സെന്റ് ജോസഫ്സ് യു.പി.എസ്. മണിയംകുന്ന്/അക്ഷരവൃക്ഷം/കാത്തു സൂക്ഷിക്കാം നമുക്കീ ഭൂമിയെ
കാത്തു സൂക്ഷിക്കാം നമുക്കീ ഭൂമിയെ
"നമുക്ക് ഈ ഒരു ഭൂമി മാത്രം " എന്ന സുപ്രധാന സന്ദേശവുമായാണ് ഐക്യരാഷ്ട്രസഭ 1973 ജൂൺ 5 ന് പ്രകൃതിസംരക്ഷണത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കൊണ്ട് പ്രഥമ പ്രകൃതി ദിനാഘോഷം നടത്തിയത്.തുടർന്ന് നാലു പതിറ്റാണ്ടുകളുടെ പരിസ്ഥിതി ദിനാചരണങ്ങൾക്ക് മുകളിൽ മനുഷ്യൻ പ്രകൃതി സേനഹത്തിൻ്റെ പാളത്തൊപ്പി അണിയിച്ചെങ്കിലും 1973 ലെ 371 കോടിയിൽ നിന്ന് 2015ൽ എത്തുമ്പോൾ ജനസംഖ്യ 732 കോടിയിലേക്ക് വളർന്നു. എങ്കിലും ഭൂമി ഒരിഞ്ചുപോലും വളർന്നില്ല. ഏറെ തളരുകയും ചെയ്തു. പാവനമാണ് ഈ പ്രപഞ്ചത്തിൻ്റെ ജീവനം.കാരണം, ഭൂമി ഇല്ലെങ്കിൽ മനുഷ്യനില്ല. നമ്മുടെ ഭൂമി നാം നിൽക്കുന്ന ഇടമാണ്. പ്രകൃതിസംരക്ഷണത്തിനായി ഓരോരുത്തരും സ്വന്തം പരിസരം മലിനമാവാതെ സൂക്ഷിച്ചാൽ മതി. അയൽക്കാരൻ്റെ മതിലിനപ്പുറം നിക്ഷേപിക്കാനുള്ള ഇടമായി കരുതാതിരുന്നാൽ മതി. ലോകത്തിൽ മനുഷ്യൻ്റെ ആവശ്യത്തിനുള്ളതെല്ലാമുണ്ട്. അത്യാഗ്രഹത്തിന് ഒന്നും ഇല്ല എന്ന ഗാന്ധിജിയുടെ വാക്കുകൾ വളരെ അർത്ഥവത്താണ്. "മനുഷ്യൻ്റെ കയ്യെത്തും ദൂരത്തായിരുന്നെങ്കിൽ സൂര്യനും ചന്ദ്രനും താരങ്ങളുമെല്ലാം പണ്ടേ അപ്രത്യക്ഷമായേനെ"എന്നാണ് ഹാവ് ലോക് എല്ലിസ് പറയുന്നത്.ഒരു അവികസിത രാഷ്ട്രത്തിന് ശുദ്ധജല ക്ഷാമം, ഒരു വികസിത രാഷ്ട്രത്തിന് ശുദ്ധവായു ക്ഷാമം എന്നാണ് പറയുന്നത്! ഫാക്ടറികളിൽ നിന്നു് മറ്റ് നിർമ്മാണ ശാലകളിൽ നിന്നും വമിക്കുന്ന വിഷപ്പുക ശ്വസിച്ച് ഭൂമിയിലേക്ക് പെയ്യുന്ന മഴ ഇന്നു മലിനമാണ്.വരും തലമുറകൾക്കു വേണ്ടി നമുക്കീ ഭൂമിയെ കാത്തുക്ഷിച്ചേ മതിയാവൂ.കൂടുതൽ സുന്ദരമായ കൂടുതൽ ഹരിതാഭമായ ശുദ്ധവായുവും ശുദ്ധജലവും സുലഭമായ ഒരു ഭൂമിയെ അടുത്ത തലമുറയ്ക്കു കൈമാറുവാനുള്ള പരിശ്രമങ്ങളിൽ നമുക്ക് ഒരേ മനസോടെ പങ്കാളികളാകാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം