സെന്റ് മേരീസ് യു പി എസ് തരിയോട്/നല്ല പാഠം
നല്ലപാഠം ക്ലബ്
മലയാള മനോരമ നല്ല പാഠം പ്രവർത്തനവുമായി ചേർന്ന് വിദ്യാലയത്തിൽ നല്ലപാഠം ക്ലബ് പ്രവർത്തിക്കുന്നു.
തെരത്തെടുക്കപ്പെട്ട വിദ്യാർത്ഥികൾ ക്ലബിൽ അംഗങ്ങളാവുകയും അവരുടെ നേതൃത്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിങ്ങനെ എല്ലാ ചുമതലകളും വിദ്യാർത്ഥികൾ തന്നെ വഹിക്കുകയും ഇതിൽ കോ ഓർഡിനേറ്റർമാരായി 2 അധ്യാപകർ പ്രവർത്തിക്കുകയും ചെയ്യുന്നു.
വിദ്യാർത്ഥികളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി തീർക്കുക എന്നതാണ് ക്ലബിന്റെ ലക്ഷ്യം.
തന്റെ ചുറ്റുപാടുമുള്ള സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനും അവരുടെ വേദനകളും പ്രശ്നങ്ങളും മനസ്സിലാക്കുന്നതിനും അവരെ തങ്ങളിൽ ഒരാളായി ചേർത്ത് പിടിച്ചു കൊണ്ട് തങ്ങളാൽ കഴിയുംവിധം സഹായങ്ങൾ നൽകുന്നതിനും ക്ലബ് അംഗങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു.
ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള നല്ലപാഠം A Plus അവാർഡ് വർഷങ്ങളായി ഈ വിദ്യാലയത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് അധ്യാപകർ , പി.ടി. എ എന്നിവയുടെ പൂർണ സഹകരണവും , പ്രോത്സാഹനവും ലഭിക്കുകയും ചെയ്യുന്നു.