ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും ആയി  2025_26 അധ്യയനവർഷത്തിന്റെ ആദ്യദിനത്തിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ 10 മണിക്ക് തന്നെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രിയ രഘു ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ ലിറ്റിൽ തെരെസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.  5 മുതൽ 10 വരെ ക്ലാസുകളിലേക്ക് ആയി ഏകദേശം180 ഓളം പുതിയ കുട്ടികൾ ഈ അധ്യായന വർഷത്തിൽ വിദ്യാലയത്തിലേക്ക്  വന്നു ചേർന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഹെഡ്മിസ്ട്രസ് സി. ലേഖ ഗ്രെയ്‌സ് സ്വാഗതം ആശംസിച്ച് വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ലിജോ പോൾ ഏവർക്കും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ മനോഹരമായ നൃ ത്താവിഷ്കാരം ഈ ദിനത്തിന് മാറ്റ്കൂട്ടി.

പരിസ്ഥിതി ദിനാഘോഷം

പ്രകൃതിയിലേക്ക് മടങ്ങുക.. ജീവൻ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈ അധ്യായന വർഷത്തിലെ പരിസ്ഥിതി ദിനാഘോഷം നടത്തപ്പെട്ടു. പ്രധാന അധ്യാപിക സി.ലേഖ ഗ്രേസ് പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു . കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ,കൊളാഷ് മത്സരം ,ഡോക്യുമെന്റേഷൻ അവതരണം, കവിതാവിഷ്കാരം ഇവയെല്ലാം ഈ ദിനത്തെ മനോഹരമാക്കി. പ്രധാനാധ്യാപികയുടെയും അധ്യാപക പ്രതിനിധികളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു.

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂഡ് ടെസ്റ്റ്

ലിറ്റിൽ കൈറ്റ് സംഘടനയിലേക്ക് എട്ടാം ക്ലാസിലെ കുട്ടികൾക്ക് അംഗത്വം എടുക്കുന്നതിൻ്റെ ഭാഗമായി ജൂൺ 15 ന് ആപ്റ്റിട്യൂഡ് ടെസ്റ്റ് നടത്തി. കൈറ്റ് മിസ്ട്രസ് മാരായ ഷാലി ടീച്ചർ സിസ്റ്റർ ആഗ്ന എന്നിവർ വേണ്ട ക്രമീകരണങ്ങൾ ചെയ്തു.

വായനാദിനാചരണം

വായനയുടെ അത്ഭുതലോകത്തിലേക്ക് ഓരോ മലയാളികളെയും കൈപിടിച്ചുയർത്തിയ കേരള ഗ്രന്ഥശാലയുടെ സ്ഥാപകനായ പി എൻ പണിക്കരുടെ ജന്മദിനം ജൂൺ 19 വായനാദിനമായി സ്കൂളിൽ ആഘോഷിച്ചു.

പ്രധാനാധ്യാപിക സിസ്റ്റർ ലേഖ ഗ്രേസ് , ശ്രീ പി.ടി എ പ്രസിഡൻ്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുറന്ന ലൈബ്രറി എന്ന വിധം കുട്ടികൾക്കായി വായന കൂടാരം ഒരുക്കി .കുട്ടികളുടെ അമ്മ  കവിത ആവിഷ്കാരവും എഴുത്തുകാരനെ പരിചയപ്പെടുത്തലും ഉണ്ടായിരുന്നു. പുസ്തകം പരിചയപ്പെടുത്തൽ, സാഹിത്യകാരന്മാരെ തിരിച്ചറിയൽ, പ്രസംഗം, ക്വിസ് ,പോസ്റ്റർ നിർമ്മാണം, ക്ലാസ് ലൈബ്രറി മത്സരങ്ങൾ ,വായനാ മത്സരങ്ങൾ ഇവയെല്ലാം ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തിന് മാറ്റുകൂട്ടി.

അന്താരാഷ്ട്ര സംഗീത ദിനം യോഗാദിനം

ജൂൺ 22ന് സംഗീത ദിനം ഉദ്ഘാടനം ചെയ്തു. വിവിധ സംഗീതോപകരണങ്ങൾ പ്രദർശിപ്പിച്ച് അവയെ ലഘുവായി പരിചയപ്പെടുത്തുകയും ശ്രുതി ലയ താളങ്ങളോടെ നാടൻപാട്ട് അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും സംഗീത മത്സരവും ഈ ജനത്തെ ആഘോഷമാക്കി. സംഗീത അധ്യാപിക ഡോക്ടർ ലക്ഷ്മി എസ് മേനോൻ പരിപാടികൾക്ക് നേതൃത്വം നൽകി. സ്പോർട്സ് ആൻഡ് ഗൈഡ്സ് ക്ലബ്ബുകളുടെ ഒരുമയോടെ യോഗ പരിശീലനം കുട്ടികൾക്കായി നടത്തി. . കുട്ടികളെ ഏകാഗ്രതയിലേക്ക് വരുത്തുവാൻ അത് ഏറെ സഹായകമായി .

ആൻ്റി ഡ്രഗ്സ് ഡേ ആചരണം

ജൂൺ 26 ന് സാർ ലഹരി വിരുദ്ധ ദിനം വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്തു. 45 മിനിറ്റോളം നീണ്ടുനിൽക്കുന്ന ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സർ നൽകി. ഗൈഡ്സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രകടന റാലി നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. അടുത്തുള്ള കടകളിലും ജംഗ്ഷനുകളിലും ലഹരിക്കെതിരെ നോട്ടീസ് വിതരണം നടത്തി.

പിടിഎ ജനറൽ ബോഡി യോഗം

ജൂലൈ 2 ന് പിടിഎ ജനറൽബോഡി സമ്മേളനം നടന്നു. പിടിഎ വിദ്യാലയത്തിന് നൽകിവരുന്ന പിന്തുണയ്ക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് നന്ദി പറഞ്ഞു. തുടർന്നും സഹകരണം ആവശ്യപ്പെട്ടു. മാതാപിതാക്കൾക്ക് ക്ലാസ് നൽകി. തുടർന്ന് തെരഞ്ഞെടുപ്പ് നടത്തി. പിടിഎ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് 13 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

ബഷീർ ദിനം

മലയാളത്തിന്റെ പകരം വയ്ക്കാൻ ഇല്ലാത്ത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിൻറെ അനുസ്മരണം ജൂലൈ അഞ്ചിന് നടത്തി .ബഷീർ ക്വിസ് , കഥാപാത്ര അവതരണം പുസ്തക വായന എന്നിവ ഈ ദിനം സംഘടിപ്പിച്ചു.

മലാല ഡേ

വിദ്യാഭ്യാസ പ്രവർത്തകയായ മലാല യൂസഫ്‌സായിയുടെ ബഹുമാനാർത്ഥം ജൂലൈ 9ന് വിദ്യാലയത്തിൽ മലാല ഡേ അനുസ്മരിച്ചു. മലാലയുമായുള്ള അഭിമുഖം പരിപാടി, പ്രസംഗം മത്സരം എന്നിവ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ലോക ജനസംഖ്യാദിനം

ജൂലൈ 11ന് ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപികയായ നേതൃത്വത്തിൽ ക്വിസ് നടത്തി . വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം

വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗശേഷികളും വികസിക്കുക എന്ന ലക്ഷ്യത്തോടെ ൽ വിദ്യാരംഗം കലാസാഹിത്യവേദിയും വിവിധ ക്ലബ്ബുകളും ഉദ്ഘാടനം  ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർലേഖാ ഗ്രേസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.. ഔദ്യോഗിക സമ്മേളനത്തിന് ശേഷം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന വ്യത്യസ്തങ്ങളായ കലാപരിപാടികൾ കവിപരിചയം നൃത്താവിഷ്കാരം കവിതാവിഷ്കാരം നാടകം ഗാനങ്ങൾ ഇവയെല്ലാം ഈ ദിനത്തെ കൂടുതൽ വർണ്ണാഭമാക്കി.

ചാന്ദ്രദിനം

വിദ്യാലയത്തിൽ അസംബ്ലിയോടനുബന്ധിച്ച് ജൂലൈ 21ന് ചാന്ദ്രദിനം അനുസ്മരിച്ചു .പ്രസംഗ മത്സരം, കൊളാഷ്, ക്വിസ് പ്രോഗ്രാം എന്നിവ സംഘടിപ്പിച്ചു.

ഗണിത സാമൂഹ്യ.ശാസ്ത്ര പ്രവർത്തിപരിചയമേള -സ്കൂൾതലം

ഉപ്പച്ചില്ലാ മത്സരത്തിനു മുന്നോടിയായി വിദ്യാലയത്തിൽ ഓഗസ്റ്റ് രണ്ടിന് ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള  സംഘടിപ്പിച്ചു. കുട്ടികൾ  ഒരുങ്ങി വരുകയും വിവിധയിനങ്ങളിൽ മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന മത്സരം ക്രമീകരിക്കുകയും ചെയ്തു. അധ്യാപകർ വിലയിരുത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അപ്പച്ചില്ല മത്സരത്തിന് കുട്ടികളെ തിരഞ്ഞെടുക്കുവാൻ ഇത് സഹായികമായി. അവർക്ക് ആവശ്യമായ തുടർ പരിശീലനവും നൽകി .കുട്ടികളിലെ നൈസർഗികമായ വാസനകളെ ഉണർത്തി കൊണ്ടുവരുവാൻ ഇത് സഹായിച്ചു.

സ്കൂൾ കലോത്സവം

സ്കൂൾ കലോത്സവം ഓഗസ്റ്റ് 9ന് വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. ലേഖ ഗ്രേസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊതുസമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ മത്സരങ്ങൾ അരങ്ങേറി.

ഹിരോഷിമ നാഗസാക്കി ദിനാചരണം

ബോംബ് ആക്രമണത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഓഗസ്റ്റ് 6 ന് ഹിരോഷിമ നാഗസാക്കി ദിനം അനുസ്മരിച്ചു .കുട്ടികളിൽ ബോധവൽക്കരണം നടത്തി. സുഡാക്കോ കൊക്കുകളെ നിർമ്മിച്ചു പ്രദർശനം നടത്തി .

സ്പോർട്സ് ഡേ

ശാരീരികവും മാനസികവുമായ ക്ഷമത വർദ്ധിപ്പിക്കുന്ന സ്പോർട്ട്സ് മീറ്റ് ആഗസ്റ്റ് 12ന് വിദ്യാലയത്തിൽ നടന്നു . ഉദ്ഘാടന കർമ്മം നിർവഹിച്ചത് കഴിഞ്ഞവർഷത്തിലെ മികച്ച പ്രകടനം കാഴ്ചവച്ച കുമാരി ഷഹാ ഫാത്തിമയും റോഷ്ന മേരി സജിയുമാണ് ഹെഡ്മിസ്ട്രസ് സി. ലേഖ ഏവർക്കും ആശംസകൾ അർപ്പിച്ചു സംസാരിച്ചു തുടർന്ന് ദീപശിഖാ തെളിയിച്ച് റോഷ്നയ്ക്കും ഷഹക്കും കൈമാറി. നാല് ഹൗസിലെയും കുട്ടികൾ ആകർഷകമായ  മാർച്ച് പാസ്റ്റ് ഒരുക്കിയിരുന്നു. തുടർന്ന് കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടന്നു.

സ്വാതന്ത്ര്യദിനാഘോഷം

രാജ്യത്തിൻറെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ വിദ്യാലയത്തിൽ ആഘോഷിച്ചു ലോക്കൽ മാനേജർ സിസ്റ്ററി ലീജ മരിയ പതാക ഉയർത്തി .ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ പിടിഎ  പ്രസിഡൻറ് ശ്രീ നിജോ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ് സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് നടത്തി .കുട്ടികളുടെ വിവിധ ഭാഷകളിലുള്ള സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന വേഷവിധാനങ്ങൾ എന്നിവ ഈ ദിനത്തെ കൂടുതൽ മനോഹരമാക്കി

സ്കൂൾ പാർലമെൻറ് ഇലക്ഷൻ _സെപ്റ്റംബർ 13

2024-25 അധ്യയനവർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ സെപ്റ്റംബർ 13ന് നടന്നു. പ്രിസൈഡിങ് ഓഫീസർ സ്ഥാനത്ത് ഹെഡ്മിസ്ട്രസ് സിസ്റ്റർ  ലേഖ ഗ്രെയ്സും പോളിംഗ് ഓഫീസർ ആയി സി.ധന്യ, സിസ്റ്റർ ലിസൽ എന്നിവരും ടെല്ലർ സിസ്റ്റർ  തെരേസയും ഇലക്ഷന് നേതൃത്വം വഹിച്ചു. നോമിനേഷൻ സമർപ്പിച്ച് കാൻഡിഡേറ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സെൽഫ് ഇൻട്രൊഡക്ഷൻ ചെയ്ത് വോട്ടഭ്യർത്ഥന നടത്തി. പാർലമെൻറ് ലീഡറായി ഒമ്പതാം ക്ലാസിലെ കുമാരി ഷുറൈഖയും അസിസ്റ്റൻറ് ലീഡറായി ഏഴാം ക്ലാസിൽ പഠിക്കുന്ന കുമാരി  അവന്തികയും തിരഞ്ഞെടുക്കപ്പെട്ടു.

ഓണാഘോഷം  

മലയാളിയുടെ ഉത്സവമായ ഓണം വിദ്യാലയത്തിൽ  വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഈ ദിനം ഒരുമയുടെ ആഘോഷത്തിനായി മാറ്റിവെച്ചു.  പത്താം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് മനോഹരമായ പൂക്കളം തീർത്തു . ലോക്കൽ മാനേജർ സിസ്റ്റർ ലീജ മരിയ ,ഹെഡ്മിസ്ട്രസ് സി .ലേഖ ഗ്രെയ്സ്, പി ടി എ പ്രസിഡൻ്റ് ശ്രീ . നിജോ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കുട്ടികളുടെ ശ്രുതി മധുരമായ ഓണപ്പാട്ട് ഈ ദിനത്തിന് അഴക് നൽകി.  സ്കൂൾ ഓഡിറ്റോറിയത്തിൽ 300 ലധികം കുട്ടികൾ  അണിനിരന്ന് നടത്തിയ മെഗാ തിരുവാതിര തിരുവോണനാളിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. പിടിഎയുടെ നേതൃത്വത്തിൽ നടന്ന കുട്ടികൾക്കായുള്ള വടംവലി മത്സരം ഈ ആഘോഷത്തിന് ആവേശം പകർന്നു. തുടർന്ന് പിടിഎ പ്രതിനിധികളും അധ്യാപകരും ചേർന്ന് കുട്ടികൾക്ക് ഓണസദ്യ വിളമ്പി .ഒരുമിച്ച് അധ്വാനിച്ച് ഒരുമിച്ച് കളിച്ച് ഒരുമിച്ച് ഭക്ഷിച്ച് ഒരുമയുടെ ഓണം ഒരു ഉത്സവമാക്കി മാറ്റി.

ഗാന്ധിജയന്തി

വിദ്യാലയത്തിലെ ഗൈഡ് സംഘടനയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ അനുസ്മരിച്ചു.

ഗൈഡ്സിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ സർവ്വമത പ്രാർത്ഥന നടത്തി.. വിദ്യാലയവും പരിസരവും വൃത്തിയാക്കി.