അമ്മയാണു പ്രകൃതി
ചോദിക്കുന്നതെന്തും നൽകും അമ്മ
ജീവശ്വാസമാണമ്മ
നമ്മെ വളർത്തുന്ന സ്നേഹമയി
അമ്മയെ നമ്മൾ ദ്രോഹിച്ചുകൂടാ
പ്രകൃതിയെ നമ്മൾ ദ്രോഹിച്ചുകൂടാ
ദ്രോഹിച്ചാലമ്മ വിനാശമായ് മാറും
ദ്രോഹിച്ചാലമ്മ കൊടുങ്കാറ്റായ് മാറും
സ്നേഹിച്ചാലോ മാറും അമ്മ നന്മയായ്
സ്നേഹിക്കാം നമുക്ക് പ്രകൃതിയാം അമ്മയെ.