സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ആർട്‌സ് ക്ലബ്ബ്-17
ദൃശ്യരൂപം




വളരെ നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്ന ആർട്സ് ക്ലബ്ബ് എല്ലാ വർഷവും സംഗീത ദിനം ജൂൺ 21ാം തീയതി വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു.പ്രത്യേകമായി തിരഞ്ഞെടുത്ത കുട്ടികൾക്ക് സംഗീതത്തിന്റെ ബാലപാഠങ്ങൾ പരിശീലിപ്പിക്കുന്നു.കൂടാതെ ഒാരോ ദിനാചരണത്തിനും ഒാരോ ക്ലാസ് മുഴുവനായും ദിനാചരണ ഗാനങ്ങൾ ആലപിക്കുന്നു.ക്ലാസുകളിൽ കുട്ടികളെ ഗ്രൂപ്പ് തിരിച്ച് പാരമ്പര്യ കലാരൂപങ്ങൾ ,നൃത്താവിഷ്കാരം എന്നിവയിൽ അറിവ് നൽകുന്നു. പ്രവേശനോൽസവം മുതലുള്ള എല്ലാ ദിനാചരണങ്ങളിലും , ആഘോഷവേളകളിലും ആർട്സ് ക്ലബ്ബിന്റെ സജീവ സാന്നിധ്യം ഉണ്ട്.സബ്ജില്ലാ, ജില്ലാ , സംസ്ഥാന തലങ്ങളിൽ ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ്സോങ്ങ്, തിരുവാതിര, കവിത തുടങ്ങിയ വിവിധ ഇനങ്ങളിൽ കുട്ടികൾ മൽസരിക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു. കവിതയുടെ ദൃശ്യാവിഷ്കാരവും നൃത്താവിഷ്കാരവും സജീവമായി നടത്തി വരുന്നു.