സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/ഗണിത ക്ലബ്ബ്
സെന്റ് തോമസ് എച്ച്.എസ്.എസ് -ൽ പ്രവർത്തിക്കുന്ന ഗണിതശാസ്ത്ര ക്ലബ് കുട്ടികളുടെ ഗണിതശാസ്ത്ര അഭിരുചി വർധിപ്പിക്കുന്നതിനും, ശാസ്ത്ര മേഖലകളിൽ മികവു പുലർത്തുവാനും സഹായിക്കുന്നു.
ഗണിതശാസ്ത്ര ക്വിസ്, ജോമേട്രിക്കൽ ചാർട്ട് ഓൺലൈൻ ക്വിസ് മത്സരങ്ങൾ,ഗണിതശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ,പോസ്റ്റ൪ നി൪മ്മാണം വീ ഡിയോ പ്രദ൪ശനം ,തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22
2021-22 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബ് 30-വിദ്യാർത്ഥികളുടെ സഹകരണത്തോടെ ബഹുമാനപ്പെ ട്ട അധ്യാപകരായ തോമസ് സാർ, ജോസി ടീച്ചർ, സിനി ടീച്ചർ ഇവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. കോവി ഡിൻെ പശ്ചാത്തലത്തിലും ഗണിത പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു .ഓൺലൈൻ ക്വിസ് മത്സരങ്ങൾ ഗണിതശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ ഇവ നടത്തി.ക്വിസ് മത്സരത്തിൽ അക്ഷയ ബൈജു 9 D, ഒന്നാം സ്ഥാനവും നിതാ തെരേസ് റെജി 8B രണ്ടാം സ്ഥാനവും നേടി.ശാസ്ത്ര രംഗത്തോടനുബന്ധിച്ചു നടത്തിയ ഗണിത പ്രോജക്ടിൽ കുട്ടികൾ പങ്കെടുക്കുകയും ഐറിൻ മരിയാ എബ്രാഹം 1 0C അവതരിപ്പിച്ചത് മികച്ച പ്രോജക്ടായി തിരഞ്ഞെടുക്കുകയും ചെയ്തു.
-
അക്ഷയ ബൈജു 9 D, ഒന്നാം സ്ഥാനം
-
നിതാ തെരേസ് റെജി 8 B രണ്ടാം സ്ഥാനം
ഗണിത ക്ലബ്ബിൻ്റെ പ്രവവർത്തനങ്ങൾ കുട്ടികൾക്ക് ഗണിത ശാസ്ത്രത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുവാനും ശാസ്ത്ര മേഖലകളിൽ മികവു പുലർത്തുവാനും സഹായിക്കുന്നു .