മണമില്ല, മധു വില്ല, പൂജക്കെടുക്കില്ല
താനെ വളർന്നൊരു കാട്ടുപൂവാണു ഞാൻ
വിടരും മുമ്പെ കൊഴിയുന്ന ഇതളുള്ള
പൂജക്കെടുക്കാത്ത കാട്ടുപൂവാണു ഞാൻ
പിച്ചിയും, റോസയും ,മുല്ലയും പോലെ
മണമൊട്ടും നൽകാൻ ആവില്ലെനിക്ക്
പരാതിയൊട്ടുമേ ഇല്ലെനിക്ക്
സന്തോഷമായെന്നും വിടർന്നീടുന്നു.