സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ അംമ്പൂരി ഗ്രാമപഞ്ചായത്തിലെ തേക്കുപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സ്ഥാപിതമായി. അമ്പൂരി പഞ്ചായത്തിലെ തേക്കുപാറ വാർഡിൽ ചങ്ങനാശ്ശേരി അതിരുപതയുടെ നേതൃത്വത്തിൽ തേക്കുപാറ പള്ളിയുടെയും ഇവിടുത്തെ നാട്ടുകാരുടെയും ശ്രമഭലമായി 02/06/1966 ൽ ഈ സ്കൂൾ സ്ഥാപിതമായി. ആദ്യം തത്കാലിക ഷെടും പള്ളിയിലുമായി ആണ് സ്കൂൾ പ്രവർത്തിച്ചത്. 1968 ൽ സ്കൂൾ ന് സ്വന്തമായി കെട്ടിടം പണിതു. ബഹുമാനപെട്ട വയലിൻങ്കൽ അച്ഛനായിരുന്നു പ്രഥമ മാനേജർ. സിസ്റ്റർ എ. വി. ഏലി ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രെസ്. ധർമ്മരാജ് ആദ്യത്തെ വിദ്യാർത്ഥിയും. 1978 ൽ രണ്ട് ക്ലാസ്സ്‌ മുറികൾ കൂടി ഉൾപ്പെടുത്തി. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് മുഴുവൻ കുട്ടികളും. 2011-12 അധ്യാന വർഷം മുതൽ സ്കൂൾനോട് ചേർന്ന് പ്രീ പ്രൈമറിയും ആരംഭിച്ചു.