സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ പ്രതിരോധം

പ്രതിരോധം


പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ .
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി -
നലയടികളിൽ നിന്ന് മുക്തി നേടാം.
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്കൊഴുവാക്കീടാം സ്നേഹ സന്ദർശനം.
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട .
പരിഹാസ രൂപേണ
കരുതലില്ലാതെ നടക്കുന്ന
സോദരെ കേട്ടുകൊൾക .....
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലോ!......?
ആരോഗ്യ രക്ഷയ്ക്ക് നൽകുന്ന നിർദേശങ്ങൾ
പാലിച്ചീടാം മടിക്കാതെ
 ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ .
ഒരു മനസോടെ ശ്രമിക്കാം ജാഗ്രതയോടെ
ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ
സമർപ്പിക്കാം ഈ ലോക നന്മയ്ക് വേണ്ടി ......

 

അലീന .എ .എസ്
7 C സെന്റ് . ജോസഫ്‌സ് യു പി എസ് പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത