സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഭയാനകം
ഭയാനകം
ഓരോ ദിവസം കഴിയും തോറും നമുക്കിടയിൽ ഭീതി വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ചികിത്സയോ പ്രതിരോധ വാക്സിനുകളോ ഇതുവരെ കണ്ടത്തിയിട്ടില്ലാത്തതിനാൽ ലോകം മുഴുവനും ഇന്ന് ഏറ്റവും ഭയത്തോടെ നോക്കികൊണ്ടിരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ചൈനയുടെ വുഹാനിൽ ഡിസംബർ 31നാണ് ആദ്യമായി കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ചൈനയിൽ മാത്രമല്ല അമേരിക്ക ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് മരണ സംഖ്യ ഉയരുകയാണ്. മാത്രമല്ല ഇതിനോടകം ഇതുവരെ രോഗം സ്ഥിതികരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. വിവിധരാജ്യങ്ങളിൽ ഈ രോഗം പടർന്നു കഴിഞ്ഞു. അതിൽ നമ്മുടെ ഇന്ത്യയും ഒരു അംഗമാണ്. പനി, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, ചുമ, ജലദോഷം, ക്ഷീണം, ശ്വാസതടസം തുടങ്ങിയവ കണ്ടത്തിയാൽ കൊറോണ സ്ഥിരീകരിക്കും. ഇവ മാത്രല്ല മേൽ പറഞ്ഞപോലെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും രോഗ ലക്ഷണങ്ങളിൽ പെടുന്നവയാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും രോഗം പകരാനിടയുള്ളതുകൊണ്ടുതന്നെ അതീവ ജാഗ്രത വേണം. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ചിലകാര്യങ്ങൾ നാമെല്ലാവരും പിന്തുടരേണ്ടതാണ്. അതിനായി ; പരിസരം വൃത്തിയായി സൂക്ഷിക്കുക. അതോടൊപ്പം വ്യക്തി ശുചിത്വം പാലിക്കുക. പുറത്തുപോയി വന്നാൽ ഉടൻ കൈകാലുകൾ വൃത്തിയാക്കുക. എപ്പോഴും കയ്യിൽ ഹാൻഡ്‌വാഷ് കരുതിവെക്കാം. ചുമക്കുമ്പോഴും തുമുമ്പോഴും സ്രവങ്ങൾ വായുവിൽ പടരാതിരിക്കാൻ മൂക്കും വായും തൂവാല ഉപയോഗിച്ചു മൂടുക. ജലദോഷം, പനി എന്നി രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക. സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം വളർത്തു മൃഗങ്ങളുമായി പോലും ഇടപെടുക. അത്യാവശ്യ കാര്യത്തിനായി പുറത്തിറങ്ങുമ്പോൾ വായും മൂക്കും മൂടുന്ന രീതിയിൽ മാസ്ക് ഉപയോഗിക്കുക. അടുത്തുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക. വ്യക്തി ശുചിത്വം പാലിക്കുക.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം