സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വായനാദിനവും ക്ലബ്ബുകളുടെ ഉദ്ഘാടനവും

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനവും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. വിദ്യാരംഗം കൺവീനർ സോജ കെ. കെ ചടങ്ങിൽ സ്വാഗതം പറഞ്ഞു. യുവ എഴുത്തുകാരിയും സെന്റ് ജോസഫ് കോളേജ് ദേവഗിരിയിലെ അസിസ്റ്റന്റ് പ്രൊസറുമായ കുമാരി ശിൽപ ചന്ദ്രൻ വായനാദിന സന്ദേശം നൽകുകയും വിവിധ ക്ലബ്ബുകളുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനി എം കുര്യൻ വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി നൽകി. ലോക്കൽ മാനേജർ സിസ്റ്റർ സൗമ്യ ജോസ് ആശംസകൾ അർപ്പിച്ചു. കുമാരി കമീല പി ബ്രൂസ് കവിതാലാപനം നടത്തി. അവധിക്കാലത്ത് കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികകളുടെ പ്രകാശനവും മികച്ച കയ്യെഴുത്തു മാസികയ്ക്കുള്ള സമ്മാനദാനവും  നടന്നു