സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാവ്യാധി

കൊറോണ എന്ന മഹാവ്യാധിയെ തുരത്തുവാൻ ലോകമൊട്ടാകെ ശ്രമിക്കുകയാണ്. ഇതിനായി നമുക്ക് ചെയ്യാൻ പറ്റുന്നത് സാമൂഹിക അകലം പാലിക്കുക, ശുചിത്വം പാലിക്കുക എന്നിവയാണ്. ഒപ്പം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം. പതിനായിരങ്ങളെ കൊന്നൊടുക്കിയ ഈ കൊറോണാ വൈറസിനെതിരെ നമുക്ക് ശരീരംകൊണ്ട് അകന്നു നിന്ന് മനസ്സുകൊണ്ട് ഒറ്റക്കെട്ടായി പോരാടാം. ഈ കൊറോണക്കാലം നമ്മെ പലതും പഠിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. തിരക്ക് പിടിച്ചു നടന്ന നമുക്ക് ഏതു തിരക്കുകളും മാറ്റിവയ്ക്കാൻ പറ്റുന്നതാണ് എന്ന് ഈ വൈറസ് നമ്മെ പഠിപ്പിച്ചു. മദ്യവും മതങ്ങളും വേണ്ടെന്നു വയ്ക്കാൻ പറ്റുന്ന ഒന്നാണെന്നും ദൈവങ്ങൾ ദേവാലയങ്ങളിൽ മാത്രം കുടികൊള്ളുന്ന ഒന്നല്ലെന്നും പഠിപ്പിച്ചു. 'അഹംബ്രഹ്മാസ്മി' എന്നത് ഇവിടെ ചിന്തനീയമാണ്. 'പണത്തിന് മീതെ പരുന്തും പറക്കില്ല' എന്ന ചൊല്ലിനെ ഈ കുഞ്ഞൻ വൈറസ് അന്വർത്ഥമാക്കുന്നു. പണം കൊണ്ട് എന്തും നേടാമെന്ന് അഹങ്കരിച്ച നമ്മെ പണംകൊണ്ട് നേടാൻ സാധിക്കാത്തതായ പലതുമുണ്ടെന്നും ഈ കൊറോണക്കാലം പഠിപ്പിച്ചു. സാമൂഹിക അകലം പാലിച്ചു കൊണ്ട് നമുക്കും ദൈവതുല്യരാകാം. അതിലൂടെ നമുക്ക് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാം.

അർജുൻ സി. രാജ്
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം