സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ഒരു ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം ഒരുലേഖനം

നമുക്ക് ശുചിത്വം ഇല്ലാത്തതുകൊണ്ടാണ് പലപല അസുഖങ്ങൾ ഉണ്ടാകുന്നത്.അതുകൊണ്ടു മാത്രമല്ല വൃത്തിയില്ലാത്ത അല്ലെങ്കിൽ തുറന്നുവെച്ച ആഹാരമൊക്കെ കഴിക്കുമ്പോഴാണ് നമുക്ക് കൂടുതൽ അസുഖങ്ങൾ ഉണ്ടാകുക.ഉദാഹരണത്തിന് ചൈനയിലെ ഭക്ഷണരീതി.അവർ വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് ഈ മാരകമായ കൊറോണ എന്ന രോഗത്തിന്റെ ഉത്ഭവം അവരായി തീർന്നതും ലോകം മുഴുവൻ പടർന്നതും.പാമ്പ്, വവ്വാൽ തുടങ്ങിയ ജന്തുക്കളുടെ വൃത്തിഹീനമായ ശരീരാവയവങ്ങൾ ലവലേശം വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ വച്ചാണ് ചൈനയിലെ പല ആളുകളും കഴിക്കുന്നത്.കുറച്ചുപേർ മാത്രം ചെയ്ത തെറ്റ് മുഴുവൻ ലോകത്തെയും എത്ര മാരകമായാണ് ബാധിച്ചതെന്നു നമ്മൾ ഓരോരുത്തരും വാർത്തകളിലൂടെയും മറ്റും അറിഞ്ഞതാണ്.തുറന്നു വച്ചിരിക്കുന്ന ആഹാരപദാർത്ഥങ്ങൾ ഉപയോഗിക്കരുത്, വൃത്തിയില്ലാത്ത വസ്ത്രങ്ങൾ ധരിക്കരുത്, ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ചു കൈകൾ വൃത്തിയായി കഴുകുക മുതലായ നിസ്സാരങ്ങളായ കാര്യങ്ങൾ പിന്തുടർന്നാൽ അസുഖരഹിതമായ ലോകം നമുക്ക്‌ പ്രത്യാശിക്കാം.

വൈഗ.എം
5A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം