സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/എസ് എസ് എൽ സി/2024-25
2024-25അധ്യയന വർഷത്തിലെ Educare പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരത്തിൽ തന്നെ ആരംഭിച്ചു. EDUCARE കൺവീനറായി അരുൺകുമാർ ചുമതല ഏറ്റു. എല്ലാ അധ്യാപകരുടെയും സഹായത്തോടുകൂടി 305 വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. രാവിലെ 9-9:40 വരെയും 4-4:40 വരെയും ക്ലാസുകൾ സംഘടിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ആരംഭത്തിൽ തന്നെ പ്രഗത്ഭരായ വ്യക്തികളുടെ മോട്ടിവേഷൻ ക്ലാസ് നൽകി. വിദ്യാർത്ഥികൾക്ക് പ്രചോദനവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ ഈ മോട്ടിവേഷൻ ക്ലാസ് ഉപകരിച്ചു. കൃത്യമായ ഇടവേളകളിൽ ക്ലാസ് ടെസ്റ്റ്, MID TERM പരീക്ഷകൾ നടത്തുകയും വിദ്യാർത്ഥികളുടെ പഠനനിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു. പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം തിരിച്ചറിഞ്ഞ് മികച്ച പിന്തുണ നൽകി അവരെ പൂർണ്ണ സജ്ജരാക്കാൻ സ്പെഷ്യൽ ടീച്ചറായ ഖദീജ ടീച്ചറിന്റെ സഹായവും ഉണ്ടായിരുന്നു.

വിജയഭേരി -2025 സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ SSLC, NMMS, USS, LSS, Inspire Award 2024-25 വർഷത്തിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് കെ കെ മുജീബ് അധ്യക്ഷത വഹിച്ച ചടങ്ങ് ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥിയായിരുന്നു. സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോൺ മണ്ണാറത്തറ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷീജ ബാബു,മാനേജർ ഫാദർ ബിബിൻ ജോസ്, പ്രിൻസിപ്പൽ ഫാദർ സിബിൻ പൊൻപാറ, സ്റ്റാഫ് സെക്രട്ടറി സോജി തോമസ് എജുകെയർ കൺവീനർ അരുൺകുമാർ, റീനമോൾ എം സി,സീനിയർ അധ്യാപിക മിനി കുര്യൻ എന്നിവർ പങ്കെടുത്തു. വി സുധേഷ്, സി ജി സുമേഷ് എന്നിവർ നേതൃത്വം നൽകി.