സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

പ്രളയത്തിൻ മുറിവുണങ്ങി (2)
അതിജീവനത്തിൻ പാതയിൽ മുന്നേറുവാൻ.....
ചിറകുവിടർത്തി പറക്കുവാൻ വെമ്പുന്ന
നേരം ഇങ്ങെത്തിയെന്നഹംഭാവ ഫണമുയർത്തി,
ആടിത്തിമിർത്തു തകർത്തു നൃത്തമാടി
ആരോ അയച്ച ദൂതനെ പോലെ
ഞാനെന്ന ഭാവത്തെ തകർക്കാൻ എത്തിയ
നിന്നെ കൊറോണയെന്ന് തിരകൾ ആർത്തിരമ്പി.
ഭയപ്പാട് ഉണർത്തി പരിഭ്രാന്തി വളർത്തി
ചുറ്റിലും മതിലുകൾ കെട്ടിത്തിരിച്ചു
എങ്ങോട്ടും പോകാൻ ആവാതെ കുടികളിൽ
തന്നെ ഇരുത്തി പട്ടിണിപ്പാവങ്ങൾ ആക്കി.....
ഫണം താണു തല കുനിഞ്ഞു
സഹായ ഹസ്ത ത്തിനായി തേടുന്നു മർത്ത്യർ.

  • * *

തളരില്ല ഞങ്ങൾ ജാഗ്രതയോടെ
മുന്നേറുവാൻ ഭരണാധികാരികൾ നൽകും
വിശ്വാസത്തിൽ ഒരുമയോടെ മുന്നേറുവാൻ.......
തകർത്ത് ഓടിച്ച് കൊറോണയെ തുരത്തുവാൻ
അഹംഭാവം കളഞ്ഞു മുന്നേറുവാൻ
കൈകൾ കോർത്ത് ഒത്തൊരുമിച്ച് പാടാം
ഒരുമ തന്നെ പെരുമ (2)
കേരള ജനതയെ നെഞ്ചിലേറ്റിയ പിണറായി
സർക്കാറിന് അഭിനന്ദനം........
അഭിനന്ദനം.........

അനൂഷ എം.ബി
8 സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത