സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ/2024-25
2024-25 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2024-25 അക്കാദമിക വർഷം ആവേശോജ്വലമായ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലായി പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളെ ഹാർദമായി സ്വാഗതം ചെയ്തു. പ്രവേശനോത്സവ സമ്മേളനം പ്രമുഖ കവിയും അധ്യാപകനുമായ ശ്രീ. ഹരി നീലഗിരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ആലിസ് വർഗീസ്, ലൂർദ്ദിപുരം ഇടവക വികാരി ഫാ. പ്രദീപ് ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, പി.റ്റി.എ പ്രസിഡന്റ് ശ്രീ. പ്രഭാത് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
പരിസ്ഥിതി ദിനാഘോഷം
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷവും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂൺ 5 ബുധനാഴ്ച്ച രാവിലെ 9.30 ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ. പ്രഭാത് അവർകളുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പുവാർ കോസ്റ്റ് ഗാർഡ് പൊലീസ് ഓഫീസർ ശ്രീ. സുരേഷ് സർ ഉദ്ഘാടനം നിർവ്വഹിച്ചു. കാഞ്ഞിരംകുളം കൃഷി ഓഫീസർ ശ്രീമതി. പ്രീത ആശംസകൾ അർപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം SPC അഡിഷണൽ നോഡൽ ഓഫീസർ ശ്രീ. ദേവകുമാർ സർ നിർവഹിച്ചു.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
വായനാവാരാഘോഷം
ഈ വർഷത്തെ വായനാ വാരാഘോഷം ജൂൺ 19 മുതൽ 25 വരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിദ്ധ കവി ശ്രീ. ഷൈജു അലക്സ് വാരാചരണം ഉദ്ഘാടനം ചെയ്തു. നമ്മുടെ സ്കൂളിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പുസ്തകത്തോണി എന്ന പേരിൽ ഒരു പുസ്തക സമാഹരണ പദ്ധതി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, വിവിധ സംഘടനകൾ എന്നിവരുടെ നിസ്സീമമായ പിന്തുണയോടെ എണ്ണൂറോളം പുസ്തകൾ ശേഖരിച്ച് സ്കൂൾ ലൈബ്രറി വിപുലീകരിക്കാൻ കഴിഞ്ഞു. വായനാവാരാചരണത്തിന്റെ സമാപനം പ്രസിദ്ധ കവി ശ്രീ. രാജൻ വി പൊഴിയൂർ നിർവ്വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രോഗ്രാമിന് മിഴിവേകി.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ നടന്നു. ശ്രീ. കുന്നത്തൂർ ജയപ്രകാശ് നയിച്ച ലഹരി വിരുദ്ധ സെമിനാർ കുട്ടികളിൽ പുതിയ ദിശാബോധം നൽകി. സ്കൂൾ പി.റ്റി.എ അംഗമായ ശ്രീ. സുമൻ രചനയും സംവിധാനവും നിർവ്വഹിച്ച അരുതേ ലഹരി എന്ന ലഘുനാടകം എസ്. പി. സി വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
സുബ്രതോ കപ്പ് ഫുഡ്ബോൾ
കാഞ്ഞിരംകുളം സ്റ്റേഡിയത്തിൽ വച്ച് നടന്ന 15 വയസ്സിനു താഴെയുള്ളവരുടെ സുബ്രതോ കപ്പ് ഫുഡ്ബോൾ മത്സരത്തിൽ നമ്മുടെ കുട്ടികൾ രണ്ടാംസ്ഥാനം നേടി
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
പി.റ്റി.എ തെരഞ്ഞെടുപ്പ്
2024 - 2025 വർഷത്തെ പി.റ്റി.എ തെരഞ്ഞെടുപ്പിനുള്ള ജനറൽബോഡി മീറ്റിംഗ് ജൂലൈ മാസം 10 ന് നടന്നു. മാതാപിക്കാൾക്കായി ലഹരിവിരുദ്ധ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ. ബെയ്സിൽ ഷിബു പ്രസിഡന്റായും ൾ്രീ. ബിനു വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
സ്പോർട്ട്സ് ഫെസ്റ്റ് 2024
ആഗസ്റ്റ് മാസം 5,6 തീയതികളിലായി സ്കൂൾതല സ്പോർട്ട്സ് മീറ്റ് നടന്നു. പ്രമുഖ ഫുഡ്ബോൾ താരവും ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനുമായ ശ്രീ. ജോസഫ് താർസിയൂസ് മീറ്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗ്രൗണ്ടിലും കാഞ്ഞിരംകുളം സ്റ്റേഡിയത്തിലുമായി നടന്ന മത്സരങ്ങളിൽ ധാരാളം കുട്ടികൾ മികവു പുലർത്തി.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
കെ.സി.എസ്.എൽ ഉദ്ഘാടനം
കെ.സി.എസ്.എൽ ഉദ്ഘാടനം സെന്റ് ഹെലൻസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ട്രീസ സിറിയക് നിർവ്വഹിച്ചു. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
സ്കൂൾ പാർലമെന്റ് 2024
ജനാധിപത്യതിന്റെ അടിസ്ഥാനശിലയായ പൊതുതെരഞ്ഞെടുപ്പിന്റെ ഒരു തനിപ്പകർപ്പായി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു. നമാനിർദ്ദേശ പത്രിക സമർപ്പണം, സൂക്ഷ്മ പരിശോധന, ഇലക്ഷൻ പ്രചാരണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ എന്നിവ ചിട്ടയായി നടത്തി. സ്കൂൾ ഐ.ഡി കാർഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുകയും വോട്ടുരേഖപ്പെടുത്തുന്നതിനു മുമ്പ് വിരലിൽ മഷി പുരട്ടുകയും ചെയ്തത് യഥാർത്ഥ തെരഞ്ഞെടുപ്പിന്റെ നേരനുഭവം കുട്ടികളിലെത്തിച്ചു. വാശിയേറിയ മത്സരത്തിൽ മാസ്റ്റർ പ്രഫുൽ പ്രദീപ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
സ്വാതന്ത്ര്യദിനാഘോഷം
രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. റാണി ദേശീയപതാക ഉയർത്തി. എസ്.പി.സി കേഡറ്റുകൾ അവതരിപ്പിച്ച പരേഡ് മികവുറ്റതായിരുന്നു. തുടർന്ന് നടന്ന സമ്മേളനത്തിൽ സ്കൂൾ കറസ്പോണ്ടൻസ് സിസ്റ്റർ എൽസി ജോസഫ്, പി.റ്റി.എ പ്രസിഡന്റ് അഡ്വ. ബെയ്സിൽ ഷിബു, മാനേജർ സിസ്റ്റർ ആലീസ് വർഗീസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച ദേശസ്നേഹം തുടിക്കുന്ന കലാപരിപാടികൾ നയനാന്ദകരമായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
സ്കൂൾ കലോത്സവം 2024
ആഗസ്റ്റ് മാസം 16, 19 തീയതികളിലായി സ്കൂൾതല കലാമത്സരങ്ങൾ സംഘടിപ്പിച്ചു. ശ്രീ. ഷാജി ജൂസ ജേക്കബ് കലോത്സവം ഉദ്ഘാടനം ചെയ്തു. 4 വേദികളിലായി എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി മികച്ച നിലവാരമുള്ള മത്സരങ്ങൾ അരങ്ങേറി. തുടർന്ന് നടക്കാനിരിക്കുന്ന സബ്ജില്ലാതല മത്സരങ്ങളിൽ മാറ്റുരക്കുന്നതിന് പ്രാപ്തരായ ഒരുകൂട്ടം പ്രതിഭകളെ നാം കണ്ടെത്തി. വിജയികൾക്ക് സ്കൂൾ അംസംബ്ലിയിൽ സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകി.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
നാസ് (നേഷണൽ അച്ചീവ്മെന്റ് സർവ്വേ)
ദേശീയ പഠന വിലയിരുത്തൽ സൂചികയായ നാസ് പരീക്ഷയ്ക്കുള്ള പരിശീലനം വിവിധ ഘട്ടങ്ങളിലായി നടന്നു. 3, 6, 9 സ്റ്റാൻറ്റേഡുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഇതിൽ പങ്കാളികളായി. ബി. ആർ. സി തലത്തിൽ നിന്നുള്ള പിന്തുണയും ലഭിച്ചു.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
അക്ഷരമുറ്റം സ്കൂൾതല മത്സരങ്ങൾ
ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾതല ക്വിസ് മത്സരങ്ങൾ ആഗസ്റ്റ് മാസത്തിൽ നടത്തി. എൽ.പി, യു.പി, എച്ച്. എസ് വിഭാഗങ്ങളിൽ സമ്മാനം കരസ്ഥമാക്കിയ കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
സബ്ജില്ലാതല ഫുഡ്ബോൾ
കണിയാപുരം സെന്റ് വിൻസെന്റ് എച്ച്. എസിൽ വച്ചുനടന്ന സബ്ജില്ലാതല ഫുഡ്ബോൾ മത്സരത്തിൽ നെയ്യാറ്റിൻകര സബ്ജില്ലയെ പ്രതിനിധീകരിച്ച് നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. 6 വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് തല സെലക്ഷൻ ലഭിച്ചു.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
സ്കൗട്ട് & ഗൈഡ്സ്
ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ ദ്വിദിന ക്യാമ്പ് ഓഗസ്റ്റ് 30, 31 തീയതികളിൽ നമ്മുടെ സ്കൂളിൽ വച്ച് നടന്നു. ശ്രീമതി. ഹയറുന്നിസ ടീച്ചർ നേതൃത്വം നൽകി.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
അദ്ധ്യാപക ദിനാചരണം
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പൂക്കൾ നൽകിയും ചന്ദനക്കുറി ചാർത്തിയും അധ്യാപകരെ സ്വീകരിച്ചു.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
മാതൃഭൂമി സീഡ് & സീസൺവാച്ച് പുരസ്കാരം
കഴിഞ്ഞ വർഷത്തിന്റെ ആവർത്തനമെന്നോണം ഇത്തവണയും മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം നമ്മുടെ സ്കൂൾ കരസ്ഥമാക്കി. നമ്മുടെ സീഡ് കോഡിനേറ്റർ റവ.സിസ്റ്റർ ഷിജ ജേക്കബ് ബെസ്റ്റ് ടീച്ചർ കോഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. ഈ പുരസ്കാര വിതരണം നമ്മുടെ സ്കൂൾ ഓപ്പൺ ആഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
ഓണാഘോഷം 2024
കേരളത്തനിമ വിളിച്ചോതുന്ന വ്യത്യസ്തതയാർന്ന പരിപാടികൾ കോർത്തിണക്കിക്കൊണ്ട് ഓണാഘോഷം വർണാഭമായി സ്കൂളിൽ നടന്നു. ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ എൽസമ്മ തോമസ്, ലൂർദ്ദുപുരം ഇടവക വികാരി റവ.ഫാ. പ്രദീപ് ജോസഫ്, മാനേജൻ സിസ്റ്റർ ആലീസ് വർഗീസ്, പി.റ്റി.എ പ്രസിഡന്റ് അഡ്വ. ബെയ്സിൽ ഷിബു എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്കായി വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിച്ചു.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
സബ്ജില്ലാതല ബാസ്ക്കറ്റ്ബോൾ
നെയ്യാറ്റിൻകര സബ്ജില്ലാതല ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ നമ്മുടെ സ്കൂളിൽ വച്ച് നടന്നു. പ്രസ്തുത മത്സരത്തിൽ ജൂനിയർ ബോയ്സ് ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടാൻ നമുക്ക് കഴിഞ്ഞു.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
മലയാള മനോരമ നല്ലപാഠം
എൽ പി വിഭാഗത്തിലെ ആർഷ എ എസ് മലയാള മനോരമ നല്ലപാഠം ഒളിമ്പിക്സ് ആൽബം മത്സരത്തിൽ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ അക്കാദമിക വർഷത്തിൽ മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾക്ക് സ്കൂളിന് എ പ്ലസ് സർട്ടിഫിക്കറ്റ് ലഭിച്ചു.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
സംസ്ഥാന കബഡി
ആറ്റിങ്ങലിൽ വച്ച് നടക്കുന്ന സംസ്ഥാന കബഡി മത്സരത്തിൽ പങ്കെടുക്കുന്നതിന് നമ്മുടെ സ്കൂളിൽനിന്ന് അക്ഷയ, എയ്ഞ്ചൽ ജോയ്, ജിഫി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
അറിവുത്സവം
എൽ പി വിഭാഗത്തിൽ അന്നാ മരിയ അറിവുത്സവം മത്സരത്തിൽ മൂന്നാം സമ്മാനം നേടി.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പുതിയതുറ കടൽത്തീരത്ത് എസ് പി സി വിദ്യാർത്ഥികൾ ലഹരിവിരുദ്ധ തെരുവ് നാടകം അവതരിപ്പിച്ചു. കരിങ്കുളം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഫ്രീഡ സൈമൺ, കാഞ്ഞിരംകുളം പോലീസ് ഇൻസ്പെക്ടർ ശ്രീ.ഉദയകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ തോമസ്, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. മാത്യു എം. സിൽവ എന്നിവർ പങ്കെടുത്തു. ഗ്രാമവാസികളായ നൂറുകണക്കിന് പേർ കാഴ്ചക്കാരായി എത്തി. അതിനുശേഷം വിദ്യാർത്ഥികളും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീരെ പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പരിസരം വൃത്തിയാക്കി.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
മുത്തശ്ശി മുത്തച്ഛന്മാർക്ക് ആദരവ്
നമ്മുടെ സ്കൂളിൻറെ 75 വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്ന മുത്തശ്ശി മുത്തച്ഛന്മാരെ ആദരിച്ചു. 15 മുത്തശ്ശി മുത്തച്ഛന്മാർ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, മാനേജർ സിസ്റ്റർ ആലീസ് വർഗീസ്, സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായ ഫാ. ശാന്തപ്പൻ, പിടിഎ പ്രസിഡൻറ് അഡ്വ. ബെയ്സിൽ ഷിബു എന്നിവർ മുത്തശ്ശി മുത്തച്ഛന്മാരെ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചത് സദസ്സിന് ഹൃദ്യമായ വിരുന്നായി.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]
പഠനോത്സവം
നമ്മുടെ സ്കൂളിൽ 21/02/2025 വെള്ളിയാഴ്ചയാണ് പഠനോത്സവം നടത്തിയത്. രാവിലെ 10 മണിക്ക് പൊതുയോഗത്തോടുകൂടെയാണ് പഠനോത്സവം ആരംഭിച്ചത്. പൊതുയോഗത്തിൽ വിദ്യാർത്ഥി പ്രതിനിധിയായ കാൽവിൻ.എസ്. ഷാബിൻ പഠനോത്സവത്തിൽ പങ്കുകൊള്ളാൻ എത്തിച്ചേർന്നവരെ സ്വാഗതം ചെയ്യ്തു. അദ്ധ്യക്ഷൻ പി. ടി. എ പ്രസിഡന്റ് അഡ്വ. ബെയ്സിൽ ഷിബു സർ ആയിരുന്നു. യോഗം ഉദ്ഘാടനം ചെയ്യ്തത് ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ എൽസമ്മ തോമസ് ആണ്. അതോടൊപ്പം പഠനോത്സവത്തിന് ആശംസകൾ അർപ്പിച്ചത് ബി. ആർ. സി ട്രൈനർ ശ്രീമതി സ്വീറ്റി ടീച്ചറും മാനേജർ റവ. സിസ്റ്റർ ആലീസ് വർഗീസും ആണ്. തുടർന്ന് എൽ. പി, യു. പി വിദ്യാർത്ഥികളുടെ പഠന മികവുകളുടെ അവതരണം നടന്നു. ഒന്നാം ക്ലാസ്സിൽ ഉദ്ഗ്രഥിതത്തിനു പ്രാധാന്യം നൽകുക്കുകയും മറ്റു ക്ലാസ്സിൽ ഭാഷ, ഗണിതം, ശാസ്ത്ര വിഷയങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്യ്തു. പഠനമികവിന്റെ അവതരണത്തിൽ എല്ലാ വിദ്യാർത്ഥികളും ഉത്സാഹത്തോടെ പങ്കെടുത്തു. എല്ലാ അധ്യാപകരും രക്ഷിതകളും പഠനോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പരിശ്രമിച്ചു. 2024 25 എന്ന അക്കാദമിക വർഷത്തിൽ പഠിത്താക്കൾ ഉൾകൊണ്ട പഠന നേട്ടങ്ങൾ പഠനോത്സവത്തിൽ പ്രതിഫലിച്ചു. തുടർന്ന് വിദ്യാർത്ഥി പ്രതിനിധിയായ അൽന മരിയ ജെ. ജെ യുടെ ഏവർകും നന്ദി അർപ്പിക്കുകയും പഠനോത്സവം വിജയകരമായി പര്യവസാനിക്കുകയും ചെയ്തു.
- [[File:|thumb|none|450px]]
- [[File:|thumb|none|450px]]

