സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./അക്ഷരവൃക്ഷം/അതിജീവനം ശലഭോദ്യാനത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം ശലഭോദ്യാനത്തിലൂടെ .....

ജീവജാലങ്ങൾ, വിഭവങ്ങൾ, സസ്യങ്ങൾ ,വൃക്ഷങ്ങൾ അങ്ങനെ പ്രകൃതിയിൽ ഉള്ള എല്ലാം ഉൾപ്പെടുന്നതാണ് പരിസ്ഥിതി. എന്ത് മനോഹരമാണ് നമ്മുടെ പ്രകൃതി! മാമലളും ,പുഴകളും, നിബിഢവന ങ്ങളും, വൈവിധ്യമാർന്ന വൃക്ഷങ്ങളും, ജീവജാലങ്ങളും , പൂക്കളും ,വയലുകളും, കായലുകളും....ഇവയെല്ലാം ആവരണം ചെയ്ത് മനോഹരമാക്കുന്നു. മാറി മാറി വരുന്ന ഋതു ഭേദങ്ങളുംകൂടി നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാടായി ലോകത്തിന് മുൻപിൽ ഉയർത്തി കാട്ടുന്നു. എങ്കിലും കഴിഞ്ഞ അഞ്ച് പത്തിറ്റാണ്ടായി വികസനത്തിന്റെ പേരിൽ നാം പ്രകൃതിയിലേക്ക് നടത്തുന്ന അധിനിവേശങ്ങൾ നമ്മുടെ സ്വർഗ്ഗതുല്യമായ നാടിനെ കളങ്കിതമാക്കിയിരിക്കുന്നു. മനുഷ്യന്റെ സ്വാർത്ഥതയാണ് പരിസ്ഥിതി മലിനികരണത്തിന് കാരണം. കാടുവെട്ടി നാം എത്ര മൃഗങ്ങളുടേയും പക്ഷികളുടെയും വാസസ്ഥലം നശിപ്പിക്കുന്നു, പുഴയിലെമണൽ വാരിയും, പ്ലാസ്റ്റിക് ഇട്ടും, ഫാക്ടറിമാലിന്യങ്ങൾ തള്ളിയും നാം കടലിലെ ജീവസമ്പത്തിനെ തകർക്കുന്നു. വായു മലിനികരണത്തിനും നാം കാരണമാകുന്നു. സത്യത്തിൽ നാം ഭൂമിയുടെ കാവൽക്കാർ മാത്രമാണ് . നാം പലപ്പോഴും അത് ഓർക്കാറില്ല. അടുത്ത തലമുറയ്ക്ക് കൂടിയാണ് ദൈവം ഇവയെല്ലാം സൃഷ്ടിച്ചത്.

ഇപ്പോൾ ഞാൻ ഓർക്കുന്നത് ഗാന്ധിജിയുടെ ഒരു വാക്യമാണ് "മനുഷ്യന് ആവശ്യത്തിന് ഉള്ളത് പ്രകൃതിയിൽ ഉണ്ട്, എന്നാൽ അവന്റെ അത്യാഗ്രഹത്തിനുള്ളതില്ല." നമ്മുടെ ഈ അത്യാഗ്രഹം കാരണം ഇന്ന് പലയിടങ്ങളിലും മനുഷ്യർ ഭക്ഷണവും വാസസ്ഥലവും ഇല്ലാതെ ബുദ്ധിമുട്ടുന്നു. ഇത്രമാത്രം പരിസ്ഥിതിയെ ദ്രോഹിക്കുന്ന നാം ഒരു കാര്യം ചിന്തിക്കുന്നില്ല .... ഏതെങ്കിലും ജീവജാലങ്ങൾ നാമവശേഷമായാൽ അത് മനുഷ്യവർഗത്തിന് മുഴുവൻ തിരിച്ചടിയാണ് എന്നത് ! എന്നാൽ മാനവരാശി ഭൂമുഖത്തില്ലെങ്കിൽ അത് മറ്റ് ജീവജാലങ്ങളെയൊട്ടും തന്നെ ബാധിക്കില്ലയെന്നു മാത്രമല്ല അവയ്ക്കെല്ലാം നല്ല ശുദ്ധ മണ്ണും വായുവും ജലവും ലഭ്യമാക്കുകയും ചെയ്യും.

പരിസ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് മനുഷ്യവംശം മുഴുവൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 പോലുള്ള മഹാമാരികൾ . ലോകം നമ്മുടെ ഉളളം കൈയ്യിലാണെന്നു വിചാരിച്ച് അഹങ്കരിക്കുന്ന മനുഷ്യൻ ഇപ്പോൾ തലയും താഴ്ത്തി വീട്ടിൽ ഇരിക്കുകയാണ്. ഇതിന് മുൻപ് പലതവണ നമ്മുക്ക് പ്രകൃതി മുന്നറിയപ്പുകൾ നൽകിയിട്ടുണ്ട് : പ്രളയമായും ,നിപ്പ യായും , സുനാമിയായുമെല്ലാം. എന്നാൽ അതെല്ലാം മറന്ന് നാം പിന്നെയും അഹങ്കരിച്ച് പരിസ്ഥിതി ചൂഷണവും മലിനികരണവും നിർബാധം തുടരുന്നു .എത്രയെത്ര വയലുകളും ,കുളങ്ങളും , തോടുകളുമാണ് നാം മണ്ണിട്ട് മൂടിയത് ! അതിന്റെയെണ്ണെമെടുക്കാൻ നമ്മെ കൊണ്ട് സാധിക്കുമോ? ഇല്ല!

മഹാമാരികളുംപ്രക്യതിദുരുന്തങ്ങളും പോലെതന്നെ നവീനമായ പ്രകൃതിസംരക്ഷണ ചിന്തകളും മാനവരാശിക്ക് ഇന്ന് അന്യമല്ല. ശലഭോദ്യാനത്തെ തൊട്ടുരുമിയിരുന്ന് സ്കൂളിൽ നാം നേടുന്ന അതിജീവന പാഠത്തിന്റെ വിത്തുകൾ സ്വന്തം ജീവിതത്തിലും സമൂഹത്തിലും നാം വിത്തയ്ക്കുമ്പോൾ പ്രകൃതി മനുഷ്യനോടൊപ്പം അമ്മയായി, സംരക്ഷകയായി എന്നെന്നും ഉണ്ടാവും. പതിറ്റാണ്ടുകൾക്ക് ശേഷം പട്യലയിൽ നിന്നും ഹിമാലയ ദൃശങ്ങൾ നമ്മുക്ക് സാധ്യമായത് കോവിഡ്- 19 വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വമിക്കുന്ന വിഷവാതകങ്ങൾക്ക് ചെറിയ വിരാമം നൽകിയതിനാൽ മാത്രമാണ്. നമ്മുടെ പത്തു മഹാനഗരങ്ങളിൽ മലിനീകരണം മുന്നാഴ്ചത്തെ അടച്ചു പൂട്ടലു കൊണ്ടു ഗണ്യമായി കുറഞ്ഞു. ഈ മഹാമാരി രാജ്യത്തെ സാമ്പത്തികമായി തകർക്കുമ്പോഴും പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകി പുതിയ പുതിയ പദ്ധതിക്കൾ ആസൂത്രണം ചെയ്യേണ്ടത്താണ്. മരങ്ങൾ സംരക്ഷിച്ച്, പരിസ്ഥിതി മലിനികരിക്കാതെ നമ്മുക്ക് പ്രകൃതിയെ കാത്തുപരിപാലിക്കാം . വന്യതയിൽ ജീവിക്കുന്ന മ്യഗങ്ങളെ വേട്ടയാടി അവയിലെ വൈറസുകൾ നമ്മെ ആഗോളതലത്തിൽ വേട്ടയാടുന്ന സ്ഥിതി നമ്മുക്കു തടയാം...... നമ്മുടെ ഭാരതീയ രീതിയിൽ പ്രകൃതിലേക്ക് മടങ്ങാം. മാനും മയിലും, മനുഷ്യനും ഒന്നിച്ച് പങ്കിടുന്ന ഒരാവാസ മേഖല നമ്മുക്ക് നാളേക്ക് വേണ്ടി വിഭാവനും ചെയ്യാം.

ഫ്രേയ ജോഷി
8 എ സെന്റ് തോമസ് ഹൈസ്ക്കൂൾ മരങ്ങാട്ടുപിള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം