സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

നാടും നഗരവും
ഓടി തളർന്നുറങ്ങുന്നു ഭൂമിയിൽ
ശ്മശാനങ്ങൾ കൂണുപോലെ മുള പൊട്ടിടുന്നു
കണ്ണുകാണാത്ത മനുഷ്യർ
ഇരുട്ടിൽ തപ്പി തടയുന്നു
കൂട്ടിലടച്ച പോൽ കഴിഞ്ഞിടുന്നു മനുഷ്യർ
ഭാവിയിലേക്കൊന്നും കരുതാതെ
ഭാവിയെ കുറിച്ചൊന്നും ഓർക്കാതെ
ഇൻറർനെറ്റിൽ തല കുമ്പിട്ട് യുവതലമുറകൾ
ഭൂമിയെ ചുറ്റി സഞ്ചരിച്ചു,നാടും നഗരവും ശ്മശാന മൂകമായികിടന്നു
പണമെന്ന വെള്ളനോട്ടുകെട്ടുകൾക്കുപിറകെ
ഹൃദയം കൊടുത്ത ബുദ്ധിജീവികൾ
അവരെല്ലാം മഹാമാരിതൻ വായിലായ്
വൃത്തിയും ശുദ്ധിയും ജീവിതശൈലികളാക്കുക
ജലവും വായുവും
വളരും തലമുറക്കായി
നമുക്കു സൂക്ഷിച്ചിടാം
നമുക്കായ് നാളെക്കായി കരുതലും ജീവശ്വാസവും
സംരക്ഷണവും സ്വയം
വീട്ടിലിരുന്ന് നേടിടാം
പ്രാർത്ഥനകൾ-ജീവന്റെ കാവലായ
മാലാഖമാർക്കും
ആതുരസേവകർക്കും ...
അന്നം വിളമ്പുന്ന
കൂട്ടായ്മയ്ക്കു വിട ചൊല്ലി
കൈകൾ കഴുകിയും വായ്കൾ പൊത്തിയും
പുതുതലമുറയെ മഹാമാരിയിൽ നിന്നും
നാം ഓരോരുത്തർക്കും
സംരക്ഷിച്ചീടാം
 

നബിയാ ബീവി.ആർ
3 D സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത