ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവർത്തനങ്ങൾ 2025-26

2025-26 അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന കണിച്ചാർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽവെച്ചു നടന്നു. നവീകരിച്ച ഒന്നാം ക്ലാസിൻെറ ഉദ്ഘാടനകർമ്മം സ്കൂൾ മാനേജർ റവ.ഫാ തോമസ് പട്ടാംകുളം നിർവ്വഹിച്ചു. താളമേളത്തിൻെറ അകമ്പടിയോടെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുരുന്നുകളെയും , മറ്റു ക്ലാസുകളിൽ പ്രവേശനം നൽകിയ നവാഗതരായ കുഞ്ഞുങ്ങളെയും ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. പ്രധാന അധ്യാപിക ശ്രീമതി. ജാൻസി തോമസ് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.  സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളത്തിൻെറ അധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ആൻറണി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. സുരുവി റിജോ, ബി.ആർ.സി ട്രെയിനർ ശ്രീമതി ഉഷ, പി.ടി.എ പ്രസിഡണ്ട് ശ്രീ. സിനോ ജോസ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ഷിജി വിനോയി, എസ്. ആർ.ജി കൺവീനർ ശ്രീമതി. സോണിയ തോമസ്, വിദ്യാർത്ഥി പ്രതിനിധി എമിൽസൺ ജോസ് ബിജു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിച്ചു. കണിച്ചാർ ഗ്രമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം മികച്ച പ്രവർത്തനത്തിനുള്ള ആദരവ് പഞ്ചായത്ത് പ്രസിഡണ്ട് ആൻറണി സെബാസ്റ്റ്യനിൽ നിന്നും പ്രധാനാധ്യാപിക ജാൻസി തോമസ്, അധ്യാപക പ്രതിനിധി റീനാ ചെറിയാൻ എന്നിവർ ഏറ്റുവാങ്ങി. തുടർന്ന്നവാഗതർക്ക് പഠനകിറ്റ് വിതരണവും, മുഴുവൻ കുട്ടികൾക്കും മധുരപലഹാര വിതരണവും, വിവിധ കലാപരിപാടികളും നടന്നു. ശ്രീ. ജെയ്സൺ പി.എ, ശ്രീമതി. ദീപ്തി കുര്യാക്കോസ് , സി. ജയ പി.വി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.