സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കഥയിലല്പം കാര്യം

Schoolwiki സംരംഭത്തിൽ നിന്ന്
കഥയിലല്പം കാര്യം

പത്രത്തിൽ കൊറോണ എന്ന രോഗത്തെ പറ്റി എഴുതിയിട്ടുണ്ട് ഞാൻ വായിച്ചൂട്ടോ.രാജു പറഞ്ഞു . മോനെ അതിൻ്റെ ലക്ഷണങ്ങൾ മാത്രം ചുരുക്കത്തിൽ പറയൂ.എനിക്ക് അടുക്കളയിൽ ജോലിയുണ്ട്. തലവേദന ,ജലദോഷം, തൊണ്ടവേദന എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ . രോഗം പിടിപെട്ട് ലക്ഷത്തിൽപ്പരം ആൾക്കാരാ മരിച്ചത് അമ്മേ... കൊറോണ ഒരു ഭീകരനാണ് അല്ലേ അമ്മേ.ഈ സമയം രാജുവിൻ്റെ അനിയത്തി രാധ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു. സുഹൃത്തിന് പനിയായതുകൊണ്ട് പുറത്ത് പോകണ്ടയെന്ന് പറഞ്ഞുകൊണ്ട് അമ്മ ജോലിയ്ക്ക് പോകുന്നു. ആ സമയം നോക്കി രാധ സുഹൃത്തിൻ്റെ വീട്ടിൽ പോയി കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് രാധയ്ക്ക് സ്കൂളിൽ വച്ച് പനി ബാധിച്ചു. ടീച്ചർ അവളുടെ അമ്മയെ വിവരം അറിയിച്ചു. രാധയെ ഡോക്ടറെ കാണിച്ചു.പരിശോധന ഫലം നാളെ അറിയിക്കാമെന്ന് പറയുന്നു.അടുത്ത ദിവസം രാധയ്ക്ക് കൊറോണയാണ് എന്ന് ഡോക്ടർ പറഞ്ഞു.ഡോക്ടർ എൻ്റെ മോളെ രക്ഷിക്കണം .രാധയെ ഐസലേഷൻ റൂമിലേയ്ക്ക് മാറ്റി .രാധ കണ്ണ് തുറന്ന് നോക്കിയപ്പോൾ അടുത്തുള്ള വൃദ്ധൻ വല്ലാതെ ചുമക്കുന്നു ഡോക്ടറും നേഴ്സും ഓടിയെത്തി അയാളെ ICU വിലേയ്ക്ക് മാറ്റി .അടുത്ത ദിവസം വൃദ്ധൻ മരിച്ചു എന്ന വാർത്തയാണ് രാധ അറിഞ്ഞത് .രാധ പേടിച്ചു. എന്നാൽ ദിവസങ്ങൾ പോകും തോറും രാധ ആരോഗ്യവതിയായി .രാധയെ വീട്ടിൽ കൊണ്ട് പോകുവാൻ നിർദ്ദേശിച്ചു. ചില ഉപദേശങ്ങൾ ഡോക്ടർ കൊടുത്തു . പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം , കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം ,പുറത്ത് പോകാതെ വീടിനുളളിൽ ഇരിയ്ക്കണം , ചുമയ്ക്കുമ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കണം .നാം സൂക്ഷിച്ചാൽ നമുക്ക് പേടിക്കേണ്ട . നിർദ്ദേശങ്ങൾ എല്ലാം കേട്ട് കൊണ്ട് രാധയും അമ്മയും സഹോദരനും സന്തോഷ ത്തോടെ വീട്ടിലേയ്ക്ക് മടങ്ങി ...


സിയ.എസ്
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ