സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/ചരിത്രം
1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം
1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു
1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി
1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്
ഹൈസ്കൂളിന്റെ നാൾവഴികൾ
*1906 ൽ മഠത്തോട് ചേർന്ന് തെങ്ങും മുളയും ഓലയും ഉപയോഗിച്ച് ഒരു പ്രൈവറ്റ് സ്കൂൾ,അന്നത്തെ മഠാധിപയായിരുന്ന എ വുസപ്രാസ്യമ്മ ആരംഭിച്ചു.പിറ്റേവർഷം ശക്തിയായ കാറ്റടിച്ച് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു.അതോടെ സ്കൂൾ നിർത്തലാക്കേണ്ടി വന്നു.
*1910 ൽ 3 ക്ലാസ്സുള്ള ഒരു ഗ്രാന്റ് സ്കൂൾ ആരംഭിച്ചു ( LP).
*പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കുട്ടികൾക്ക് തുടർന്ന് പഠിക്കുവാൻ ദൂരസ്ഥലങ്ങളിൽ പോകേണ്ടി വന്നതിനാൽ കുട്ടികളുടെ പഠനം അവസാനിപ്പിക്കേണ്ടതായി വന്നു.
* മിഡിൽ സ്കൂൾ (UP) ആരംഭിക്കേണ്ടതിന്റെ ആവശ്യകത നേരിട്ടതിനാൽ 1920 ൽ സ്കൂളിന് കല്ലിട്ടു.
*1921 ൽ മിഡിൽ സ്കൂൾ ആരംഭിച്ചു.
* ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് സി. സൂന്ന
*1941 ഫോർത്ത് ഫോം( HS) ആരംഭിക്കുന്നതിന് അനുവാദം ലഭിച്ച് ക്ലാസുകൾ തുടങ്ങിയെങ്കിലും ചില കാരണങ്ങളാൽ അംഗീകാരം പിൻവലിച്ചു.
*1943 ൽ വീണ്ടും ഡയറക്ടർ സ്കൂൾ സന്ദർശിച്ച് തൃപ്തികരമായ റിപ്പോർട്ട് രേഖപ്പെടുത്തുകയും ക്ലാസ്സുകൾ ആരംഭിക്കാൻ അനുമതി നൽകുകയും ചെയ്തു.
*1944 ൽ ഹൈസ്കൂൾ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
*അന്നത്തെ LP ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ മേരി എവു പ്രാസ്യയെ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സായി നിയമിച്ചു. (35 വർഷം)
*1971-ൽ സുവർണ്ണജൂബിലി
*1996-ൽ പ്ലാറ്റിനം ജൂബിലി
1952 ൽ ഹൈസ്കൂളിന്റെ കീഴിൽ ടീച്ചർ ട്രെയിനിംഗ് സ്കൂൾ ആരംഭിച്ചു. 1958 ൽ ടെയിനിംഗ് കോഴ്സ് 2 വർഷമാക്കിയതോടെ ഹൈസ്കൂളിൽ നിന്നു മാറ്റുകയും മദർ മേരി സെലിൻ ഹെഡ്മിസ്ട്രസ്സായി സ്ഥാനമേല്ക്കുകയും ചെയ്തു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |