സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ
ദൃശ്യരൂപം
ടാലന്റ് ലാബ്
കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി പേപ്പർ ബിഗ് നിർമ്മാണം,പോസ്റ്റർ രചനാമത്സരം, ഓണാഘോഷം, കലോത്സവം, ക്രിസ്തുമസ് ആഘോഷം, സ്കൂൾ ആനുവേഴ്സറി തുടങ്ങിയവ നടത്തുവരുന്നു.
ശുചിത്വ ക്ലബ്ബ്
വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ഭാഗമായി ജീവിതത്തിൽ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ചകൾ നടത്തി. വെള്ളിയാഴ്ച ദിവസങ്ങളിൽ 'ഡ്രൈഡേ'യായി ആചരിച്ചുവരുന്നു. ഗാന്ധിജയന്തിയുടെ ഭാഗമായി സ്കൂൾ പരിസരവും സ്കൂളിന്റെ റോഡിന് ഇരുവശങ്ങളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം പെറുക്കി വൃത്തിയാക്കി.
സ്കൂൾ പി.ടി.എ
അധ്യാപക-രക്ഷകർത്താ ബന്ധത്തിന്റെ ഭാഗമായി എല്ലാ മാസവും സ്കൂൾ പിടിഎ നടത്തിവരുന്നു. രക്ഷകർത്താക്കൾക്ക് കുട്ടികളെ എങ്ങനെ നല്ലരീതിയിൽ വളർത്താം എന്നതിനെക്കുറിച്ച് അവബോധ ക്ലാസുകൾ നടത്തിവരുന്നു. ഓണാഘോഷം, ക്രിസ്തുമസ് ആഘോഷം,സ്കൂൾ ആനിവേഴ്സറി എന്നിവ പിടിഎ സഹായത്തോടെ നടത്തിവരുന്നു.സ്കൂളിൽ പച്ചക്കറി തോട്ട നിർമ്മാണം, സ്കൂളുംപരിസരവും വൃത്തിയാക്കൽ,രക്ഷകർത്താക്കൾക്കായി വിവിധ മത്സരങ്ങൾ തുടങ്ങിയവ നടത്തിവരുന്നു. ഗണിത-ശാസ്ത്ര,പരിചയമേളകൾക്ക് രക്ഷകർത്താക്കളുടെ ഭാഗത്തുനിന്ന് നല്ല സഹകരണവും ലഭിച്ചുവരുന്നു.