സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
  • ഐ ടി ക്ളബ്

അനുദിനം വളർന്നു വരുന്ന ആധുനിക സാങ്കേതിക യുഗത്തിൽ ഉയർന്നുനിൽക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്‌ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു. സാങ്കേതിക വിദ്യയുടെ നിരവധി തലങ്ങൾ കുട്ടികൾക്ക് പരിശിലനത്തിലൂടെ മനസിലാക്കി കൊടുക്കുന്നു. സമൂഹ നന്മയ്ക്കുവേണ്ടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് വേണ്ട മാർഗ നിർദേശങ്ങൾ അധ്യാപകർ നൽകുന്നു.നൂറിലധികം കുട്ടികൾ അംഗങ്ങളായ സ്കൂളിലെ ഐ ടി ക്ലബിന്റെ ഈ അക്കാദമികവർഷത്തെ ആദ്യയോഗം ജൂൺ 29 ന് നടന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു.ജൂലൈ മൂന്നാം വാരം നടക്കുന്ന സ്കൂൾ തല ഐ ടി മേളക്ക് വേണ്ടി തയ്യാറാവാൻ അംഗങ്ങളോട് ആവശ്യപ്പെട്ടു. സ്കൂൾതലമൽസരങ്ങൾ ജൂലൈ അവസാനം നടന്ന ഐ ടി മൽസരങ്ങളിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടി മീഡിയാ പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ്,ഐ ടി ക്വിസ് തുടങ്ങിയ മൽസരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.വെബ് ഡിസൈനിംഗ്, ഐ ടി പ്രോജക്റ്റ് എന്നിവയ്ക്ക് കുട്ടികൾ കുറവായിരുന്നു.എല്ലായിനങ്ങളിലും വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സബ്‌ജില്ലാമൽസരങ്ങൾക്ക് തയ്യാറാകാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. സ്കൂൾ സമയം കഴിഞ്ഞ് കമ്പ്യൂട്ടർ ലാബിൽ പരിശീലനം നടത്താമെന്ന് അറിയിച്ചു.


  • പ്രവൃത്തി പരിചയ ക്ലബ്ബ്

ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം. പ്രവൃത്തി പരിചയ ക്ലബുകൾ ഇതിന്റെ ആദ്യ പടിയാണ്. കുട്ടികളെ സ്വയം പര്യാപ്തരാകുവാൻ പരിശീലിപ്പിക്കുകയാണ് ഇതിലൂടെ.ഏതു തൊഴിലിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന ബോധ്യം സൃഷ്ടിക്കുന്നതിനും തൊഴിൽ തല്പരരായ വിദ്യാർഥികളെ സമൂഹത്തിന് നല്കുന്നതിനുമായി ഞങ്ങളുടെ സ്കൂളിലും സിസ്റ്റർ ആവിലയുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലബിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. വർഷങ്ങളായി വിവിധ തലങ്ങളിലെ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്യുന്നു. [[പ്രമാണം:26038 20.jpg|thumb|left|സോപ്പുനിർമ്മാണം]‍]

[[പ്രമാണം:സ്കൂൾതലപ്രവർത്തിപരിചയമേള.jpg|thumb|center]‍]

  • എൻകോൺ ക്ലബ്ബ്

എൻകോൺ ക്ലബിലെ അംഗങ്ങൾ സ്കൂളിൽ മട്ടുപ്പാവിൽ തക്കാളി, വെണ്ട, ചീര, വഴുതലങ്ങ എന്നീ ഇനങ്ങളുള്ള നല്ലൊരു പച്ചക്കറിതോട്ടം നട്ടുപിടിപ്പിക്കുകയും ഉത്പനം ഉച്ചഭക്ഷണത്താനായി ഉപയോഗിക്കുകയും ചെയ്തു. അഖിലകേരളാടിസ്ഥാനത്തിൽ സംഘടിപ്പിച്ച സെമിനാറിൽ എൻകോൺ ക്ലബിന്റെ സാരഥി ജയ ടീച്ചറും, നിരഞ്ജന കെ .മണി ,സാന്ദ്ര ബേബി എന്നീ കുട്ടികളും പങ്കെടുത്തു. അഖില കേരള സംവാദ മത്സരത്തിൽ നിരഞ്ജന കെ .മണി രണ്ടാം സ്ഥാനവും പ്രകൃതിഗാനാലാപനത്തിൽ സാന്ദ്ര ബേബി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

  • കാർഷിക ക്ലബ്ബ്

കുുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും, കാർഷിക ബോധം വളർത്തുന്നതിനും കാർഷിക സംസ്കാരം തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ സ്കൂളിലും ഒരു കാർഷിക ക്ലബ് സജീവമായി പ്രവർത്തിക്കുന്നു.ഒപ്പം വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. കുട്ടികൾ അക്ഷരം മാത്രം പഠിച്ചാൽ പോരാ പ്രകൃതിയിൽ നിന്നും സ്വന്തം അനുഭവങ്ങളിൽ നിന്നും അറിവു നേടണം എങ്കിൽ മാത്രമേ സമഗ്ര വിദ്യാഭ്യാസം സാധ്യമാവുകയുള്ളൂ. എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂളിൽ സ്ഥലപരമായ പരിമിതികൾ ഉണ്ടെങ്കിലും കൃഷിയെ ഒരു ജീവിതശൈലിയും വിനോദവുമാക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. കൃഷിയുടെ നല്ല പാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാൻ കാർഷിക ക്ലബിന് നേതൃത്വം നൽകുന്ന അധ്യാപകർക്ക് സാധിക്കുന്നു .