ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/ജൂനിയർ റെഡ് ക്രോസ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
  • ജൂനിയർ റെഡ് ക്രോസ്*2025-2026

വർഷാരംഭത്തിൽ ജൂനിയർ റെഡ് ക്രോസിൽ ചേരുവാൻ താല്പര്യമുള്ള എട്ടാം ക്ലാസിലെ കുട്ടികളെ A ലെവലിലേക്ക് ചേർത്തു. തുടർന്ന് അംഗങ്ങൾക്ക് റെഡ് ക്രോസ് ചരിത്രവും ലക്ഷ്യങ്ങളും പരിചയപ്പെടുത്തി. A,B,C ലെവലുകളിലായി ഹൈസ്കൂൾ വിഭാഗത്തിലെ 25 ഓളം കുട്ടികൾ റെഡ് ക്രോസിൽ പ്രവർത്തിച്ചുവരുന്നു.

                        ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി സ്കൂൾ പരിസരം ശുചി ആക്കുകയും സ്കൂൾ പരിസരത്തുള്ള ജൈവ അജൈവമാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്തു. B ലെവലിലെ കുട്ടികൾക്കായി ആരോഗ്യം , പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ഷയരോഗം പിടിപെടുന്ന ഒരു രോഗിയെ ആറുമാസം വരെ പോഷകാഹാരങ്ങൾ നൽകി പരിചരിച്ച് രോഗമുക്ത രാക്കുക എന്ന ഒരു പദ്ധതി റെഡ് ക്രോസ് കോട്ടയം ജില്ലാ ബ്രാഞ്ച് നടപ്പിലാക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ JRC അംഗങ്ങൾ  അവരാൽ ആകുന്ന തുക സമാഹരിച്ച് ഈ പദ്ധതിയുടെ ഭാഗമായി. വിദ്യാർത്ഥികൾ എല്ലാ പരിപാടികളിലും ആവേശത്തോടെ പങ്കെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തു.