആരംഭിച്ചു കുട്ടികളെല്ലാം ഗ്രൂപ്പുകൾ തിരിഞ്ഞു മാർച്ച് പാസ്റ്റിൽ വാശിയോടെ പങ്കെടുത്തു .എല്ലാ അധ്യാപകരും കുട്ടികളെ പ്രോത്സാഹിപ്പിക്കാനായി ഗ്രൗണ്ടിൽ ഉണ്ടായിരുന്നു .സ്കൂൾ തല മത്സരങ്ങളിൽ വിജയികളായവർക്ക് അപ്പോൾ തന്നെ വിക്ടോറിയ സ്റ്റാൻഡിൽ നിർത്തി മെഡലുകൾ വിതരണം ചെയ്തു .ഇത് കുട്ടികൾക്ക് കൂടുതൽ ആവശ്യം പകർന്നു .ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ സുജിത് ആണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്

ഓണാഘോഷം
ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഓണം സമുചിതമായി വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഇരുപത്തിയേഴാം തിയതി രാവിലെ പത്തുമണിക്ക് ഓണാഘോഷ പരിപാടികൾക്കു ആരംഭം കുറിച്ചു. രാവിലെ തന്നെ മനോഹരമായ ഓണപ്പൂക്കളംവിദ്യാലയ മുറ്റത്തു വിദ്യാർത്ഥികൾ ഒരുക്കി. തലേ ദിവസം മുതൽ ഓണസദ്യ ഒരുക്കുവാനായി പി ടിഎ അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഒത്തുകൂടി. മുഖ്യ അഥിതി ആയി സീരിയൽ ആർട്ടിസ്റ് ലക്ഷ്മി എത്തിച്ചേർന്നിരുന്നു ഓണാഘോഷ യാത്രയോടുകൂടി പരിപാടികൾക്ക് ആരംഭം കുറിച്ചു.ഗ്രൗണ്ടിൽ ഗ്രൂപ്പ് അനുസരിച്ചു വർണാഭമായ വസ്ത്രങ്ങളൂടെ കുട്ടികൾഅണിനിരന്നു.ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു..പി ടി എ പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യൻ ആന്റണി അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ കരോളിൻ ഓണസന്ദേശം നൽകി.മാവേലി കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ തിരുവാതിര ഉണ്ടായിരുന്നു.ഓണപ്പാട്ട്, മാവേലി വാമനൻമത്സരം , വടം വലി മത്സരം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരും വളരെ ആരവങ്ങളോടെ മത്സരങ്ങളിൽ പങ്കെടുത്തു.. ഹെഡ്മിസ്ട്രസ് സിസ്റ്റർ കരോളിൻ വിജയികൾക്ക് സമ്മാനം നൽകിഅസിസ്റ്റന്റ് സ്കൂൾ ലീഡർ കുമാരി. വചന ജോഷി ഏവർക്കും നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു https://www.youtube.com/watch?v=95hau9lTqzM
പ്രവർത്തി പരിചയ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര മേളകൾ -സ്കൂൾ, സബ്ജില്ല, ജില്ല


കേരള പിറവി
നംബർ 1ാം തിയ്യതി കേരള പിറവിയോടനുബന്ധിച്ച് ആഘോഷമായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .ഈശ്വര പ്രാർത്ഥനയോടെ യോഗത്തിന് ആരംഭം കുറിച്ചു. മിനി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. കേരളപ്പിറവിയെ കുറിച്ച് സിസ്റ്റർ ജസ്ലിൻ സന്ദേശം നൽകി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. നിറപ്പകിട്ടാർന്ന കലാപരിപാടികൾ ഏവർക്കും ആസ്വാദ്യകരമായി . സിസ്റ്റർ ഗ്രേസ് ആൻ്റോ നന്ദി അർപ്പിച്ചു

എയ്ഡ്‌സ്ദിനാചരണം
2025 - 26 അധ്യയന വർഷത്തെ Aids ദിനാചരണം മനോഹരമായി നടത്തി. ഹെഡ്മിസ്ട്രസ് Sr. Carolin ഒരു കുട്ടിയെ ചുവപ്പ് നാട അണിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു School Assembly യിൽ കുമാരി Ciya Rose Aids ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. 9-)0 ക്ലാസ്സിലെ Red Cross അംഗങ്ങളായിട്ടുള്ള കുട്ടികൾ ബോധവൽക്കരണത്തിന്റെ ഭാഗമായി ഒരു skit അവതരിപ്പിച്ചു. Kumari Hari Nandha Aids എങ്ങനെയൊക്കെ പകരും എങ്ങനെ പകരില്ല എന്നതിനെ കുറിച്ച് ബോധവൽക്കരണം നടത്തി HM Sr Caroline Aids ദിന സന്ദേശം നൽകി. ദേശീയ ഗാനത്തോടെ പരിപാടി പര്യവസാനിച്ചു
