സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ജനതയെ മുഴുവന്‍ ഒരേ നുലില്‍ കോര്‍ത്തിണക്കുന്ന ഇംഗ്ലിഷ് ഭാഷയില്‍ കുട്ടികള്‍കുള്ള താല്‍പര്യവും പ്രാവീണ്യവും വളര്‍ത്തിയെടുക്കുന്നതിന് സ്കൂളിലെ ഇംഗ്ലിഷ് ക്ലബ്ബ് അഭിമാനാര്‍ഹമായ പങ്കുവഹിക്കുന്നു. എല്ലാ ആഴ്ച്ചയും കുട്ടികള്‍ ഒരുമിച്ചുകൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ഇംഗ്ലിഷ് പദസമ്പത്ത് വര്‍ധിപിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിവസവും ഓരോ കുട്ടിയും 2 പുതിയ വാക്കുകള്‍വീതം പഠിക്കുകയും മാസാവസാനം പദസമ്പത്ത് പരിശോധിക്കുകയും ചെയ്യുന്നു. ഏറ്റവും കൂടുതല്‍ പദസമ്പത്തുള്ള കുട്ടിക്ക് സമ്മാനം നല്‍കുന്നു. ക്ലബ്ബിന്‍റെ നോട്ടീസ് ബോര്‍ഡില്‍ ഓരോ ആഴ്ച്ചയും പുതിയതായി രൂപപ്പെടുന്ന വാക്കുകളെ പരിചയപ്പെടുത്തുന്നു. ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ 'റൂള്‍ ഓഫ് ലാംഗ്വേജ്' നിയമം നടപ്പിലാക്കുന്നു. ഇംഗ്ലിഷ് സാഹിത്യത്തില്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക് പ്രസിദ്ധമായ പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കുന്നു. ഓക്സ്ഫോര്‍ഡ് ഡിക്ഷനറി ഉപയോഗിക്കാന്‍ ഓരോ കുട്ടികള്‍ക്കും ക്ലബ്ബ് അംഗങ്ങള്‍ പരിശീലനം നല്‍കുന്നു. ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് സ്കൂളിലെ ഇംഗ്ലിഷ് ഫെസ്റ്റ് നടത്തുന്നത്. ഇങ്ങനെ വിദേശ ഭാഷയായ ഇംഗ്ലിഷിനെ കുട്ടികളുടെ ചങ്ങാതി ആക്കി മാറ്റുവാന്‍ ഉതകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഇടിവണ്ണ സ്കൂളിലെ ഇംഗ്ലിഷ് ക്ലബ്ബ് ആവിഷ്കരിച്ച് നടപ്പില്‍വരുത്തുന്നു.