സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിൽ നമ്മുടെ പങ്ക്

പരിസ്ഥിതി സംരക്ഷണത്തിൽ നമ്മുടെ പങ്ക്

നമ്മുടെ പ്രകൃതി അതീവ സുന്ദരമാണ്. അത് ദൈവത്തിൻ്റെ ദാനമാണ്. ദൈവം സൃഷ്ടിച്ച എല്ലാത്തരം ജീവജാലങ്ങൾ നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. ആ സൃഷ്ടി ജാലങ്ങൾക്ക് എല്ലാത്തിനും ജീവൻ്റെ തുടിപ്പ് പ്രധാനം ചെയ്യുന്ന ആ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. അതിനാൽ നമ്മുക്ക് ചുറ്റുമുള്ള ആ പരിസ്ഥിതിയിലേക്ക് നമുക്ക് ഒന്ന് കണ്ണ് ഓടിക്കാം. 🌹
🌎 ഭൂമിയിൽ നമ്മുടെ നിലനിൽപ്പിന് ആവശ്യമായ എല്ലാം തന്നെ അതിൽ അടങ്ങിയിരിക്കുന്നു. എന്നാൽ നമ്മൾ അതിനെ വേണ്ട വിധത്തിൽ പരിപാലിക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. മനുഷ്യൻ്റെ അവൻ്റെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി പ്രകൃതിയുടെ മനോഹാരിതയെ നശിപ്പിക്കുന്നു. വനനശീകരണത്തിലൂടേയും പല തരത്തിലുള്ള മലിനീകരണ പ്രവർത്തികളിലൂടേയും നമ്മുടെ പ്രകൃതിയെ നാം വിഷമയമാക്കുന്നു . സുന്ദരമായ കാടുകൾ ഒട്ടേറെ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണെന്ന് മനസ്സിലാക്കാതെയാണ് മനുഷ്യൻ വനനശീകരണം നടത്തുന്നത്. ജിവൻ്റെ നിലനിൽപ്പിനാവശ്യമായ വായു പ്രധാനം ചെയ്യുന്നത് ഈ വനങ്ങളാണ്. മാത്രമല്ല കാർമേഘങ്ങളെ തടഞ്ഞു നിർത്തി മഴപ്പെയ്യിക്കുന്നതിലും ഇവയ്ക്ക് പങ്കുണ്ട്. 🌎
👴🏽മനുഷ്യൻ്റെ നിലനിൽപ്പിനാവശ്യമായ മറ്റൊന്നാണ് ജലം. നമ്മുക്ക്‌ വെള്ളം ലഭിക്കുന്നത് ദൈവത്തിൻ്റെ വരദാനങ്ങളായ പുഴകൾ, കുളങ്ങൾ, തടാകങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് .അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ആ ജോലി നാം നിറവേറ്റേണ്ടതുമാണ്. പ്രകൃതിക്ക് നാശ കരമായ രീതിയിൽ പ്രവർത്തിക്കുന്നവർ ഈ വരദാനങ്ങളെ ഇല്ലാതാക്കുന്നു. പ്ലാസ്റ്റിക്ക് എന്ന മാരകമായ സാധനത്തിൻ്റെ അമിത ഉപയോഗമാണ് ഈ വരദാനങ്ങൾ നശിക്കുന്നതിനുള്ള പ്രധാനം കാരണം.പ്ലാസ്റ്റിക്ക് മണ്ണിൽ അലിയാത്ത ഒരു വസ്തുവാണ്. നാം ഇതിനെ ജലസമ്പത്തുകളായ പുഴയിലേക്കും നദിയിലേക്കും തടാകത്തിലേക്കുമൊക്കെ വലിച്ചെറിയുമ്പോ ൾ നമ്മുക്ക് നഷ്ടമാകുന്നത് നമ്മുടെ ജീവൻ്റെ നിലനിൽപ്പു തന്നെയാണ്. മാത്രമല്ല, ഫാക്ടറികളിലേയും വൻകിട വ്യവസായശാലകളിലേയും മാലിന്യങ്ങൾ ഒഴുക്കിയും നാം ജലസമ്പത്തിനെ നശിപ്പിക്കുന്നു.ഇവയിൽ നിന്നെല്ലാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യകതയാണ്.👴🏽
☘" ഭൂമി മനുഷ്യൻ്റെയല്ല മനുഷ്യൻ ഭൂമിയുടേതാണ്" എന്ന് സിയാറ്റിൽ മൂപ്പൻ പറഞ്ഞത് ഞാൻ ഈ സമയം ഓർക്കുന്നു. അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്. മനുഷ്യന് ഓരോ പ്രവർത്തികൾ ചെയ്ത് നശിപ്പിക്കാനുള്ളതല്ല നമ്മുടെ ഈ ഭൂമി. പിന്നെയോ ഭൂമിയുടെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് ഈ പച്ചപ്പുള്ള പ്രകൃതിയിൽ ജീവിക്കേണ്ടവരാണ് നമ്മൾ .നമ്മൾ നടുന്ന ഓരോ ചെടിയും ഭൂമിയ്ക്ക് നാശമല്ല വിതക്കുന്നത് മറിച്ച് അതിനെ കൂടുതൽ കൂടി മനോഹരമാക്കുകയാണ്.☘
🌈 " ഭൂമിയുടെ അവകാശികൾ" എന്ന ബഷീറിൻ്റെ നോവൽ എന്നെ വളരെയേറെ ആഴത്തിലേക്ക് എത്തിച്ചു.അതു വഴി എനിക്ക് ഭൂമിയുടെ മൂല്യം മനസ്സിലായി. ആധുനിക മനുഷ്യൻ്റെ വികാരങ്ങളിൽ ഉള്ളത് വെറുതെ കിട്ടിയ ഭൂമിയെ വലിയ കെട്ടിടങ്ങൾ കൊണ് എങ്ങനെ മനോഹരമാക്കാം എന്നാണ്. പ്രകൃതി എല്ലാവരുടേയുമാണ്. അതിൽ ഒരു വേർതിരിവും ഇല്ല. ദൈവത്തിൻ്റെ നാടായ ഈ പ്രകൃതിയിൽ നാമൊരു അധികപറ്റല്ല. ദൈവത്തിൻ്റെ വരദാനമായ ആ പ്രകൃതിയെ സ്നേഹിച്ച് ഗുണകരമായ രീതിയിൽ പ്രവർത്തിക്കുകയും പ്രകൃതിയെ കൂടുതൽ കൂടുതൽ മനോഹരമാക്കാൻ കഴിയുകയും ചെയ്താൽ അതിൽ പരം മറ്റെന്നു സന്തോഷമാണ് നമ്മുക്കുള്ളത്? നമ്മുടെ ഈ പ്രകൃതിയ്ക്ക് ആവശ്യം സമ്പത്തല്ല. മനുഷ്യ മക്കളുടെ സ്നേഹമാണ്.🌈
👳🏽 നമ്മുടെ പൂർവികർ പരിസ്ഥിതിയെ നല്ല രീതിയിലാണ് കാത്തു പരിപാലിച്ചത്.അവർ പ്രകൃതിയുമായി ഇണങ്ങി ചേർന്ന ഒരു ജീവിത ശൈലിയാണ് കാഴ്ചവെച്ചിരുന്നത്. പ്രകൃതിയെ കൂടുതൽ ഹരിതാപഹരമാക്കാനുള്ള പ്രവർത്തികളിൽ അവർ ഏർപ്പെട്ടിരുന്നു.അതു കൊണ്ട് തന്നെ പരിസ്ഥിതിയും പ്രാചീന മനുഷ്യർ ക്ക് അനുകൂല്യമായിരുന്നു.എന്നാൽ ഇന്നത്തെ ആധുനിക തലമുറ പരിസ്ഥിതിയെ അവരുടെ ആവശ്യങ്ങൾക്കു വേണ്ടി മലിനമാക്കുന്നു. അതിനാൽ പരിസ്ഥിതിക്ക് അതിൻ്റെ സന്തുലിതാവസ്ഥ തുലനം ചെയ്യാൻ സാധിക്കാതെ വരുന്നതിൽ ഒത്തിരി അപകടങ്ങൾ ഉണ്ടാകുന്നു.ഇത് അവർ മനസ്സിലാക്കുന്നില്ല.👳🏽
👍നമ്മുടെ നല്ല ഭാവിക്ക് ഏറ്റവും ആവശ്യം എന്താണെന്ന് കൂട്ടുകാർക്ക് അറിയാമോ? ഭൂമിയുടെ നിലനിൽപ്പുതന്നെ.ഈ ഭൂമിയെ കൂടുതൽ സന്തോഷിപ്പിക്കുന്നതായ കാര്യങ്ങൾ നമ്മുക്ക് ചെയ്യാൻ സാധിക്കണം.അതിനാൽ പ്രകൃതി സംരക്ഷണം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാക്കി ആ പരിസ്ഥിതിയെ സംരക്ഷിക്കാൻ നമ്മുക്ക് ഒന്നിച്ച് കൈകോർക്കാം. അങ്ങനെ നമ്മിലൂടെ വരുന്ന തലമുറയ്ക്കും പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുവാനുള്ള അണയാത്ത ദീപമായി നമ്മുക്ക് മുന്നേറാം.....

അലീന ബി
7 D സെന്റ് മേരീസ് ജി.എച്ച്.എസ്, ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - ലേഖനം