സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി/അക്ഷരവൃക്ഷം/അതിജീവിക്കും ഒന്നായി അകലം പാലിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കും ഒന്നായി അകലം പാലിച്ച്


2017ലെ ഓഖിയും രണ്ട് തവണത്തെ പ്രളയവും നിപയും നമ്മൾ അതിജീവിച്ചു. ഇതെല്ലാം നാം ഒന്നിച്ച് താണ്ടി.... ഇപ്പോഴിതാ ലോകത്തെ ഒന്നാകെ മുൾമുനയിൽ നിർത്തിയ മഹാമാരിയായ കൊറോണ എന്ന കോവിഡ് 19 ഉം... വികസ്വര രാജ്യങ്ങൾ പോലും ഇതിനു മുൻപിൽ പതറിപ്പോയി.വമ്പൻവ്യവസായ ശക്തികളായ ഇറ്റലിയും അമേരിക്കയും പോലും ഇതിനു മുൻപിൽ മുട്ടുമടക്കി .പ്രതിരോധ വാക്സിനോ പ്രത്യേക മരുന്നോ കണ്ടുപിടിക്കാത്ത ഈ വൈറസിനെ തോൽപ്പിക്കാൻ വഴികൾ സാമൂഹിക അകലവും വ്യക്തിശുചിത്വവും മാത്രം.....

 ഇതിനായി ഇന്ത്യ മുഴുവൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ് .2019 ഡിസംബറിൽ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകത്തെയാകെ സ്തംഭിപ്പിച്ചു.
വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇല്ലാതെ ,വാഹനങ്ങൾ ഇല്ലാതെ ,സിനിമാതിയറ്ററുകളും പാർക്കുകളും മാളുകളും ജ്വല്ലറി കളും ഇല്ലാതെ നാം ജീവിച്ചു. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പല സാഹചര്യങ്ങളിലൂടെയും ഇത് നമ്മളെ കൊണ്ടു പോയി .മലയാളികൾ കുഴിമന്തിയിൽ നിന്ന് ചമ്മന്തിയിലേക്ക് സഞ്ചരിച്ചു. ചിക്കനും മട്ടനും പകരം ചക്കയും ചക്കക്കുരുവും കഴിച്ചു. പലരും അടച്ചിടൽ ലംഘിച്ചപ്പോൾ കാക്കി അണിഞ്ഞ കാവൽക്കാർ അവരെ പറഞ്ഞു മനസ്സിലാക്കി. ഡോക്ടറും നഴ്സും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും ആരോഗ്യപ്രവർത്തകർക്ക് താങ്ങായി മുൻപന്തിയിൽ തന്നെ നമ്മുടെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും. ലോകത്തെ കിടിലം കൊള്ളിച്ച ഒരു പരിവർത്തനം നടന്നു എന്ന് തന്നെ പറയാം

 സ്വന്തം ജീവിതം പോലും ബലിയാടാക്കി പല ആരോഗ്യപ്രവർത്തകരും പ്രവർത്തിക്കുന്നു. അതിൽ കുറെ പേർ മരണത്തിന് കീഴടങ്ങുന്നു. പ്രളയവും നോക്കിയും എല്ലാം അതിജീവിച്ച് പോലെ നാം ഇതും അതിജീവിക്കും.

 മനസ്സുകൊണ്ട് ഒന്നായി ശാരീരിക അകലം പാലിച്ച്

 

അഭിനന്ദ N J
9 B സെന്റ്.ജോസഫ്സ് ഹൈസ്കൂൾ, പങ്ങാരപ്പിള്ളി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം