സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്
സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ഭാഗമായി ഇന്ത്യൻ ഭരണഘടന രൂപംകൊണ്ടതിൻറെ എഴുപതാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നൈതികം പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ അധ്യാപകരുടെയും കുട്ടികളുടെയും സംയുക്ത പരിശ്രമഫലമായി ഒരു മാതൃക ഭരണഘടന തയ്യാറാക്കി.
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്രദിന പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും പങ്കെടുത്തു പങ്കെടുത്ത കുട്ടികൾക്ക് അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നൽകി ബഹിരാകാശ യാത്രകൾ ശാസ്ത്ര സാങ്കേതികതയിൽ നേടിത്തന്ന അറിവുകളെ കുറിച്ച് ഓർക്കാനും പഠിക്കാനും ഈ ദിനാചരണത്തിൽ കൂടെ കുട്ടികൾക്ക് സാധിച്ചു. എൻറെ ആദ്യ ചാന്ദ്ര യാത്രയുടെ പ്രസക്തി എന്നിവയെ കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കാൻ ഈ ദിനാചരണങ്ങളുടെ സഹായിക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ഭാരവാഹികൾ ആയി ശ്രീമതി സിജി പി ഡി യും. സിസ്റ്റർ ലൂസി സീനയും നേതൃത്വം നൽകുന്നു.