സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

പുതുമഴയിൽ മുളച്ചുവന്ന പുല്ലുകൾ
തളിരിട്ടു തലയാട്ടി നിൽക്കുന്നു
കിളികൾപാറിക്കളിക്കുന്നു
കാക്കകൾ കലപില കുട്ടുന്നു
മയിലുകൾ നൃത്തമാടുന്നു
കുയിലുകൾ പാട്ടു പാടുന്നു
മരങ്ങൾ കാറ്റത്തുലയുന്നു
നീരുറവകൾ, അരുവികൾ
മന്ദം മന്ദം ഒഴുകീടുന്നു
സ്വച്ഛന്ദം ഹരിതാഭം എന്റെ നാട്
പ്രകൃതിരമണീയമെൻ നാട്
സ്നേഹമോടെ ഒത്തുവസിക്കാം
കാത്തിടാം ഒരുമയോടെ
മരങ്ങളെയും ജീവജാലങ്ങളെയും
ഭൂമിതന്നവകാശികൾ മാനുഷരും
പുൽനാമ്പും ജീവജാലങ്ങളും

അബിൻ ആന്റണി
5 സെന്റ് മേരീസ് യു. പി. എസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത