സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 29-11-2025 | Dencypaul |
| 31078-ലിറ്റിൽകൈറ്റ്സ്, 2024-27 | |
|---|---|
| സ്കൂൾ കോഡ് | 31078 |
| യൂണിറ്റ് നമ്പർ | LK/2018/31078 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| ഉപജില്ല | പാലാ |
| ലീഡർ | കൃഷ്ണനാഥന് സ് |
| ഡെപ്യൂട്ടി ലീഡർ | അലീന ബിനു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിനു ജെ. വല്ലനാട്ട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിദ്യാ കെ. എസ് |
അഭിരുചി പരീക്ഷ,ഐ.ഡി. കാർഡ്, യൂണിഫോം.
2024-27 ബാച്ചിന്റെ അഭിരുചി പരീക്ഷ 2024 ജൂണിൽ തന്നെ സ്കൂളിൽ നടന്നു. 63 കുട്ടികൾ അപേക്ഷ നൽകി പരീക്ഷയിൽ പങ്കെടുത്തു. അവരിൽ 40 കുട്ടികൾ ക്ലബ് അംഗങ്ങളാകാൻ യോഗ്യത നേടി.ജൂൺ മാസത്തിൽ തന്നെ കുട്ടികൾക്ക് ഐ.ഡി. കാർഡും പുതിയ യൂണിഫോമും വിതരണം ചെയ്തു.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1. | 14089 | അഭിജിത് അനീഷ് |
| 2 | 14100 | ആൽബർട്ട് ബെന്നി |
| 3 | 13755 | ആൽബിൻ മനോജ് |
| 4 | 14094 | അലീന ആന്റണി |
| 5 | 14096 | അലീന ബിനു |
| 6 | 14043 | അനാമിക ഗോപകുമാർ |
| 7 | 14102 | അനീറ്റ ടോം |
| 8 | 13759 | അഞ്ജന ബിനോയ് |
| 9 | 13752 | ആൻ മരിയ ലാലു |
| 10 | 13899 | അന്ന മനോജ് |
| 11 | 13896 | അനുഗ്രഹ ബോബി |
| 12 | 13782 | അഡ്വവിൻ ഷാജി |
| 13 | 14038 | അനുരാഗ് കെ ആർ |
| 14 | 13764 | അരുൺ കെ എസ് |
| 15 | 14000 | ക്രിസ്റ്റീന സജു |
| 16 | 13775 | ഡെനീസ് ജാൻറ്റിസ് |
| 17 | 14086 | ദേവജിത് സി എസ് |
| 18 | 14029 | ദേവപ്രിയ മനോജ് |
| 19 | 13771 | എഡ്വേർഡ് ജോസഫ് ചെറുകര |
| 20 | 14090 | എഡ്വിൻ കുര്യൻ സോജൻ |
| 21 | 14111 | എറിക് ഡോൺ |
| 22 | 13785 | ഫെലിക്സ് ലിജു |
| 23 | 13950 | ജോർജ് അലക്സ് |
| 24 | 14093 | ജിസ്ന സിന്റോ |
| 25 | 13757 | ജിതിൻ മാത്യു |
| 26 | 14085 | ജോസഫ് ജോബി |
| 27 | 13898 | ജ്യോതികൃഷ്ണ ആർ |
| 28 | 13849 | കൃഷ്ണാനന്ദ് എസ് |
| 29 | 14099 | ലിയോണ ആൻ മേരി സേവ്യർ |
| 30 | 14101 | മനാസ് മൈക്കിൾ |
| 31 | 13787 | മാതുകുട്ടി ജോബി |
| 32 | 13765 | മൈക്കിൾ മൈക്കിൾ |
| 33 | 13766 | നെൽവിൻ സുനിൽ |
| 34 | 13758 | റോസ്ബൽ മനോജ് |
| 35 | 14080 | ശബരീഷ് പി നായർ |
| 36 | 13895 | സോനു ജോബി |
| 37 | 14114 | ശ്രീപാർവതി ബിജു |
| 38 | 13768 | ശ്രീരാഗ് എസ് |
| 39 | 13773 | വിയാന്നി ബിനോയ് |
സാമൂഹ്യനീതിയുടെ പുതിയ പാതയിലൂടെ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്ക

ൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ
ലിംഗസമത്വത്തിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ട് പുതിയ അധ്യയന വർഷത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ 'ജെൻഡർ ന്യൂട്രൽ' യൂണിഫോമിൽ സ്കൂളിൽ എത്തി. ലിംഗ വിവേചനത്തിന്റെ അതിർവരമ്പുകൾ നേർത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ ആ മാറ്റം ഉൾക്കൊണ്ട് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് രൂപകൽപ്പന ചെയ്ത പുതിയ യൂണിഫോം ഏവരുടെയും ശ്രദ്ധ നേടി. ധരിക്കാൻ സൗകര്യപ്രദമായ പുതിയ യൂണിഫോം തങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
കുട്ടികളിൽ ലിംഗ സമത്വം എന്ന ആശയം വളർത്താനും പരസ്പര ബഹുമാനത്തോടെ ഇടപെടാനും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങളുടെ പുതിയ യൂണിഫോം സഹായകരമാകുമെന്ന് യൂണിഫോം അവതരിപ്പിച്ച് സംസാരിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അഭിപ്രായപ്പെട്ടു. സാമൂഹ്യനീതി എന്ന ആശയത്തെ അടിസ്ഥാനമാക്കി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് നടത്തിയ ഈ ശ്രമം ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ പ്രതിബദ്ധതയുടെ പാഠം പകർന്നുകൊണ്ട് ലിറ്റിൽ കൈറ്റ്സ് പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ യൂണിറ്റ് നടത്തുന്ന മെഗാ സർവ്വേ .

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, ഡിജിറ്റൽ ഇടപെടലുകളെ കുറിച്ച് സർവ്വേനടത്തി . സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സർവ്വേയുടെ ചോദ്യാവലി പൂരിപ്പിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. ഡിജിറ്റൽ ഉപയോഗത്തിന്റെ ആധുനിക കാലഘട്ടത്തിൽ വിദ്യാർഥികൾ നടത്തുന്ന ഈ സർവ്വേയ്ക്ക് ഏറെ പ്രസക്തി ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ശരിയും തെറ്റും തിരിച്ചറിയാൻ ഇത്തരം പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണങ്ങാനം, കരൂർ ഗ്രാമപഞ്ചായത്തുകളിൽ വസിക്കുന്ന ആയിരത്തോളം വ്യക്തികളിൽ നിന്നാണ് പ്രത്യേക ചോദ്യാവലി തയ്യാറാക്കി കുട്ടികൾ വിവരങ്ങൾ ശേഖരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദ്യമായാണ് ഇത്തരം ഒരു സർവ്വേ സംസ്ഥാനത്ത് നടക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ ജോലി, പ്രായം, ജൻഡർ എന്നിവയുടെ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച്,പ്രത്യേകം വിശകലനം ചെയ്ത് ഒരു പഠന റിപ്പോർട്ട് തയ്യാറാക്കി അധികാരികൾക്ക് സമർപ്പിക്കാനാണ് വിദ്യാർത്ഥികൾ ഉദ്ദേശിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം വ്യക്തിയുടെ മാനസിക-ശാരീരിക മേഖലകളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ,കുടുംബ- സാമൂഹിക ബന്ധങ്ങളിൽ ചെലുത്തുന്ന സ്വാധീനം,, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഭാവി മുതലായ മേഖലകളെ അടിസ്ഥാനമാക്കിയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് 2022- 25 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് രണ്ടാം ഗ്രൂപ്പ് തയ്യാറാക്കിയ പ്രവർത്തനം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നടത്തിയ ഡിജിറ്റൽ സർവേയുടെ ഡോക്യുമെന്റേഷൻ ആയിരുന്നു.
വിവിധ പ്രായത്തിലുള്ളവരും, വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരും ആയ ആൾക്കാരുടെ അഭിപ്രായമാണ് സ്വീകരിച്ചത്. അവരുടെ ഡിജിറ്റൽ ഇടപെടലുകളെ കുറിച്ച് മനസ്സിലാക്കുകയായിരുന്നു സർവയുടെ മുഖ്യ ഉദ്ദേശം.
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് 'ടെക് ക്വസ്റ്റ് 2024' സംഘടിപ്പിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച ഒന്നാമത് ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരമായ 'ടെക് ക്വസ്റ്റി'ൽ ഹൈസ്കൂൾ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം, യു.പി. വിഭാഗത്തിൽ ഗവൺമെന്റ് യു.പി. സ്കൂൾ മറവൻതുരുത്ത് എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനത്തെത്തി 5000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.

പൊതുവിദ്യാഭ്യാസമേഖലയിലെ യു.പി., ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ വേറിട്ട് നിൽക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.വളരെ ആകർഷകമായ രീതിയിൽ സംഘടിപ്പിച്ച മത്സരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 130 ൽ അധികം സ്കൂളുകൾ പങ്കെടുത്തു. മത്സരാർത്ഥികളോടൊപ്പം എത്തിയ അധ്യാപകർക്കും മാതാപിതാക്കൾക്കുമായി പ്രത്യേക മത്സരങ്ങൾ സംഘടിപ്പിച്ച് അവർക്ക് സമ്മാനങ്ങൾ നൽകിയത് 'ടെക് ക്വസ്റ്റി'നെ വ്യത്യസ്തമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സമ്മാനമായ 3000 രൂപയും ക്യാഷ് പ്രൈസും കരസ്ഥമാക്കിയത് മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂൾ ആണ്.മൂന്നാം സമ്മാനമായ 2000 രൂപയും സർട്ടിഫിക്കറ്റും നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂൾ നേടി. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാലാം സമ്മാനമായ 1000 രൂപയും സർട്ടിഫിക്കറ്റും, പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം സമ്മാനമായ 500 രൂപയും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.
യു.പി. വിഭാഗത്തിൽ രണ്ടാം സമ്മാനമായ 3000 രൂപയും സർട്ടിഫിക്കറ്റും നേടിയത് ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂൾ ആണ്. മൂന്നാം സമ്മാനം 2000 രൂപയും സർട്ടിഫിക്കറ്റും സി. എസ്. യു. പി. സ്കൂൾ മാടപ്പള്ളി കരസ്ഥമാക്കി. സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അരുവിത്തുറ നാലാം സമ്മാനമായ 1000 രൂപയും സർട്ടിഫിക്കറ്റും, സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂൾ നെടുംകുന്നം അഞ്ചാം സമ്മാനമായ 500 രൂപയും സർട്ടിഫിക്കറ്റും നേടി.
പ്രശസ്ത സിനിമാതാരം മിയ ജോർജ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു
IEEE RAS കേരള ചാപ്റ്റർ സെമിനാർ 'SKILL FORGE ' -ന്റെ ഭാഗമായി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയേഴ്സ്- റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ സൊസൈറ്റി (IEEE RAS) കേരള ചാപ്റ്റർ, പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് & ടെക്നോളജിയുടെ സഹകരണത്തോടെ നടത്തിയ SKILL FORGE - ROBOTICS FOR STUDENTS സെമിനാറിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ വിദ്യാർഥികൾ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗം കൂടിയായ 'റോബോട്ടിക്സ് ' ആഴത്തിൽ അറിയാൻ വിദഗ്ധരുടെ ക്ലാസുകൾ വിദ്യാർഥികളെ സഹായിച്ചു. കോളേജിലെ ലാബ് സൗകര്യങ്ങൾ ഉപയോഗിച്ച് വിവിധ പരീക്ഷണങ്ങൾ നടത്താനും പ്രായോഗിക പരിശീലനം നേടാനും അവസരം ലഭിച്ചത് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.
പ്രകൃതിദുരന്തം മനുഷ്യനിർമ്മിതം എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു.

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ' പ്രകൃതി ദുരന്തം മനുഷ്യ നിർമ്മിതം' എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പാലാ അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ കെ. എം. മാത്യു തറപ്പേൽ ഡിബേറ്റ് ഉദ്ഘാടനം ചെയ്തു. സ്വാഭാവികമായ പ്രകൃതിയുടെ വ്യതിയാനങ്ങളോടൊപ്പം മനുഷ്യന്റെ ഇടപെടലും ദുരന്തങ്ങൾക്ക് കാരണമാകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ ജോബി റ്റി. റ്റി. മോഡറേറ്റർ ആയിരുന്നു. വിഷയത്തെ അനുകൂലിച്ച് മാർട്ടിൻ എസ്. അരീക്കാട്ട്, ആൻ മേരി വിൽസൺ, ജിസ്ന സിന്റോ എന്നിവരും പ്രതികൂലിച്ച് ദിയ എസ്. പാലമറ്റം, ഐറിൻ റിജോ, വിയാനി ബിനോയി എന്നിവരും സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അജി വി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ കൈറ്റ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്ട്രെസ് വിദ്യ കെ. എസ്., ജോജിമോൻ ജോസ് വട്ടപ്പലം, സോളി തോമസ്, അലീന ആന്റണി, ജിസ്ന തോമസ് എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ് നടത്തിയ 'വോൾ ഓഫ് ഫ്രണ്ട്ഷിപ്പ്' മത്സരത്തിലെ വിജയിക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.
സ്കൂൾ വാർത്തകൾ ഇനി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂൾ വാർത്തകൾ മികച്ച രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധേയമാകുന്നു.ഓരോ മാസവും സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ മാസാവസാനം വീഡിയോ വാർത്തയായി തയ്യാറാക്കി അവതരിപ്പിക്കുകയാണ് ക്ലബ് അംഗങ്ങൾ ചെയ്യുന്നത്. ലിറ്റിൽ കൈറ്റ്സ് പാഠ്യ പദ്ധതിയുടെ ഭാഗമായി പഠിച്ച സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് കുട്ടികൾ വാർത്തകൾ തയ്യാറാക്കി അവതരിപ്പിക്കുന്നത്.ക്ലാസ് റൂമിൽ അഭ്യസിച്ച അറിവുകൾ പ്രാവർത്തികമാക്കിയപ്പോൾ അത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി. സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെയും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അപ്‌ലോഡ് ചെയ്ത വാർത്താ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികൾ തയ്യാറാക്കിയ ഈ വർഷത്തെ ആദ്യത്തെ വാർത്താ വീഡിയോ സ്കൂൾ ഹെഡ്മാസ്റ്റർ അജി വി.ജെ. പ്രകാശനം ചെയ്തു.
വെബ് ഓഫ് ഫ്രണ്ട്ഷിപ് ' ഡിജിറ്റൽ പോസ്റ്റർ രചന മത്സരവുമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് .

വേൾഡ് വൈഡ് വെബ് (WWW )ഡേ, വേൾഡ് ഫ്രണ്ട്ഷിപ്പ് ഡേ എന്നിവ സംയുക്തമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വെബ് ഓഫ് ഫ്രണ്ട്ഷിപ്പ് എന്ന പേരിൽ ഒരു ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. മത്സരത്തിൽ 9 ബി ക്ലാസിലെ പ്രിധ്വിലക്ഷ്മി ബാബു സമ്മാനത്തിന് അർഹയായി.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്


പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ വ്യത്യസ്തമായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അതേ രീതിയിൽ പിന്തുടർന്നാണ് സ്കൂളിലെ ഈ വർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. കൈവിരലിൽ മഷി പുരട്ടി, പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, ബൂത്തിൽ വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്യാനുള്ള അവസരം കുട്ടികൾ ആവേശത്തോടെ വിനിയോഗിച്ചു. പാഠപുസ്തകത്താളുകളിൽ പഠിച്ച വോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ പാലിച്ചു വോട്ട് ചെയ്തപ്പോൾ വിദ്യാർത്ഥികൾക്ക് അതൊരു പുതിയ അനുഭവമായി. വോട്ടെടുപ്പ് വീക്ഷിക്കാൻ തങ്ങളുടെ എം.എൽ.എ. യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ എത്തിയത് കുട്ടികളുടെ ആവേശം ഇരട്ടിപ്പിച്ചു. മാണി സി.കാപ്പൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് മെമ്പർമാരായ രാജേഷ് വാളിപ്ലാക്കൽ, നിർമ്മല ജിമ്മി, ഗ്രാമപഞ്ചായത്തു മെമ്പർ സ്മിതാ ഗോപാലകൃഷ്ണൻ, എന്നിവരോടൊപ്പം പി.ടി.എ.-എം.പി.ടി.എ. ഭാരവാഹികളും, അംഗങ്ങളും, പൊതുപ്രവർത്തകരും തെരഞ്ഞെടുപ്പ് വീക്ഷിക്കാൻ എത്തിയിരുന്നു.
ജനാധിപത്യ പ്രക്രിയകൾ ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കാനും മൂല്യബോധത്തിൽ വളരാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകട്ടെ എന്ന് മാണി സി.കാപ്പൻ ആശംസിച്ചു.
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെയും, സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും സഹകരണത്തോടെയാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വ്യത്യസ്തമായി നടത്തിയത്.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പും ബോധവൽക്കരണ ക്ലാസും

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രീലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 19 ന് സ്കൂളിൽ നടന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെകുറിച്ച് യൂണിറ്റ് അംഗങ്ങളായ കുട്ടികളുടെ മാതാപിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി ക്യാമ്പിനൊപ്പം മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.കോട്ടയം ജില്ലാ കൈറ്റിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ഏകദിന ക്യാമ്പും, മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസും നടത്തിയത്. ഹൈസ്കൂളിലെ അഭിരുചിയുള്ള വിദ്യാർത്ഥികളെ എട്ടാം ക്ലാസിൽ തന്നെ കണ്ടെത്തി അവർക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ വിവിധ പാഠങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കടന്നുപോകാനുള്ള അവസരമാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഒരുക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ പ്രോഗ്രാമിങ്ങ്,ആനിമേഷൻ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടുന്ന വിദ്യാർഥികൾ അവർ ആർജിച്ച അറിവുകൾ ഉപയോഗിച്ച് വിവിധ അസൈൻമെന്റുകളും തയ്യാറാക്കേണ്ടതുണ്ട്. ക്ലബ്ബ് അംഗങ്ങളുടെ മൂന്നുവർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ അവർക്ക് ഗ്രേസ് മാർക്കിനും അർഹതയുണ്ട്.
കുട്ടികൾക്കുള്ള പ്രോഗ്രാമിംഗ് അധിഷ്ഠിത ക്ലാസിനും മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിനും കോട്ടയം ജില്ലാ കൈറ്റ് മാസ്റ്റർട്രെയിനർ അനൂപ് ഗോപാലകൃഷ്ണൻ നേതൃത്വം നൽകി .
കുട്ടി ടീച്ചർ @പ്രവിത്താനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിട്ടുള്ള കുട്ടികൾ തങ്ങൾ പഠിച്ച പാഠങ്ങൾ മറ്റു ക്ലാസുകളിലെ കുട്ടികളിലേക്ക് പകർന്നു കൊടുക്കുന്നു. യു. പി. ക്ലാസുകളിലെ കുട്ടികളെ ഐ.ടി. ഉപകരണങ്ങൾ പരിചയപ്പെടുത്തി ആണ് കുട്ടി ടീച്ചേഴ്സ് തങ്ങളുടെ ക്ലാസുകൾ ആരംഭിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ അല്ലാത്ത കുട്ടികൾക്ക് കുട്ടി ടീച്ചേഴ്സിന്റെ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്.
സ്കൂൾതല ക്യാമ്പ്- 2025


ലിറ്റിൽ കൈറ്റ്സ് 2025-27 ബാച്ച് വിദ്യാർത്ഥികൾക്കുള്ള ഏകദിന ക്യാമ്പിന്റെ ഒന്നാം ഘട്ടം 23-05-2025 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. എക്സ്റ്റേണൽ ആർ. പി പ്ലാശ്ശനാൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സിസ്റ്റർ ത്രേസ്യാമ്മ പോൾ,സ്കൂൾ കൈറ്റ് മാസ്റ്റർ ജിനു ജെ.വല്ലനാട്ട് എന്നിവർ ക്ലാസ് നയിച്ചു.ലഹരിക്ക് എതിരെയുള്ള പ്രൊജക്റ്റ് SMHS സ്കൂൾ
ലീറ്റൽ കൈറ്റ്സ് 2024 _ 2027 ബാച്ചിന്റെ റ്ദിന ക്യാമ്പ് സംഹടിപ്പിച്ചു . സെൻറ് MICHAELS സ്കൂൾ PRAVITHANAM,ലഹരിക്ക് എതിരെയുള്ള പ്രൊജക്റ്റ് SMHS സ്കൂളിൽ നടത്തി .


