സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം 4

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന ഇംഗ്ലീഷ് പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം വൃത്തി വെടിപ്പ് ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശിചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു അതു പോലെ പരിസരം വൃത്തി വെടിപ്പ് ശുദ്ധി മാലിന്യ സംസ്കരണം കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കുന്നു.

    വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.   അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും.   കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക.  വയറിളക്കം രോഗങ്ങൾ വിരകൾ തുടങ്ങി കോവിഡ് സാർസ് വരെ ഒഴിവാക്കാം.   പൊതു സ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകേണ്ടതാണ്.   കയ്യുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ്‌ നേരത്തേക്ക് ഉരച്ചു കഴുകുന്നതാണ് ശെരിയായ രീതി.   ഇത് വഴി കൊറോണ ഹെർപിസ് ഇൻഫ്ലുൻസ മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ബാക്റ്റീരിയകളെയും നശിപ്പിക്കാൻ കഴിയും.  ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് കൊണ്ടോ തൂവാല കൊണ്ടോ മുഖം മറയ്ക്കുക.  വായ കണ്ണ് മൂക്ക് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. 
      മാസ്ക് ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും  കൊറോണ പോലെയുള്ള രോഗബാധകൾ ചെറുക്കും. 
പൂർണിമ എസ് മോഹൻ
7 C സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം