സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/പരിസ്ഥിതി - നേട്ടങ്ങൾ
പരിസ്ഥിതി - നേട്ടങ്ങൾ
മൃഗങ്ങൾ , വനവിഭവങ്ങൾ, ഭക്ഷ്യവസതുക്കൾ, മത്സ്യ സമ്പത്ത് തുടങ്ങിയവ പ്രദാനം ചെയ്യുന്നത് പരിസ്ഥിതിയാണ്. പുതിയ വിളകളുടെ കൃഷി, പുതിയ ഇനം വിത്തുകളുടെ ഉത്പാദനം, നൂതന ജൈവ കീടനാശിനികളുടെ സ്രോതസ് എന്നിവയെല്ലാം പരിസ്ഥിതിയുടെ സംഭാവനകളാണ്. നിരവധി ഔഷധ ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മനുഷ്യർക്കുള്ള പ്രധാനപ്പെട്ട നിരവധി ഔഷധങ്ങൾ ഉത്പ്പാദിപ്പിക്കുന്നത് നമ്മുടെ സസ്യങ്ങളിൽ നിന്നാണ്. കൂടാതെ തടി, എണ്ണ, ഭക്ഷ്യധാന്യങ്ങൾ, വ്യാവസായിക അസംസ്കൃത വസ്തുക്കൾ, സുഗന്ധ ദ്രവ്യങ്ങൾ, അത്തറുകൾ, ചായങ്ങൾ, കടലാസ്, മെഴുക്, റബർ, കറകൾ, പശകൾ, കീടാശിനികൾ, കോർക്ക് തുടങ്ങി നിത്യജീവിതത്തിലെ എത്രയോ സാമഗ്രികൾ ഇവ മനുഷ്യർക്കു നല്കുന്നു. വിവിധ മേഖലകൾക്കുള്ള സാമ്പത്തിക സ്രോതസു കൂടിയാണ് പരിസ്ഥിതി. പാർക്കുകൾ, വനങ്ങൾ, തുടങ്ങി പ്രകൃതിയുടെ സൗന്ദര്യം ആവാഹിച്ചെടുത്ത് സന്ദർശകരെ ആകർഷിക്കുന്ന സങ്കേതങ്ങൾ പരിസ്ഥിതിയുടെ സംഭാവനയാണ്. പരിസ്ഥിതി വിനോദസഞ്ചാരം പോലുള്ള മേഖലകൾ ഇന്ന് വളരെയധികം വളർച്ച നേടി കഴിഞ്ഞു.പരിസ്ഥിതിയുടെ ഒരു സൗന്ദര്യശാസ്ത്ര മൂല്യം കൂടിയുണ്ട്. പരിസ്ഥിതി വിനോദസഞ്ചാരം, പക്ഷി നിരീക്ഷണം, ഓമന മൃഗങ്ങളെ വളർത്തൽ, ഉദ്യാന പരിപാലം തുടങ്ങിയവ ഉദാഹരണങ്ങളാണ്. പ്രകൃതിയിലെ വാതക ഘടങ്ങകളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും വനം, സമുദ്രം എന്നിവയുടെ പ്രവർത്തനം മൂലം കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും, സ്വാഭാവിക കീട നിയന്ത്രണങ്ങൾക്കും പക്ഷികളും പ്രാണികളും വഴി സസ്യജാലങ്ങളിൽ പരാഗണം നടക്കുന്നതിനും മണ്ണിന്റെ രൂപീകരണത്തിനും സംരക്ഷണത്തിനും ജൈവവൈവിധ്യം അത്യന്താപേക്ഷിതമാണ്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം