സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ജീവിതത്തിൻറെ അടിസ്ഥാന ഘടകമാണ് ശുചിത്വം. വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഇവയെല്ലാം പാലിച്ചു വേണം നമ്മൾ ജീവിക്കേണ്ടത്. എന്നാൽ മാത്രമേ നമുക്ക് ആരോഗ്യവാന്മാരായി ഇരിക്കാൻ സാധിക്കുകയുള്ളൂ. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും ഇതൊരു ഘടകമാണ്. ശുചിത്വം പാലിച്ചില്ലെങ്കിൽ നമുക്ക് ഒരുപാടു അസുഖങ്ങൾ ബാധിക്കും. ശുചിത്വമില്ലാത്ത പരിസരങ്ങളിലൂടെയാണ് ഈ രോഗങ്ങൾ പടരുന്നത്. മലേറിയ, ഡെങ്കിപ്പനി ഇങ്ങനെയുള്ള മാരക രോഗങ്ങൾ ശുചിത്വമില്ലായ്മയിലൂടെയാണ് ഉണ്ടാകുന്നത്. നമ്മൾ സമയം വെറുതെ പാഴാക്കാതെ ആ സമയം ശുചിത്വത്തിന് വേണ്ടി ചിലവഴിക്കുക. വ്യക്തിശുചിത്വം മാത്രം പാലിച്ചാൽ ശരിയാവില്ല അതോടൊപ്പം പരിസരശുചിത്വവും പാലിക്കേണ്ടതുണ്ട്. നമ്മുടെ വീടിൻറെ പരിസരത്ത് ചിലപ്പോൾ ചിരട്ടയിൽ വെള്ളം നിറഞ്ഞു കിടക്കുന്നത് നമ്മൾ കാണാറുണ്ട്. അപ്പോൾ നമ്മൾ അത് ശ്രദ്ധിക്കില്ല. എന്നാൽ ആ ചിരട്ടയിലെ വെള്ളതിലായിരിക്കും കൊതുകുകൾ വന്നു മുട്ടയിടുന്നതും ആ കൊതുകുകൾ പെരുകി നമ്മളെ വന്നു കടിക്കുകയും പിന്നെ നമുക്ക് ഡെങ്കിപ്പനി പോലെയുള്ള അസുഖങ്ങൾ വരുകയും ചെയ്യും. ഒരൊറ്റ ശ്രദ്ധക്കുറവു മൂലം ഉണ്ടായതാണ് ഈ അസുഖം. ആ ചിരട്ടയിലെ വെള്ളം ഒന്ന് കമഴ്ത്തി വച്ചു കളഞ്ഞായിരുന്നെകിൽ ഈ അസുഖം ഉണ്ടാകില്ലായിരുന്നു. അങ്ങനെ നമ്മുടെ ശ്രദ്ധക്കുറവു മൂലം എത്രയോ രോഗങ്ങളാണ് ഉണ്ടാകുന്നത്. നമ്മുടെ പരിസരം വൃത്തിയാകുന്നതോടെ ഒരുപാടു അസുഖങ്ങളും ഇല്ലാതാകുന്നു. വ്യക്തി ശുചിത്വം പാലിച്ചില്ലെങ്കിൽ ചിലപ്പോൾ അത് നമ്മുടെ ജീവന് തന്നെ ആപത്താകും. നമ്മൾ പലപ്പോഴും കൈ കഴുകാതെയാണ് ആഹാരം കഴിക്കുന്നത്‌. ഈ പ്രവർത്തി വളരെ ആപത്താണ്. നമ്മുടെ കൈയ്യിലുള്ള അണുക്കൾ നേരെ നമ്മുടെ വയറ്റിലേക്ക് ചെല്ലുന്നു. അത് നമ്മെ വലിയ രോഗങ്ങൾക്ക് അടിമയാക്കുന്നു. കൈകൾ കൊണ്ട് നമ്മൾ എവിടെയെല്ലാമാണോ തൊടുന്നത് അവിടെയുള്ള എല്ലാ അണുക്കളും ഒടുവിൽ നമ്മുടെ ഉള്ളിൽ തന്നെ ചെല്ലുന്നു. കൈകൾ അതുകൊണ്ട് എപ്പോഴ്ജ്ഹും സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകണം. എന്നും രാവിലെയും വൈകിട്ടും കുളിക്കണം, നഖങ്ങൾ വെട്ടി വൃത്തിയാക്കണം , ദിവസവും രണ്ടു നേരം പല്ല് തേക്കണം , വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം ഇതൊക്കെയാണ് വ്യക്തിശുചിത്വം. ഇതെല്ലം പാലിച്ചാൽ നമുക്ക് ഒരസുഖവും വരില്ല. നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന് വലിയൊരു പങ്കുണ്ട്. നമ്മൾ ആരോഗ്യമുള്ളവരായി ഇരിക്കണമെങ്കിൽ നമ്മൾ ശുചിത്വം പാലിച്ചേ പറ്റു. ഇല്ലെങ്കിൽ നമുക്ക് വലിയ മാരകമായ അസുഖങ്ങൾ വന്നേക്കാം .

ശുചിത്വം ഒരു ചെറിയ കാര്യമല്ല. അതിനെ ചെറുതായി കാണുകയും ചെയ്യരുത്.

ശ്രീനന്ദന എസ്. നായർ
8D സെൻറ്.ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം