സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/സയൻസ് ക്ലബ്ബ്/2024-25
| Home | 2025-26 |
കുട്ടികളിൽ ശാസ്ത്രീയ ചിന്തയും അഭിരുചിയും അന്വേഷണ ത്വരയും വളർത്തിക്കൊണ്ടു വരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്ബ്. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ,ശേഖരണ മനോഭാവം, പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നതിനുള്ള ശേഷിയും സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിലൂടെ വർദ്ധിപ്പിക്കാം. സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തുന്നു.
സൗകര്യങ്ങൾ
സ്കൂളിൽ നല്ല ഒരു സയൻസ് ലാബ് ഉണ്ട് .ലഘുപരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ലാബിൽ ഒരുക്കിയിട്ടുണ്ട് .ഗ്ലാസുകൾ ,ലാമ്പ് ,മൈക്രോസ്കോപ്പ് ,വിവിധതരം ആസിഡുകൾ ,ദർപ്പണങ്ങൾ, കാന്തങ്ങൾ, ലെൻസ് എന്നിങ്ങനെ ഒരു സയൻസ് ലാബിൽ ആവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ ഉണ്ട്. ബയോളജി ,കെമിസ്ട്രി ,ഫിസിക്സ് എന്നീ വിഷയങ്ങൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. ലാബിൽ ക്ലാസെടുക്കാനുള്ള സൗകര്യവും ഉണ്ട്.
പ്രവർത്തനങ്ങൾ
2024 25 അക്കാദമിക വർഷത്തിലെ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാഘോഷത്തോടെ ആരംഭിച്ചു .പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എമിൽ റോസ് പ്രസംഗിച്ചു .പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത ആലാപനം നടത്തി .പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു .പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു
ക്ലാസ് തലത്തിലെ ഓരോ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾതല ക്വിസ്സ്നടത്തി.
2024 - 25 വർഷത്തിലെ സയൻസ് ക്ലബ് ഉദ്ഘാടനം നടത്തി
ജൂൺ 21 ചാന്ദ്രദിന ആഘോഷത്തിന് ഭാഗമായി ചാന്ദ്രദിന ക്വിസ് ,പതിപ്പ് നിർമ്മാണം എന്നിവ നടത്തി.
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി.
പേരാമ്പ്രഉപജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡൽ റിച്ചാർഡ് ടീ നിക്സൺ ,ബ്ലസ്സ് സിബി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി
യുപിതലത്തിൽ ഇമ്പ്രവൈസ്ഡ് പ്രൊജക്റ്റ് അൽഫോൺസ് സിബി, ലെന എലിസബത്ത് ഫെലിക്സ് എന്നിവർ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. റിസർച്ച് ടൈപ്പ് പ്രോജക്ടിന് അദ്രിത സുബിലാഷ് ,കേ യ് റ്റ് ലിൻ നിക്സൺ എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി. വർക്കിംഗ് മോഡലിന് ഐവിൻ സിജോ ,ഡാനി നിമെഷ് എന്നിവർക്ക് എ ഗ്രേഡ് ലഭിച്ചു. സ്റ്റിൽ മോഡൽ - അഗത എസ് നായർ ,അന്നാ മരിയ ജോർജ് എന്നിവർക്ക് ബി ഗ്രേഡ് ലഭിച്ചു.
വൈ ഐ പി പ്രീലിമിനറി ജേതാക്കൾ
മീവഅന്ന ജോസഫ്, ജിയ മരിയ ജിൻ്റോ ഏഞ്ചല റോസ് സെബാസ്റ്റ്യൻ
ജോസഫ് ആൻറണി ,ഗൗതം കൃഷ്ണ. എന്നിവരാണ്.